Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമാർത്തോമ്മ...

മാർത്തോമ്മ മെത്രാപൊലീത്ത ഡോ. ജോസഫ്​ മാർത്തോമ്മ അന്തരിച്ചു

text_fields
bookmark_border
Marthoma Metropolitan Dr. Joseph Mathoma passed away
cancel

പത്തനംതിട്ട: മാർത്തോമ്മസഭയുടെ പരമാധ്യക്ഷൻ ഡോ. ജോസഫ് (89)​ മാത്തോമ്മ അന്തരിച്ചു. മാർത്തോമ്മസഭയുടെ 21ാമത്​ മെത്രാപ്പോലീത്തയായിരുന്ന അദ്ദേഹം ഒരുമാസത്തോളമായി ചികിത്സയിലായിരുന്നു. ഞായറാഴ്​ച പുലർച്ചെ 2.38ന്​ തിരുവല്ല ബിലീവേഴ്​സ്​ ചർച്ച്​ മെഡിക്കൽ കോളജിലായിരുന്നു അന്ത്യം. രോഗം കലശലായതിനെ തുടർന്ന്​ ഒക്​ടോബർ 12ന്​ ഡോ. ഗീവർഗീസ്​ മാർ തിയഡോഷ്യസ്​ സഫ്രഗൻ മെത്രാപൊലീത്തയുടെ നേതൃത്വത്തിൽ തൈലാഭിഷേക ശുശ്രൂഷ നടത്തിയിരുന്നു.

2007 ഒക്ടോബർ രണ്ടിനാണ്​​ സഭയുടെ മെത്രാപ്പോലീത്തയായി ജോസഫ്‌ മാർത്തോമ്മ എന്ന പേരിൽ അദ്ദേഹം സ്​ഥാനമേറ്റത്​. മലങ്കരയുടെ നവീകരണ പിതാവ് എന്നറിയപ്പെടുന്ന അബ്രഹാം മൽപാന്‍റെ കുടുംബമായ മാരാമൺ പാലക്കുന്നത്തു തറവാട്ടിൽ പി. ടി. ലൂക്കോസി​െൻറയും മറിയാമ്മയുടെയും മകനായി 1931 ജൂൺ 27-ന് ജനനം. പി.ടി. ജോസഫ്‌ എന്നായിരുന്നു ആദ്യനാമം. ആലുവ യൂണിയൻ ക്രിസ്ത്യൻ കോളജിലെ പഠനത്തിനു ശേഷം 1954-ൽ ബാംഗ്ലൂർ യുണൈറ്റഡ് തിയോളജി കോളജിൽ ബിഡി പഠനത്തിനു ചേർന്നു.

1957 ഒക്ടോബർ 18-ന് കശീശ പട്ടം ലഭിച്ചു. മാർത്തോമ സഭാ പ്രതിനിധി മണ്ഡലത്തിന്‍റെ തീരുമാനപ്രകാരം 1975 ജനുവരി 11-ന് റമ്പാനായും ഫെബ്രുവരി 8 നു ജോസഫ്‌ മാർ ഐറേനിയോസ് എന്ന അഭിനാമത്തിൽ എപ്പിസ്​ക്കോപ്പായായും അഭിഷിക്തനായി. 1999 മാർച്ച്‌ 15-ന് ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമ്മ മെത്രാപ്പോലീത്തയായി ഉയർത്തപെട്ടപ്പോൾ മാർത്തോമ മെത്രാപോലീത്തായ്ക്ക് ശേഷമുള്ള അടുത്ത സ്ഥാനമായ സഫ്രഗൻ മെത്രാപോലീത്തയായി മാർ ഐറെനിയോസ് ഉയർത്തപ്പെട്ടു. ഫിലിപ്പോസ് മാർ ക്രിസോസ്​റ്റം ശാരീരിക ബുദ്ധിമുട്ടുകൾ മൂലം സഭാ പരമാധ്യക്ഷ സ്ഥാനം വെടിഞ്ഞപ്പോൾ സഫ്രഗൻ മെത്രാപ്പോലിത്താ ആയിരുന്ന ജോസഫ് മാർ ഐറേനിയോസിനെ, ജോസഫ് മാർത്തോമ്മ എന്ന അഭിനാമത്തിൽ മാർത്തോമ്മാ 21 ാ മനായി വാഴിക്കുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dr. Joseph Mathoma
Next Story