വിഡിയോ കോൺഫറൻസ് വഴി വിവാഹ രജിസ്ട്രേഷൻ എല്ലാവർക്കും
text_fieldsതൊടുപുഴ: ആവശ്യപ്പെടുന്ന എല്ലാവർക്കും ഇനി വിഡിയോ കോൺഫറൻസ് വഴി വിവാഹം രജിസ്റ്റർ ചെയ്യാം. ഇതിനായി ചട്ട ഭേദഗതി കൊണ്ടുവരാൻ മന്ത്രി എം.ബി രാജേഷ് നിർദേശം നൽകി. വെള്ളിയാഴ്ച ഇടുക്കിയിൽ നടന്ന തദ്ദേശ അദാലത്തിൽ ലഭിച്ച പരാതിയിലാണ് മന്ത്രിയുടെ ഇടപെടൽ. കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവർക്കും അയൽ സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്നവർക്കും വിവാഹ രജിസ്ട്രേഷന്റെ ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി.
2019ൽ കോവിഡ് വ്യാപന പശ്ചാത്തലത്തിൽ വിദേശത്തുള്ളവർക്ക് വിവാഹ രജിസ്ട്രേഷന് ഓൺലൈനിൽ ഹാജരാകാൻ പ്രത്യേക ഉത്തരവ് നൽകിയിരുന്നു. പ്രതിശ്രുത വധുവരൻമാരിൽ ഒരാളെങ്കിലും വിദേശത്ത് താമസിക്കുന്നുണ്ടെങ്കിൽ മാത്രമാണ് ഈ സൗകര്യം ലഭ്യമായിരുന്നത്. കെ സ്മാർട്ട് ഏർപ്പെടുത്തിയതോടെ നഗരസഭയിൽ എവിടെയിരുന്നും വിവാഹ രജിസ്ട്രേഷന് സൗകര്യമുണ്ട്. എന്നാൽ ഗ്രാമപഞ്ചായത്തുകളിൽ ഈ സേവനം ലഭ്യമായിരുന്നില്ല. പരാതി പരിഗണിച്ച മന്ത്രി വിഡിയോ കോൺഫറൻസിലൂടെ രജിസ്ട്രാർക്ക് മുമ്പിൽ ഹാജരാകാനുള്ള സൗകര്യം എല്ലാവർക്കും ഒരുക്കാൻ നിർദേശിക്കുകയായിരുന്നു. ഇതിനുള്ള ചട്ടഭേദഗതി ഉടൻ കൊണ്ടുവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

