Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മാസപ്പടിക്കേസ്; പിണറായി വിജയന്‍ ഇന്ന് ഇ.ഡിക്ക് മുമ്പിൽ ഹാജരാകില്ല

text_fields
bookmark_border
Kerala Chief Minister Pinarayi Vijayan addressing media in Thiruvananthapuram
cancel

കൊച്ചി: മാസപ്പടി കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) സമൻസിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ല. സുപ്രീം കോടതി ഉത്തരവും നിയമസഭാ സമ്മേളനവും ചൂണ്ടിക്കാണിച്ചാണ് അദ്ദേഹം ഇഡിക്ക് മറുപടി നൽകിയിരിക്കുന്നത്.

അതേസമയം, സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ നൽകിയ അപ്പീൽ ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് ഇന്ന് പരിഗണനയ്ക്കായി എടുക്കും. ഈ അപ്പീലിൽ കോടതി തീരുമാനം വരുന്നത് വരെ തിടുക്കപ്പെട്ട് തുടർനടപടികളിലേക്ക് കടക്കേണ്ടതില്ലെന്നാണ് ഇഡിയുടെ തീരുമാനം. ഇതുസംബന്ധിച്ച് ഇഡി ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ഇന്നലെ ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. മുഹമ്മദ് റിയാസ്, വീണ വിജയൻ തുടങ്ങിയവരും അപ്പീൽ നൽകിയവരിൽ ഉൾപ്പെടുന്നു.

പി​ണ​റാ​യി വി​ജ​യ​ൻ, മ​ക​ൾ വീ​ണ ടി., ​മ​രു​മ​ക​ൻ മു​ഹ​മ്മ​ദ് റി​യാ​സ് എ​ന്നി​വ​ർ​ക്കെ​തി​രാ​യ മാ​സ​പ്പ​ടി​ക്കേ​സി​ലെ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം സു​പ്രീം​കോ​ട​തി ഒ​രാ​ഴ്ച​ത്തേ​ക്ക് സ്റ്റേ ​ചെ​യ്തിരുന്നു. കു​റ്റാ​രോ​പി​ത​രെ കേ​ൾ​ക്കാ​തെ ഹൈ​കോ​ട​തി പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വി​നെ​യും അ​തി​നെ ന്യാ​യീ​ക​രി​ച്ച എ​ൻ​ഫോ​ഴ്സ്മെ​ന്റ്​ ഡ​യ​റ​ക്ട​റേ​റ്റി(​ഇ.​ഡി)​നെ​യും അ​തി​രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചാ​ണ് ജ​സ്റ്റി​സു​മാ​രാ​യ ജോ​യ്മ​ല്യ ബാ​ഗ്ചി, വി. ​മോ​ഹ​ന എ​ന്നി​വ​ര​ട​ങ്ങി​യ സു​പ്രീം​കോ​ട​തി അ​വ​ധി​ക്കാ​ല ബെ​ഞ്ചി​ന്റെ സു​പ്ര​ധാ​ന ഉ​ത്ത​ര​വ്. കേ​സി​ൽ ത​ങ്ങ​ളു​ടെ ഭാ​ഗം കേ​ൾ​ക്കാ​തെ എ​ഫ്.​ഐ.​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ ഉ​ത്ത​ര​വി​ട്ട സിം​ഗി​ൾ ബെ​ഞ്ച് വി​ധി​ക്കെ​തി​രെ ഹൈ​കോ​ട​തി ഡി​വി​ഷ​ൻ ബെ​ഞ്ചി​നെ സ​മീ​പി​ക്കാ​ൻ പി​ണ​റാ​യി വി​ജ​യ​നും കു​ടും​ബ​ത്തി​നും സു​പ്രീം കോ​ട​തി അ​നു​മ​തി ന​ൽ​കി.

അ​പ്പീ​ൽ ന​ൽ​കാ​നു​ള്ള അ​നു​മ​തി നി​ഷേ​ധി​ച്ച ഹൈ​കോ​ട​തി ഡി​വി​ഷ​ൻ ബെ​ഞ്ചി​ന്റെ മു​ൻ ഉ​ത്ത​ര​വ് സു​പ്രീം​കോ​ട​തി റ​ദ്ദാ​ക്കി. ഇ​തി​നെ​തി​രെ കേ​ര​ള സ​ർ​ക്കാ​ർ അ​പ്പീ​ൽ ന​ൽ​കാ​തി​രു​ന്ന​ത് എ​ന്തു​കൊ​ണ്ടാ​ണെ​ന്ന് ചോ​ദി​ച്ച സു​പ്രീം​കോ​ട​തി, ഹൈ​കോ​ട​തി ഉ​ത്ത​ര​വോ​ടെ നി​യ​മ​ത്തി​ന് വി​ധേ​യ​മാ​യ​താ​കാം എ​ന്ന് അ​ഭി​പ്രാ​യ​പ്പെ​ടു​ക​​യും ചെ​യ്തു.ഇ.​ഡി പ​ങ്കു​വെ​ച്ച വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സി.​എം.​ആ​ർ.​എ​ൽ-​എ​ക്‌​സാ​ലോ​ജി​ക് കേ​സി​ൽ എ​ഫ്.​ഐ.​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ കേ​ര​ള പൊ​ലീ​സി​നോ​ട് ഹൈ​കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രു​ന്ന​ത്. അ​തി​നാ​ൽ എ​ഫ്.​ഐ.​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത​തി​നെ​യും ഹൈ​കോ​ട​തി ഉ​ത്ത​ര​വി​നെ​യും ഇ.​ഡി അ​ഭി​ഭാ​ഷ​ക​ൻ പി​ന്തു​ണ​ച്ച​പ്പോ​ൾ അ​തി​രൂ​ക്ഷ​മാ​യ ഭാ​ഷ​യി​ലാ​ണ് ജ​സ്റ്റി​സ് ബാ​ഗ്ചി നേ​രി​ട്ട​ത്. ത​ങ്ങ​ളു​ടെ നി​യ​മ​പ​ര​മാ​യ പ​രി​ധി​ക​ൾ​ക്ക​പ്പു​റം ക​ട​ന്ന് മ​റ്റ് അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളു​ടെ അ​ധി​കാ​ര​ങ്ങ​ളി​ൽ ഇ​ട​പെ​ട​രു​തെ​ന്ന് ഇ.​ഡി​യോ​ടും, പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം പോ​ലും ന​ട​ത്താ​തെ ധി​റു​തി​പി​ടി​ച്ച് എ​ഫ്.​ഐ.​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ നി​ർ​ദേ​ശി​ച്ച ഹൈ​കോ​ട​തി സിം​ഗി​ൾ ബെ​ഞ്ചി​നോ​ടും കോ​ട​തി ശ​ക്ത​മാ​യ വി​യോ​ജി​പ്പ് പ്ര​ക​ടി​പ്പി​ച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Masappadi Case: Pinarayi Vijayan Will Not Appear Before ED Today; High Court Division Bench to Hear Appeal
Next Story