Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മാസപ്പടി കേസ്: ഹൈകോടതി വിധിക്കെതിരെ അപ്പീൽ നൽകില്ല, വിജിലൻസ് കേസെടുക്കും

text_fields
bookmark_border
മാസപ്പടി കേസ്: ഹൈകോടതി വിധിക്കെതിരെ അപ്പീൽ നൽകില്ല, വിജിലൻസ് കേസെടുക്കും
cancel

തിരുവനന്തപുരം: എക്‌സാലോജിക്-സി.എം.ആർ.എൽ മാസപ്പടി കേസിൽ ഇ.ഡി നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്ന ഹൈകോടതി വിധിക്കെതിരെ അപ്പീൽ നൽകേണ്ടതില്ലെന്ന് സർക്കാർ. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, മുൻമന്ത്രി മുഹമ്മദ് റിയാസ്, ഭാര്യ വീണ എന്നിവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം വിജിലൻസ് കേസെടുക്കും. വിധി പരിശോധിച്ചതിൽനിന്നും അപ്പീലുമായി പോയാൽ കോടതിയിൽനിന്ന് തിരിച്ചടി നേരിടേണ്ടിവരുമെന്ന വിലയിരുത്തലാണ് സർക്കാർ.

പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്താനാണ് സർക്കാർ തീരുമാനം. നിലവിൽ ക്രൈംബ്രാഞ്ച് എ.ഡി.ജി.പിയുടെ നേതൃത്വത്തിൽ സർക്കാർ രൂപീകരിച്ച എസ്‌.ഐ.ടിയെ ഹൈകോടതി റദ്ദാക്കുകയും അഴിമതിക്കേസ് അന്വേഷിക്കേണ്ടത് വിജിലൻസ് ആണെന്നും വിധിയിൽ വ്യക്തമാക്കിയിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം (പി.എം.എൽ.എ) 66(2) വകുപ്പു പ്രകാരം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയ 25 പേജുള്ള കത്തിൽ എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ആവശ്യമായ തെളിവുകൾ ഉണ്ടെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.

2017 മാർച്ച് 4ന് വീണക്ക് 9 ലക്ഷം രൂപ സി.എം.ആർ.എൽ നൽകിയെന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ. തുടർന്ന് നവംബർ വരെ എല്ലാ മാസവും നാലര ലക്ഷമാണ് നൽകിയത്. മിക്ക മാസങ്ങളിലും 10.80 ലക്ഷവും 16.20 ലക്ഷവും 5.40 ലക്ഷവും നൽകിയിട്ടുണ്ട്. 2020 ജൂൺവരെയാണ് വീണക്ക് പണം നൽകിയത്. ഇതിനിയിൽ എക്‌സാലോജിക് കമ്പനിക്കും 3.24 ലക്ഷം രൂപ വീതം നൽകിയിട്ടുണ്ട്. ഇതിനു പുറമേ സി.എം.ആർ.എല്ലിന്റെ ഭാഗമായ എംപവർ ഇന്ത്യ ക്യാപിറ്റൽ ഇൻവെസ്റ്റ്‌മെന്റ്‌സ് എന്ന കമ്പനിയിൽനിന്ന് എക്‌സാലോജിക്കിന് രണ്ടു തവണ 25 ലക്ഷം വീതം നൽകിയിട്ടുണ്ടെന്നും ഉത്തരവിൽ പറയുന്നു. ആകെ. 3.28 കോടിയുടെ ഇടപാടുകളാണിത്.

മുൻമന്ത്രി മുഹമ്മദ് റിയാസുമായി ബന്ധപ്പെട്ട ഇടപാടുകളുടെയും ഹവാല വഴി പണം വിദേശത്തേക്ക് അയച്ചതിന്റെ വിവരങ്ങളും ഉത്തരവിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇ.ഡി നൽകിയ വിവരങ്ങൾ പരിശോധിക്കുമ്പോൾ കുറ്റാരോപിതർ അഴിമതി നിരോധന നിയമപ്രകാരം കുറ്റം ചെയ്തിട്ടുണ്ടെന്നുള്ള പ്രാഥമിക വിവരങ്ങൾ ഉണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. കാലതാമസിമില്ലാതെ എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി റിപ്പോർട്ട് നൽകാനാണ് വിജിലൻസ് ഡയറക്ടർക്ക് കോടതി നിർദേശം നൽകിയിരിക്കുന്നത്. ഡി.ജി.പിയും ഇ.ഡിയും ബന്ധപ്പെട്ട എല്ലാ രേഖകളും ഉടൻ തന്നെ വിജിലൻസ് ഡയറക്ടർക്കു കൈമാറണമെന്നും ഹൈകോടതി വ്യക്തമാക്കി.

സംസ്ഥാന രാഷ്ട്രീയ ചരിത്രത്തിൽ അപൂർവമായി മാത്രമാണ് മുഖ്യമന്ത്രിമാരായിരുന്ന നേതാക്കൾക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസടുത്തിട്ടുള്ളത്. പാമോയിൽ ഇറക്കുമതി കേസിൽ 2003ൽ മുൻമുഖ്യമന്ത്രി കെ. കരുണാകരനെതിരെ കേസെടുത്തിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Masapadi Case: Vigilance to File Case, No Appeal
Next Story