രക്തസാക്ഷി വിജുവിെൻറ സഹോദരി ബി.ജെ.പി സ്ഥാനാർഥി
text_fieldsകക്കോടി: വേങ്ങേരിയിലെ സി.പി.എം രക്തസാക്ഷി വിജുവിെൻറ സഹോദരി ബി.ജെ.പി സ്ഥാനാർഥി. ദീർഘകാലം സി.പി.എം പ്രവർത്തകയായിരുന്നു വിജുവിെൻറ സഹോദരി ആശ.
കക്കോടി പഞ്ചായത്തിലെ അഞ്ചാം വാർഡിലാണ് ബി.ജെ.പി സ്ഥാനാർഥിയായി മത്സരിക്കുന്നത്.
കഴിഞ്ഞ ദിവസം പുതിയാപ്പ വാർഡിലെ ബി.ജെ.പി സ്ഥാനാർഥി അഡ്വ. പി. സംയുക്തറാണിയുടെ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രനിൽനിന്ന് സ്വീകരണം ഏറ്റുവാങ്ങിയാണ് പ്രചാരണം തുടങ്ങിയത്.
ബി.ജെ.പി ജില്ല പ്രസിഡൻറ് അഡ്വ. വി.കെ. സജീവൻ, ജില്ല ജനറൽ സെക്രട്ടറി ടി. ബാലസോമൻ, എലത്തൂർ നിയോജകമണ്ഡലം പ്രസിഡൻറ് സി.പി. സതീഷ്, ജനറൽ സെക്രട്ടറി പി.സി. അഭിലാഷ് തുടങ്ങിയവർ സംബന്ധിച്ചു. വേങ്ങേരിയിലെ രാഷ്ട്രീയ കൊലപാതകത്തിൽ രക്തസാക്ഷികളായിരുന്നു വിജയനും വിജുവും. വിജുവിെൻറ സഹോദരൻ സോമെൻറ ഭാര്യയും ബി.ജെ.പി സ്ഥാനാർഥിയാണ്.