Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിവാഹം മാറ്റിവെച്ചു;...

വിവാഹം മാറ്റിവെച്ചു; പ്രചാരണത്തിനിറങ്ങി; തെരഞ്ഞെടുപ്പ്​ ഓർമകളിൽ സുകുമാരേട്ടൻ

text_fields
bookmark_border
വിവാഹം മാറ്റിവെച്ചു; പ്രചാരണത്തിനിറങ്ങി; തെരഞ്ഞെടുപ്പ്​ ഓർമകളിൽ സുകുമാരേട്ടൻ
cancel

തൃശൂർ: ''1982 മെയ്​ 20 നായിരുന്നു അസംബ്ലി ഇലക്​ഷൻ. എ​െൻറ വിവാഹവും, പറ്റില്ലെന്ന്​ ഉറപ്പിച്ചുപറഞ്ഞു. കാരണം ചേർപ്പ്​ നിയോജക മണ്ഡലം യു.ഡി.എഫ്​ മണ്ഡലം സ്​ഥാനാർഥിക്ക്​ വേണ്ടി 'മരിച്ച്​ പ്രവർത്തിച്ചിരുന്ന' സമയമായിരുന്നു അത്​. കോൺഗ്രസി​െൻറ പി.പി. ജോർജും കെ.പി. പ്രഭാകരനും തമ്മിലായിരുന്നു മത്സരം. ചേർപ്പ്​ മണ്ഡലം രൂപവത്​കരിച്ച വർഷമായിരുന്നു അതെന്നാണ്​ ഓർമ.

ഏറെ ആശങ്കയിലായി ഞാൻ. ഒടുവിൽ വിവാഹം ഒരാഴ്​ച മാറ്റിവെച്ചു. '' തൃശൂർ വെങ്ങിണിശേരി വൈലപ്പുള്ളി സുകുമാരൻ തെരഞ്ഞെടുപ്പിനെപ്പറ്റി പറഞ്ഞുവന്നപ്പോഴാണ്​ വിവാഹ ഓർമകളിലെത്തിയത്​. കോൺഗ്രസ്​ ഐ സേവാദളി​െൻറ ജില്ല ഓർഗ​ൈനസിങ്​ സെക്രട്ടറിയായി 13 വർഷം ഉണ്ടായിരുന്ന സുകുമാരേട്ടന്​ ഇപ്പോൾ വയസ്സ്​ 67 ആയി.

ചെറുപ്പം മുതൽ ​കോൺഗ്രസി​െൻറ ആരാധകനും കെ.എസ്​.യു നേതാവുമായിരുന്നു സുകുമാരൻ. 13 വയസ്സുള്ളപ്പോൾ തന്നെ ചുവരെഴുത്തുമായി സജീവം. കൈതപ്പുണ്ണ്​ (കൈതയുടെ തടി) ചതച്ച്​ ബ്രഷാക്കി, കുമ്മായം കലക്കി ചുവരിൽ കര പിടിപ്പിക്കും. നീലം കൊള്ളിപ്പശയുമായി കലക്കി ബ്രഷ്​ ഉപയോഗിച്ച്​ എഴുത്ത്​ തുടങ്ങും. ചിഹ്​നം സ്​റ്റെൻസിലിൽ വെട്ടിയുണ്ടാക്കിയിട്ടുണ്ടാകും. അതുപയോഗിച്ച്​ വരയ്​ക്കും. കോൺഗ്രസ്​ സംഘടനയുടെ വളർച്ചയുടെയും പിളർപ്പി​െൻറയും മറ്റും അടിസ്​ഥാനത്തിൽ ചിഹ്​നം മാറിമാറി വന്നു. ആദ്യം നുകം വെച്ച കാളയായിരുന്നു. പിന്നീട്​ പശുവും കിടാവും, പിന്നെയാണ്​ കൈപ്പത്തി വന്നത്​.

സേവാദളി​െൻറ അനിഷേധ്യ നേതാവായിരുന്നു സുകുമാരേട്ടൻ. ഇന്ദിരാഗാന്ധി ചേർപ്പ്​ സന്ദർശിച്ചപ്പോൾ പൈലറ്റ്​ വാഹനത്തിൽ അനൗൺസ്​മെൻറുമായി ഇടം പിടിച്ചു. നരസിംഹറാവുവും രാജീവ്​ ഗാന്ധിയും കേരളത്തിലെത്തിയപ്പോൾ ഗാർഡ്​ ഓഫ്​ ഓണറി​െൻറ ഭാഗമായി. എന്നും കരുണാകരനൊപ്പമായിരുന്നു സുകുമാരൻ. എൻ.ഐ. ദേവസിക്കുട്ടി, പി.എ. ആൻറണി , വി.എം. സുധീരൻ, കെ.കെ. ബാലകൃഷ്​ണൻ, എൻ.വി. അബൂബക്കർ സാഹിബ്​, ഐ.എം. വേലായുധൻ മാസ്​റ്റർ, കെ.പി. വിശ്വനാഥൻ, പി.എ. മാധവൻ, സി.എൻ. ബാലകൃഷ്​ണൻ എന്നീ കോൺഗ്രസ്​ നേതാക്കളോടൊപ്പം പ്രവർത്തിക്കാൻ അവസരം ലഭിച്ചത്​ ജീവിതത്തിലെ മറക്കാനാകാത്ത അനുഭവമായതായി സുകുമാരേട്ടൻ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:panchayat election 2020
News Summary - Marriage postponed for election Campaign; Sukumaretan in election memoirs
Next Story