മാർത്താണ്ഡം കായൽ കൈയേറ്റം ബോധ്യപ്പെട്ടു; തോമസ് ചാണ്ടി രാജിവെക്കണം- രമേശ് ചെന്നിത്തല
text_fieldsആലപ്പുഴ: മാർത്താണ്ഡം കായലിലെ കൈയേറ്റം ബോധ്യപ്പെട്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഗതാഗതമന്ത്രി തോമസ് ചാണ്ടി കായൽ നികത്തിയത് റിസോർട്ട് പണിയാനാണ്. ഇത് തനിക്ക് ബോധ്യപ്പെട്ടു. പ്രതിപക്ഷ നേതാവ് ഇവിടെ വരണമെന്നാണ് തോമസ് ചാണ്ടി പറഞ്ഞത്. പ്രതിപക്ഷ നേതാവ് വന്ന് ബോധ്യപ്പെട്ടാൽ എം.എൽ.എ സ്ഥാനം വരെ രാജിവെക്കാമെന്ന് തോമസ് ചാണ്ടി പറഞ്ഞിരുന്നു. ഇനി തോമസ് ചാണ്ടി അദ്ദേഹത്തിെൻറ വാക്കു പാലിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. മാർത്താണ്ഡം കായൽ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു ചെന്നിത്തല. മന്ത്രിയെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് അപഹാസ്യമെന്നും ചെന്നിത്തല പറഞ്ഞു.
പ്രതിപക്ഷ നേതാവ് കായൽ സന്ദർശിച്ച് കൈയേറ്റം ബോധ്യപ്പെട്ടാൽ മന്ത്രി സ്ഥാനമല്ല, എം.എൽ.എ സ്ഥാനം വെര രാജിവെക്കാമന്നായിരുന്നു തോമസ് ചാണ്ടി നിയമസഭയിൽ പറഞ്ഞത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
