Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മാസപ്പടിക്കേസ്: വിദേശത്തേക്കും പണമൊഴുകിയെന്ന് ആരോപണം; അന്വേഷണം ആവശ്യപ്പെട്ട് ഇഡിക്ക് കത്ത് നൽകി ഷോൺ ജോർജ്

text_fields
bookmark_border
മാസപ്പടിക്കേസ്: വിദേശത്തേക്കും പണമൊഴുകിയെന്ന് ആരോപണം; അന്വേഷണം ആവശ്യപ്പെട്ട് ഇഡിക്ക് കത്ത് നൽകി ഷോൺ ജോർജ്
cancel

തിരുവനന്തപുരം: മാസപ്പടിക്കേസിൽ ഉൾപ്പെട്ട പണം വിദേശ അക്കൗണ്ടുകളിലേക്ക് മാറ്റിയെന്ന ഗുരുതര ആരോപണവുമായി ബി.ജെ.പി നേതാവ് ഷോൺ ജോർജ്. ഇതുസംബന്ധിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) ഷോൺ ജോർജ് ഔദ്യോഗികമായി കത്തുനൽകി. വിദേശ അക്കൗണ്ടുകളെ കേന്ദ്രീകരിച്ച് വിശദമായ അന്വേഷണം നടത്തണമെന്നാണ് കത്തിലെ ആവശ്യം.

സി.എം.ആർ.എൽ (CMRL) ഇടപാടിലൂടെ എക്സാലോജിക് സൊല്യൂഷൻസ് എന്ന കമ്പനിക്ക് ലഭിച്ച പണം യു.എ.ഇയിലെ അബുദാബി കൊമേഴ്സ്യൽ ബാങ്കിലെ അക്കൗണ്ടിലേക്ക് മാറ്റിയെന്നാണ് ഷോൺ ജോർജിന്റെ ആരോപണം. വീണ തയ്ക്കണ്ടി, സുനീഷ് എം. എന്നിവരാണ് ഈ അക്കൗണ്ട് കൈകാര്യം ചെയ്യുന്നതെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.

എസ്എൻസി ലാവലിൻ, പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സ് തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്ന് ഈ അക്കൗണ്ടിലേക്ക് പണമെത്തിയെന്നും, തുടർന്ന് ഈ തുക അമേരിക്കയിലെ വിവിധ അക്കൗണ്ടുകളിലേക്ക് വകമാറ്റിയെന്നുമാണ് ആരോപണം. വിശ്വസനീയമായ കേന്ദ്രങ്ങളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് താൻ ഇക്കാര്യങ്ങൾ ഇഡിയെ അറിയിക്കുന്നതെന്ന് ഷോൺ ജോർജ് വ്യക്തമാക്കി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Masappadi Case: BJP leader Shone George alleges foreign fund transfers, seeks ED probe
Next Story