Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൗജന്യ വിവാഹ രജിസ്ട്രേഷൻ ക്യാമ്പ്; പ്രതീക്ഷിച്ചത് ആയിരം പേരെ എത്തിയത് ഏഴായിരം പേർ, ദേശീയപാതയും കടന്ന് വരി

text_fields
bookmark_border
സൗജന്യ വിവാഹ രജിസ്ട്രേഷൻ ക്യാമ്പ്; പ്രതീക്ഷിച്ചത് ആയിരം പേരെ എത്തിയത് ഏഴായിരം പേർ, ദേശീയപാതയും കടന്ന് വരി
cancel

കോഴിക്കോട്: ‘ഒരുപാടന്വേഷിച്ചു, ഒന്നും ശരിയായില്ല. മകന് യോജിച്ച പെൺകുട്ടിയെ കണ്ടെത്താനായാലോ എന്ന് കരുതിയാണ് മൂന്നുമണിക്കൂർ കാത്തുനിന്ന് അപേക്ഷ നൽകിയത്' കുരുവട്ടൂർ സ്വദേശിനിയുടെ വാക്കുകളാണിത്. സംഭവം കാരന്തൂർ ഹരഹര മഹാദേവക്ഷേത്രത്തിലാണ്. യുവജനങ്ങൾക്കായി വിവാഹ രജിസ്‌ട്രേഷൻ ക്യാമ്പ്‌ നടത്തുന്നുവെന്ന അറിയിപ്പ് സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെക്കുമ്പോൾ ക്ഷേത്രം ഭാരവാഹികൾ പ്രതീക്ഷിച്ചത് കോഴിക്കോട് ജില്ലയുടെ പരിസരത്തുനിന്നുള്ളവർ എത്തുമെന്നാണ് പ്രതീക്ഷിച്ചത്.

എന്നാൽ, എത്തിയത് ഏഴായിരം പേർ. കരുതിയ 1,500 ഫോമുകൾ ചൂടപ്പം പോലെ തീർന്നപ്പോൾ കമ്മിറ്റിക്കാർക്ക് പണിപാളിയെന്ന് തോന്നി. ഫോമിന്റെ ഫോട്ടോകോപ്പി എടുക്കാൻ നെട്ടോട്ടമോടി. ഇതിനിടെ ‌രജിസ്ട്രേഷനെത്തിയവരുടെ വരി ക്ഷേത്രവളപ്പും കഴിഞ്ഞ് ദേശീയപാതയിലെ രണ്ടു ബസ് സ്റ്റോപ്പുകൾ താണ്ടി. റോഡിൽ കൂട്ടത്തിരക്കായതോടെ ഗതാതവും ജനത്തെയും നിയന്ത്രിക്കാൻ പൊലീസും രംഗത്തെത്തി.

സൗജന്യ രജിസ്ട്രേഷൻ ക്യാമ്പിന്റെ നോട്ടീസ് രണ്ടാഴ്ച മുമ്പാണ് ക്ഷേത്രം ഭാരവാഹികൾ പുറത്തുവിട്ടത്. വാട്സാപ്പ്, ഫേസ്ബുക്ക് ഗ്രൂപ്പുകളിലൂടെ നോട്ടീസ് ജില്ലകൾ കടന്ന് പറപറന്നു. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽനിന്ന് പോലും ആളുകൾ എത്തി. ഞായറാഴ്ച പുലർച്ചെതന്നെ ക്ഷേത്രത്തിലെത്തിയവരുമുണ്ട്. ഒമ്പതുമണിക്കാണ് ക്യാമ്പ് തുടങ്ങാനിരുന്നത്. തിരക്കുകൾ കാരണം ഏഴുമുതൽ ഫോം കൊടുത്തുതുടങ്ങി.

കുന്ദമംഗലം പഞ്ചായത്ത് പ്രസിഡന്റ് സി.വി. സംജിത്ത് ഒമ്പതുമണിയോടെ ഉദ്ഘാടനത്തിനെത്തുമ്പോഴേക്കും ക്ഷേത്രപരിസരം ജനനിബിഡം. ഒരുമണിക്ക് അവസാനിപ്പിക്കാനിരുന്ന ക്യാമ്പ് സന്ധ്യകഴിഞ്ഞും തുടരേണ്ടിവന്നു. രജിസ്റ്റർചെയ്യുന്നവരുടെ പട്ടിക തയാറാക്കി അപേക്ഷകർക്ക് കൈമാറാനാണ് ക്ഷേത്രഭാരവാഹികൾ ലക്ഷ്യമിട്ടിട്ടുള്ളത്. അപേക്ഷകരിൽ 80 ശതമാനവും പുരുഷന്മാരാണ്. 30ന് മുകളിൽ പ്രായമുള്ള യുവാക്കളാണ് വധുവിനെത്തേടി കാത്തിരിക്കുന്നവരിൽ ഏറെയും. സ്ത്രീ അപേക്ഷകരിൽ കൂടുതൽപ്പേരും രണ്ടാം വിവാഹം നോക്കുന്നവരുമാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Marriage Registration Camp Draws 7,000, Massive Queues Spill Onto Highway
Next Story