ലോക്ഡൗൺ കാലത്ത് പൊലീസുകാരെൻറ വിവാഹ സൽക്കാരവേദിയായി ശ്രീകണ്ഠപുരം സ്റ്റേഷൻ
text_fieldsശ്രീകണ്ഠപുരം: പൊലീസ് സ്റ്റേഷനിൽ വധൂവരന്മാരെക്കണ്ട് പലരും അമ്പരന്നു. എന്നാൽ, കോ വിഡ് കാലത്ത് ഇങ്ങനെയും ചില കാഴ്ചകളും ഉണ്ടാവുമെന്ന് പൊലീസ്. ഞായറാഴ്ച ഉച്ചയോടെ ശ്രീക ണ്ഠപുരം പൊലീസ് സ്റ്റേഷനിലാണ് അപൂർവ നിമിഷം. അതും പൊലീസുകാരെൻറ കല്യാണം.
വെള്ള ൂർ സ്വദേശിയും കാസർക്കോട് കുമ്പള തീരദേശ പൊലീസ് സ്റ്റേഷനിലെ സി.പി.ഒ യുമായ എൻ.വി. അനീഷാണ് ചെങ്ങളായി പരിപ്പായിലെ പി.വി. ശ്രീജിഷക്ക് ഞായറാഴ്ച താലിചാർത്തിയത്. കോവിഡ് കാരണം വധുവിെൻറ വീട്ടിൽെവച്ച് മാതാപിതാക്കളുടെ സാന്നിധ്യത്തിൽ താലിചാർത്തി. ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ചതിനാൽ ചെങ്ങളായിലേക്ക് വരാൻ പൊലീസിെൻറ പ്രത്യേക അനുമതിയും വാങ്ങേണ്ടി വന്നു. വരനൊപ്പം സഹോദരി സൗമ്യയും ഇളയച്ചൻ ദാമോദരനും മാത്രമാണ് ചടങ്ങിനെത്തിയത്.
നാമമാത്ര ചടങ്ങിനു ശേഷം വധൂവരന്മാർ നേരെ പൊലീസ് സ്റ്റേഷനിലേക്ക്. സ്റ്റേഷനിൽ തളിപ്പറമ്പ് ഡിവൈ.എസ്.പി ടി.കെ. രത്നകുമാറിെൻറ നേതൃത്വത്തിൽ സ്വീകരണവും അനുഗ്രഹവും അനുമോദനവും. തുടർന്ന് സ്റ്റേഷനിൽ വെച്ച് ഇരുവരെയും കൂട്ടി കേക്ക് മുറിചടങ്ങ്. പായസ വിതരണം. പിന്നീട് വരെൻറ വീട്ടിലേക്ക് കൊണ്ടുപോകാൻ പൂവൻ വാഴക്കുലയും നൽകി.
എസ്.എച്ച്.ഒ ഇൻസ്പെക്ടർ ജോഷി ജോസ് ദമ്പതിമാർക്ക് വിവാഹ സമ്മാനവും കൈമാറി. വിവാഹത്തിനായി മാറ്റിെവച്ച തുകയിൽ നിന്ന് 5000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ വരൻ അനീഷ് ഡിവൈ.എസ്.പിക്ക് കൈമാറി. അപ്പോഴേക്കും ദമ്പതിമാർക്ക് ആശംസയറിയിച്ച് നടി മഞ്ജുവാര്യരുടെ ഫോൺ വിളിയുമെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
