Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മാസപ്പടി വിവാദം; പ്രത്യേക സംഘം ആദ്യയോഗം ചേർന്നു

text_fields
bookmark_border
https://www.madhyamam.com/tags/pinarayi-vijayan
cancel
camera_alt

പിണറായി വിജയൻ

തിരുവനന്തപുരം: മാസപ്പടി, ഹവാല ഇടപാട് സംബന്ധിച്ച ഇ.ഡി കത്തിന്‍റെ അടിസ്ഥാനത്തിലുള്ള അന്വേഷണത്തിന് രൂപവൽകരിച്ച ക്രൈംബ്രാഞ്ചിന്‍റെ പ്രത്യേകസംഘം ആദ്യയോഗം ചേർന്ന് കാര്യങ്ങൾ വിലയിരുത്തി. ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് എ.ഡി.ജി.പി എച്ച്. വെങ്കിടേഷ്, അന്വേഷണ ചുമതലയുള്ള എസ്.പി. പി. വിക്രമനും മറ്റ് എട്ട് ഉദ്യോഗസ്ഥരുമാണ് ഓൺലൈനിലൂടെയും അല്ലാതെയുമായി യോഗം ചേർന്നത്.

പ്രത്യേക ടീമിനെ രൂപവൽകരിച്ചുള്ള ഡി.ജി.പിയുടെ ഉത്തരവിലെ കാര്യങ്ങൾ സംഘം പരിശോധിച്ചു. എന്തൊക്കെ കാര്യങ്ങളിലാണ് പ്രാഥമികാന്വേഷണം നടത്തേണ്ടതെന്ന കാര്യത്തിൽ രൂപരേഖയുണ്ടാക്കാനും തീരുമാനിച്ചു. പ്രധാനമായും അന്വേഷണസംഘത്തിന് മുന്നിലുള്ളത് ഡി.ജി.പിക്ക് ഇ.ഡി. കൈമാറിയ 25 പേജുള്ള കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുള്ള തെളിവുകളും രേഖകളുമാണ്. ഇതിൽ ഡിജിറ്റൽ രേഖകളുൾപ്പെടെയുണ്ട്. ആ സാഹചര്യത്തിൽ അന്വേഷണം കൂടുതൽ എളുപ്പമാക്കുന്നതിനായി കേസ് അന്വേഷിച്ച ഇ.ഡി. ഉദ്യോഗസ്ഥരിൽ നിന്നും വിവരങ്ങൾ തേടാനാണ് തീരുമാനം.

അതിന്‍റെ അടിസ്ഥാനത്തിൽ കേസന്വേഷണ ചുമതലയുള്ള എസ്.പി. വിക്രമൻ ഇ.ഡി. ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും. പ്രധാനമായും രണ്ട് കാര്യങ്ങളിലാണ് ഇ.ഡി. അന്വേഷണം ആവശ്യപ്പെട്ടിട്ടുള്ളത്. മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയനുള്ള കൈക്കൂലി എന്ന നിലക്കാണ് സി.എം.ആർ.എൽ പിണറായിയുടെ മകൾ ടി.വീണക്ക് മൂന്ന് കോടിയിലേറെ രൂപ നൽകിയത്. അതിന് പുറമെ വീണയും ഭർത്താവും മുൻ മന്ത്രിയുമായ പി.എ. ഗുഹമ്മദ് റിയാസും സുഹൃത്തുക്കളും ചേർന്ന് 25 കോടിയോളം രൂപയുടെ ഹവാല പണമിടപാട് നടത്തിയെന്നുമാണ് ഇ.ഡി. ചൂണ്ടിക്കാട്ടുന്നത്.

അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്നായിരുന്നു ഇ.ഡി.യുടെ ആവശ്യം. എന്നാൽ നിലവിൽ കേസെടുക്കാതെയുള്ള പ്രാഥമികാന്വേഷണം നടത്താനാണ് പ്രത്യേക സംഘത്തിനുള്ള നിർദേശം. അതിനാൽ പ്രാഥമികാന്വേഷണം പ്രത്യേകസംഘം രജിസ്റ്റർ ചെയ്യില്ല. ബി.എൻ.എസ് പ്രകാരം പ്രാഥമികാന്വേഷണം നടത്തിയാൽ 15 ദിവസത്തിനകം കോടതിയിൽ റിപ്പോർട്ട് നൽകണം. ആ സാഹചര്യം ഒഴിവാക്കാനാണ് കേസ് രജിസ്റ്റർ ചെയ്യാതെ അന്വേഷണം നടത്തുന്നത്.

ക്രൈംബ്രാഞ്ച് എ.ഡി.ജി.പി മേൽനോട്ടം വഹിക്കുന്ന സംഘത്തിൽ കോഴിക്കോട് എസ്.പി. പി. വിക്രമനാണ് അന്വേഷണ ഉദ്യോഗസ്ഥൻ. ഡി.വൈ.എസ്.പിമാരായ കെ.വി. ബെന്നി, എസ്.എം. പ്രദീപ്കുമാർ, എൻ. ബിജു, ഇൻസ്പെക്ടർമാരായ എസ്. ബിനോജ്, കെ. ബിജുലാൽ,ടി.ഡി. മനോജ്കുമാർ, സി.എസ്. ഷാരോൺ, കെ.ജി. കൃഷ്ണൻ പോറ്റിഎന്നിവരടങ്ങുന്നതാണ് പ്രത്യേകസംഘം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Masappadi Controversy Special Team Holds First Meeting
Next Story