Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവൈശാഖ് ഇനി...

വൈശാഖ് ഇനി ജ്വലിക്കുന്ന ഓർമ; ധീര ജവാന് നാട് വിടനൽകി

text_fields
bookmark_border
vyshakh
cancel

കൊല്ലം: ജമ്മു-കശ്മീരിലെ പൂഞ്ചില്‍ തീവ്രവാദികളുടെ ആക്രമണത്തില്‍ വീരമൃത്യുവരിച്ച ​ൈസനികൻ വൈശാഖിന്‍റെ മൃതദേഹം ജന്മനാടായ കൊട്ടാരക്കര ഓടനാവട്ടം കുടവട്ടൂരിലെത്തിച്ച് ഒൗദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. കു​ട​വ​ട്ടൂ​ർ ശി​ൽ​പാ​ല​യ​ത്തി​ൽ ഹ​രി​കു​മാ​ർ - ബീ​ന ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ വൈ​ശാ​ഖ് (24) കഴിഞ്ഞ തിങ്കളാഴ്ചയാണ് ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ടത്. വീട്ടുവളപ്പിലായിരുന്നു സംസ്കാരം.

വലിയ വിലാപയാത്രയായാണ് ഭൗതിക ശരീരം ജന്മനാട്ടിലേക്ക് എത്തിച്ചത്. ഡൽഹിയിൽ നിന്ന് ഇന്നലെ രാത്രി 9.30ഓടെയാണ് മൃതദേഹം തിരുവനന്തപുരത്തെത്തിച്ചത്. സംസ്ഥാന സര്‍ക്കാറിനായി ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ പുഷ്പചക്രം സമര്‍പിച്ചു. അന്ത്യാഞ്ജലി അര്‍പ്പിക്കാനായി വൈശാഖ് പഠിച്ച സ്കൂളില്‍ മൃതദേഹം എത്തിച്ചിരുന്നു. മന്ത്രി കെ.എന്‍. ബാലഗോപാല്‍, സുരേഷ് ഗോപി എം.പി, കൊടിക്കുന്നില്‍ സുരേഷ് എം.പി എന്നിവര്‍ ഇവിടെയെത്തി അന്ത്യാഞ്ജലി അര്‍പ്പിച്ചു.

വൈശാഖിനൊപ്പം മറ്റ് നാല് സൈനികർ കൂടി പൂഞ്ചിലെ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ചിരുന്നു. ജൂനീയർ കമ്മീഷൻഡ് ഓഫീസർ ജസ് വീന്ദ്രർ സിങ്, നായിക് മൻദ്ദീപ് സിങ്ങ്, ശിപോയി ഗജ്ജൻ സിങ്ങ്, ശിപോയി സരാജ് സിങ്ങ്, എന്നിവരാണ് വീരമൃത്യു വരിച്ച മറ്റു സൈനികർ.

Show Full Article
TAGS:vyshakhindian army
News Summary - martyred soldier vyshakhs body cremated
Next Story