Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightലോക്​ഡൗൺ ഇളവ്​:...

ലോക്​ഡൗൺ ഇളവ്​: പുറത്തിറങ്ങുന്നവർ മാസ്​ക്​ മറക്കണ്ട

text_fields
bookmark_border
ലോക്​ഡൗൺ ഇളവ്​: പുറത്തിറങ്ങുന്നവർ മാസ്​ക്​ മറക്കണ്ട
cancel

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്​ഡൗണ്‍ ഇളവുവരുത്തിയ സാഹചര്യത്തിലും ജാഗ്രത തുടരണമെന്ന് ആരോഗ്യവകുപ്പ്​. പനി , ചുമ, തൊണ്ടവേദന തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ഒരു കാരണവശാലും പുറത്തിറങ്ങരുത്. പൊതുസ്ഥലത്തേക്കിറങ്ങുന്ന എ ല്ലാവരും മാസ്‌ക് ധരിക്കുന്നത് ഉത്തമമാണ്. രണ്ട് വ്യക്തികള്‍ തമ്മില്‍ ഒരു മീറ്റര്‍ സാമൂഹിക അകലം പാലിക്കണം. ​േകാ വിഡ്​ വൈറസ് പ്രധാനമായും ശ്വാസകോശ​െത്തയാണ് ഗുരുതരമായി ബാധിക്കുന്നത്. അതിനാല്‍തന്നെ മൂക്കിനും വായ്ക്കും വലിയ സംരക്ഷണം നല്‍കേണ്ടതുണ്ട്.

മാസ്​ക്കിന്​ കോട്ടൺതുണി മാത്രം
കോട്ടണ്‍തുണികൊണ്ട് മാത്രമേ തുണി മാസ്‌ക് നിര്‍മിക്കാന്‍ പാടുള്ളൂ. നൂലിഴ 180ന് മുകളിലായിരിക്കണം. മാസ്‌ക്കിന് രണ്ട് പാളികളുണ്ടായിരിക്കണം. ഉപയോഗിക്കുന്ന ആളിന് തടസ്സമില്ലാതെ ശ്വസിക്കാന്‍ കഴിയണം. തുണി മാസ്‌കി​​െൻറ പ്ലീറ്റുകള്‍ താഴേക്ക് വരുന്ന വിധത്തില്‍ വായും മൂക്കും നല്ലവണ്ണം മറയുന്ന വിധത്തില്‍ രണ്ട് സെറ്റ് വള്ളികള്‍ ഉപയോഗിച്ച് തലക്കുപിന്നില്‍ ശരിയായി കെട്ടണം.

ആറ്​ മണിക്കൂറില്‍ അധികം തുണി മാസ്‌ക് ധരിക്കരുത്​
ഓരോ ഉപയോഗത്തിന് മുമ്പും തുണി മാസ്‌ക് സോപ്പ് ഉപയോഗിച്ച് കഴുകി വെയിലത്തുണക്കി ഇസ്തിരിയിട്ട് ഉപയോഗിക്കണം. മാസ്‌ക് ധരിക്കുന്നതിന് മുമ്പും ശേഷവും കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകണം. ഈര്‍പ്പമുള്ളതോ നനഞ്ഞതോ ആയ മാസ്‌ക്കുകള്‍ ധരിക്കരുത്. ഒരു കാരണവശാലും ആറ്​ മണിക്കൂറില്‍ അധികം തുണി മാസ്‌ക് ധരിക്കാന്‍ പാടില്ല. ഉപയോഗിച്ച തുണി മാസ്‌ക് പ്ലാസ്​റ്റിക് കവറില്‍ സൂക്ഷിച്ച ശേഷം വീട്ടിലെത്തിയ ഉടന്‍ തന്നെ സോപ്പുപയോഗിച്ച് കഴുകി ഉണക്കി ഇസ്തിരിയിടണം. മാസ്‌ക് ലഭിക്കാത്ത സന്ദര്‍ഭങ്ങളില്‍ തൂവാലകളും മാസ്‌ക്കായി ഉപയോഗിക്കാവുന്നതാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:masklock down
News Summary - mask is good in the time of lock down
Next Story