Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനോമ്പുതുറയും...

നോമ്പുതുറയും തറാവീഹുമില്ലെങ്കിലും റമദാനിനൊരുങ്ങി പള്ളികൾ

text_fields
bookmark_border
masjid
cancel
camera_alt???????? ???????????? ????? ???????????????. ??????????? ???????? ????????????????? ??????

കോഴിക്കോട്​: കോവിഡ്​ പ്രതിരോധത്തി​​​​െൻറ ഭാഗമായി റമദാനിലും പള്ളികൾ അടച്ചിടാൻ ധാരണയായെങ്കിലും നോമ്പിന െ വരവേൽക്കാൻ പള്ളികൾ വൃത്തിയാക്കുന്നതിന്​ ലോക്​ഡൗണില്ല. പതിവുപോലെ നോമ്പുകാലം മസ്​ജിദുകളിൽ ഇത്തവണ സജീവമാ കില്ലെങ്കിലും നോമ്പിന്​ മുമ്പ്​ പള്ളികൾ കഴുകുന്ന തിരക്കാണ്​ എങ്ങും.

ലോക്​ഡൗണായതിനാൽ രണ്ടോ മൂന്നോ​ പ േർ മാത്രം ചേർന്ന്​ മുഖാവരണമടക്കം മുൻകരുതലുമായാണ്​ പള്ളികൾ വൃത്തിയാക്കുന്നത്​. കൂടുതൽ ആളുകൾ ജോലി ചെയ്യരുതെന ്നതിനാൽ പല പള്ളികളിലും നേരത്തേ തന്നെ വൃത്തിയാക്കൽ ജോലി ആരംഭിച്ചിരുന്നു. ആളുകൾ കൂടുന്നത്​ പൂർണമായി ഒഴിവാക്കി, പള്ളികളുടെ കവാടങ്ങൾ പൂട്ടിട്ട്​ വിശ്വാസികൾ കയറുന്നത്​ തടഞ്ഞുകൊണ്ടാണ്​ വൃത്തിയാക്കൽ. വെള്ളിയാഴ്​ച റമദാൻ വ്രതം ആരംഭിക്കുമെന്നാണ്​ പ്രതീക്ഷ.

എട്ടു ദിവസമായി പള്ളി വൃത്തിയാക്കൽ തുടരുകയാ​െണന്ന്​ കുറ്റിച്ചിറ മിശ്​കാൽ പള്ളിയിലെ മുഅദ്ദിൻ കോയമോൻ പറഞ്ഞു. കോഴിക്കോട്ട്​ താമസമാക്കിയ യമനിലെ വ്യാപാര പ്രമുഖൻ നാഖുദാ മിസ്ബാൽ 14ാം നൂറ്റാണ്ടിൽ പണികഴിപ്പിച്ച പള്ളിയിൽ നൂറ്റാണ്ടുകളായി തുടരുന്ന ശീലമാണ്​ നോമ്പിന്​ മു​​േമ്പ പള്ളി കഴുകി വൃത്തിയാക്കൽ. പള്ളി തുറക്കുന്നില്ലെങ്കിലും വർഷങ്ങളായി തുടരുന്ന പതിവിന്​ മാറ്റമില്ല. പഴയ തച്ചു രീതിയിൽ തീർത്ത പാക്കുകളും ചുമരുമെല്ലാം വൃത്തിയാക്കി. 1510ലെ റമദാനിൽ പറങ്കികൾ തീയിട്ട ചരിത്രമുണ്ടെങ്കിലും റമദാനിൽ മിശ്കാൽ പള്ളി അടച്ചിടുന്നത്​ ആദ്യമായിരിക്കും.

ഇത്തവണ പള്ളികഴുകാൻ അണുനാശിനികളും ഉപയോഗിക്കുന്നുണ്ട്​. നഗരത്തിലെ മിക്ക പള്ളികളിലും പെയിൻറടി ലോക്​ഡൗൺ കാരണം നടന്നില്ല. സാധാരണ പള്ളികൾ ആഴ്​ചയിലൊരിക്കൽ കഴുകി വൃത്തിയാക്കുമെങ്കിലും പള്ളി മുഴുവനായി പൊടിതട്ടി പുത്തനാവുന്നത്​ നോമ്പിന്​ തൊട്ടുമുമ്പാണ്​.

റ​മ​ദാ​നി​ൽ പ​ള്ളി​ക​ൾ പൂ​ർ​ണ​മാ​യും അ​ട​ച്ചി​ടു​വാ​ൻ മു​ഖ്യ​മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ളി​ച്ചു ചേ​ർ​ത്ത മ​ത​നേ​താ​ക്ക​ളു​ടെ യോ​ഗ​ത്തി​ൽ തീ​രു​മാ​നിച്ചിരുന്നു. പ​ള്ളി​യി​ൽ വെ​ച്ചു​ള്ള വി​വി​ധ ന​മ​സ്​​കാ​ര​ങ്ങ​ൾ, സ​മൂ​ഹ ഇ​ഫ്​​താ​ർ, പ​ള്ളി​ക​ളി​ലെ ക​ഞ്ഞി വി​ത​ര​ണം, അ​ന്ന​ദാ​നം എ​ന്നി​വ പൂ​ർ​ണ​മാ​യും വേ​ണ്ടെ​ന്ന്​ വെ​ക്കും. റ​മ​ദാ​ൻ മാ​സ​പ്ര​ഖ്യാ​പ​നം ന​ട​ക്കു​ന്ന ദി​വ​സം പ​ള്ളി​ക​ളി​ൽ മൈ​ക്കി​ലൂ​ടെ ഇൗ ​വി​വ​ര​ങ്ങ​ൾ വി​ശ്വാ​സി​ക​ളെ അ​റി​യി​ക്കുകയും ചെയ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsramadanmasjid
News Summary - masjids are getready for ramadan
Next Story