Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപൊലീസുകാർക്ക്​ മധുരം,...

പൊലീസുകാർക്ക്​ മധുരം, സമൂഹ അടുക്കളയിലേക്ക് ഭക്ഷണം; കോവിഡ്​ കാലത്തെ കല്യാണങ്ങൾ ഇങ്ങനെയാണ്​

text_fields
bookmark_border
thrissur-marriage
cancel
camera_alt????? ??????????? ????????????????? ???? ???????? ????????????

കോവിഡ്​ മഹാമാരിയും ലോക്​ഡൗണും വില്ലനായതോടെ സംസ്​ഥാനത്ത്​ ഒരുപാട്​ വിവാഹങ്ങളാണ്​ മാറ്റിവെച്ചത്​. ഇതിനിട യിലും നിയന്ത്രങ്ങൾ പാലിച്ചുകൊണ്ട്​ ലളിതമായ രീതിയിൽ വിവാഹം നടത്തിയവരും ഏറെ​​. തികച്ചു വ്യത്യസ്​തവും മാതൃകാപ രവുമായ ഒരുപാട്​ വിവാഹചടങ്ങുകൾക്കും ഈ ലോക്​ഡൗൺ കാലം സാക്ഷിയായി.

വിവാഹസദ്യക്ക് വേണ്ടി കരുതിവച്ച തുക കൊണ്ട ് സമൂഹ കിച്ചണിലേക്ക് ഭക്ഷണമൊരുക്കി മാതൃകയാവുകയാണ് ചാലക്കുടി​ മേലൂർ കച്ചിറയ്ക്കൽ ജോർജ്. ജോർജിനേറെയും അധ്യാപി കയായ ഭാര്യ ഡാലിയുടേയും മൂത്ത മകളും കോളജ്​ അധ്യാപികയുമായ ഗ്രീഷ്​മയും തിരുമുടിക്കുന്ന് ചൂരയ്ക്കൽ ബാബു - ഡാലി ദമ്പതികളുടെ മകൻ മൈസൂരിൽ മാർക്കറ്റിംഗ് മാനേജറായ പോളും തമ്മിലെ മനഃസമ്മതം ഞായറാഴ്​ച മേലൂർ പള്ളിയിൽ നടന്നു. കോവിഡ് ദുരിതകാലത്ത് ആഘോഷങ്ങൾ ഒഴിവാക്കുന്ന തുക ഉപയോഗിച്ച് എന്തെങ്കിലും സഹായങ്ങൾ ചെയ്യണം എന്ന് ജോർജ് തീരുമാനിക്കുകയായിരുന്നു.

150 പേർക്ക് രണ്ടു നേരത്തേക്കുള്ള ചിക്കൻ ബിരിയാണി സമൂഹ അടുക്കള വഴി വിതരണം ചെയ്​തു. പള്ളിയിലെ ചടങ്ങുകൾക്ക് ശേഷം പ്രതിശ്രുത വധുവരന്മാർ സമൂഹ അടുക്കള സന്ദർശിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ പി.പി. ബാബു, ബ്ലോക്ക് പഞ്ചായത്തംഗം പി.എ. സാബു, പഞ്ചായത്തംഗങ്ങളായ ജോസഫ് പൈനാടത്ത്, എം.എസ്. ബിജു, വിക്ടോറിയ ഡേവീസ്, എം.ഡി. പ്രദീപ്, സി.കെ. വിജയൻ, ഇന്ദിര മോഹനൻ, അസി. സെക്രട്ടറി സി.എൻ. അനൂപ് എന്നിവർ ചേർന്ന് ഇവരെ സ്വീകരിച്ചു.

malappuram-marriage1
മുഹമ്മദ്​ അർഷദും ഷബാന ഷെറിനും മലപ്പുറം പൊലീസ്​ സ്​റ്റേഷനിലെത്തി ലഡു വിതരണം ചെയ്യുന്നു

ലോക്​ഡൗൺ കാലത്ത്​ വിശ്രമമില്ലാതെ ജോലി ചെയ്യുന്ന പൊലീസുകാരെ മധുരം നൽകി അനുമോദിച്ചിരിക്കുകയാണ്​ മലപ്പുറത്തെ നവദമ്പതികൾ. മൈലപ്പുറം കൊന്നോല കുഞ്ഞിപ്പയുടെ മകൾ ഷബാന ഷെറിൻെറയും ഉമ്മത്തൂർ സ്വദേശി നാണത്ത്​ അബൂബക്കറിൻെറ മകൻ മുഹമ്മദ്​ അർഷദിൻെറയും വിവാഹമാണ്​ ലളിതമായി ഞായറാഴ്​ച സംഘടിപ്പിച്ചത്​. ഏപ്രിൽ ഒമ്പതിനായിരുന്നു ഇവരുടെ കല്യാണം നിശ്ചയിച്ചിരുന്നത്​. അതിനിടയിലാണ്​ ലോക്​ഡൗൺ എല്ലാം തകിടംമറിച്ചത്​. ഞായറാഴ്​ച വീട്ടുകാർ മാത്രം പ​ങ്കെടുത്ത കല്യാണം നടത്തുകയായിരുന്നു​. തുടർന്ന്​ വരനും വധുവും മലപ്പുറം പൊലീസ്​ സ്​റ്റേഷനിലെത്തി ലഡു വിതരണം ചെയ്​തു​.

വിവാഹച്ചെലവ് ചുരുക്കി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ദമ്പതികൾ സംഭാവന നൽകി. തൃശൂർ ചെറുതുരുത്തി നെടുംമ്പുര ചേരപ്പറമ്പിൽ പരേതനായ മരക്കാറി​െൻറ മകൻ ഉമ്മറി​െൻറയും കറുകപുത്തൂർ ചാഴിയാട്ടിരി വെളുത്തറ വളപ്പിൽ വീട്ടിൽ മൊയ്​തീൻ കുട്ടിയുടെ മകൾ മുഹ്സിനയുടെയും വിവാഹമാണ് ലളിതമായ രീതിയിൽ നടന്നത്. വിവാഹത്തിനായി കരുതിയ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കായി യു.ആർ. പ്രദീപ് എം.എൽ.എയെ ഏൽപിച്ചു. ഷെയ്ക്ക് അബ്​ദുൽ ഖാദർ, സി.പി. ഹരിദാസ്, വിശ്വംഭരൻ തുടങ്ങിയവർ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newslock down
News Summary - marriage in the time of covid
Next Story