എസ്.എസ്.എൽ.സി ബുക്കിെൻറ പകർപ്പിൽ ക്രിസ്റ്റീനക്ക് വിവാഹ സർട്ടിഫിക്കറ്റ്
text_fieldsഗുരുവായൂർ: പേരിൽ ‘ഹിന്ദു’ഇല്ലാത്തതിനാൽ വിവാഹ രജിസ്ട്രേഷൻ നിരസിച്ച ദമ്പതികൾ ക്ക് എസ്.എസ്.എൽ.സി ബുക്കിെൻറ പകർപ്പിൽ ഗുരുവായൂർ നഗരസഭ സർട്ടിഫിക്കറ്റ് നൽകി. പരേതനായ മാധ്യമ പ്രവർത്തകൻ കെ. ജയചന്ദ്രെൻറ മകൾ ക്രിസ്റ്റീന എമ്പ്രസിെൻറ വിവാഹ രജിസ്ട്രേഷനാണ് ചൊവ്വാഴ്ച നടത്തിയത്.
കഴിഞ്ഞ മാസം 24നായിരുന്നു ഗുരുവായൂർ ക്ഷേത്ര സന്നിധിയിൽ ക്രിസ്റ്റീനയുടെയും ദീപക് രാജിെൻറയും വിവാഹം. വിവാഹം രജിസ്റ്റർ ചെയ്യാൻ തിങ്കളാഴ്ച ഇവർ എത്തിയെങ്കിലും ക്രിസ്റ്റീന എന്ന പേര് വിലങ്ങുതടിയായി. പേരുകൊണ്ട് ‘ഹിന്ദു’അല്ലാത്തതിനാൽ, ഹിന്ദുവാണെന്ന് തെളിയിക്കുന്ന രേഖ ഹാജരാക്കാൻ ആവശ്യപ്പെടുകയായിരുന്നു.
നഗരസഭയിലെ സി.പി.ഐ കക്ഷിനേതാവായ കൗൺസിലർ അഭിലാഷ് വി. ചന്ദ്രനാണ് സാക്ഷ്യപത്രത്തിൽ ഒപ്പിട്ടത്. ഭരണകക്ഷി കൗൺസിലർ സുരേഷ് വാരിയർ ഇടപെട്ടെങ്കിലും ഉദ്യോഗസ്ഥർ വഴങ്ങിയില്ല. ഒടുവിൽ ദമ്പതികൾ മടങ്ങി. കാനഡയിൽ പൈലറ്റായ ദീപക് രാജിന് ബുധനാഴ്ച മടങ്ങേണ്ടതിനാൽ ചൊവ്വാഴ്ച തന്നെ രേഖകളുമായി എത്തി രജിസ്ട്രേഷൻ നടത്തുകയായിരുന്നു.
രജിസ്ട്രേഷൻ കഴിഞ്ഞ് സർട്ടിഫിക്കറ്റുകളുമായി ദമ്പതികളെ വൈസ് ചെയർമാൻ കെ.പി. വിനോദ് യാത്രയാക്കി. ദമ്പതികൾക്കുണ്ടായ അസൗകര്യത്തിൽ വിനോദ് ഖേദം അറിയിച്ചു. അതിനിടെ, സംഭവം നഗരസഭ കൗൺസിലിൽ ചർച്ചയായി. കോൺഗ്രസിലെ എ.ടി. ഹംസയും ആേൻറാ തോമസുമാണ് വിഷയം ഉന്നയിച്ചത്. പ്രശ്നത്തിൽ ഇടപെട്ട ജനപ്രതിനിധികളെ അവഗണിക്കുകയും രജിസ്ട്രേഷന് വന്നവരെ ബുദ്ധിമുട്ടിക്കുകയും ചെയ്തവർക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ, ദമ്പതികളെ ബുദ്ധിമുട്ടിക്കുന്ന നിലപാട് ഉണ്ടായിട്ടില്ലെന്നും ജാതി ചോദിച്ചിട്ടില്ലെന്നുമായിരുന്നു നഗരസഭാധ്യക്ഷ വി.എസ്. രേവതിയുടെ മറുപടി.
ആ പേരിെൻറ അർഥം ‘മതേതരത്വത്തിെൻറ ചക്രവർത്തിനി’
ഗുരുവായൂർ: ‘മതേതരത്വത്തിെൻറ ചക്രവർത്തിനി’എന്ന് പേരിടുമ്പോൾ കെ. ജയചന്ദ്രൻ ഒരിക്കലും കരുതിയിരിക്കില്ല, മകൾക്ക് പേര് വിനയാകുമെന്ന്. കൃഷ്ണൻ, ക്രിസ്തു, നബി എന്നീ പേരുകൾ ചേർത്താണ് ‘ക്രിസ്റ്റീന’എന്ന പേരുണ്ടാക്കിയത്.
ഇവർ ഒത്തുചേരുന്ന മതസൗഹാർദത്തിെൻറ ചക്രവർത്തിനി എന്ന അർഥത്തിലാണ് ‘എമ്പ്രസ്’എന്ന് പേരിനോട് ചേർത്തതെന്നും ജയചന്ദ്രെൻറ ഭാര്യ അഡ്വ. ആനന്ദകനകം പറഞ്ഞു. എസ്.എസ്.എൽ.സി ബുക്കിൽ മതം ചേർക്കുന്നത് ജയചന്ദ്രൻ എതിർത്തിരുന്നുവെങ്കിലും സ്കൂൾ അധികൃതർ ‘ഹിന്ദു’എന്ന് ചേർക്കുകയായിരുന്നു.
എൽ.ഡി.എഫ് ഭരിക്കുന്ന ഗുരുവായൂർ നഗരസഭയിൽ തന്നെ പേര് വിനയായത് വിരോധാഭാസമായി. നവോത്ഥാനം പറയുന്നവർ പേരിൽ പോലും ജാതി പരതുന്നത് അവസാനിപ്പിക്കുകയാണ് ആദ്യം വേണ്ടതെന്ന് ആനന്ദ കനകം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
