Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകുംഭമേള വൈറൽ...

കുംഭമേള വൈറൽ പെൺകുട്ടിയുടെ വിവാഹം ഭർത്താവിന്‍റെ അറസ്റ്റ്​ ഒരു മാസത്തേക്ക്​ തടഞ്ഞു

text_fields
bookmark_border
കുംഭമേള വൈറൽ പെൺകുട്ടിയുടെ വിവാഹം  ഭർത്താവിന്‍റെ അറസ്റ്റ്​ ഒരു മാസത്തേക്ക്​ തടഞ്ഞു
cancel

കൊ​ച്ചി: കും​ഭ​മേ​ള വൈ​റ​ൽ പെ​ൺ​കു​ട്ടി​യെ വി​വാ​ഹം ചെ​യ്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ ഭ​ർ​ത്താ​വ് മു​ഹ​മ്മ​ദ് ഫ​ർ​മാ​ൻ ഖാ​ന്‍റെ അ​റ​സ്റ്റ്​ ഒ​രു മാ​സ​ത്തേ​ക്ക്​ ത​ട​ഞ്ഞ്​ ഹൈ​കോ​ട​തി. പെ​ൺ​കു​ട്ടി​യു​ടെ പി​താ​വ്​ ന​ൽ​കി​യ പ​രാ​തി​യി​ൽ കേ​സ്​ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള​ത്​ മ​ധ്യ​പ്ര​ദേ​ശി​ലെ മ​ഹേ​ശ്വ​ർ പൊ​ലീ​സാ​യ​തി​നാ​ൽ ബ​ന്ധ​​പ്പെ​ട്ട കോ​ട​തി​യെ സ​മീ​പി​ക്കാ​ൻ സ​മ​യം അ​നു​വ​ദി​ച്ചാ​ണ്​ ജ​സ്റ്റി​സ്​ കൗ​സ​ർ എ​ട​പ്പ​ഗ​ത്തി​ന്‍റെ ഉ​ത്ത​ര​വ്. ഹ​ര​ജി​ക്കാ​ർ സ​മ​ർ​പ്പി​ച്ച രേ​ഖ​ക​ൾ ​പ്ര​കാ​രം പെ​ൺ​കു​ട്ടി​ക്ക്​ പ്രാ​യ​പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ടെ​ന്ന്​ പ്ര​ഥ​മ​ദൃ​ഷ്ട്യാ വ്യ​ക്​​ത​മാ​ണെ​ന്ന്​ വി​ല​യി​രു​ത്തി​യും മ​ധ്യ​പ്ര​ദേ​ശി​ലെ​ത്തി​യാ​ൽ ത​ങ്ങ​ൾ നേ​രി​ടാ​നി​ട​യു​ള്ള ഭീ​ഷ​ണി​ക​ള​ട​ക്കം പ​രി​ഗ​ണി​ച്ചു​മാ​ണ്​ അ​റ​സ്റ്റി​ൽ​നി​ന്ന്​ ഒ​രു മാ​സ​ത്തെ സം​ര​ക്ഷ​ണം അ​നു​വ​ദി​ച്ച്​ ഫ​ർ​മാ​ന്‍റെ മു​ൻ​കൂ​ർ ജാ​മ്യ ഹ​ര​ജി കോ​ട​തി തീ​ർ​പ്പാ​ക്കി​യ​ത്. പെ​ൺ​കു​ട്ടി പ്രാ​യ​പൂ​ർ​ത്തി​യാ​യ​താ​ണെ​ന്നും എ​ന്നാ​ൽ മ​ധ്യ​പ്ര​ദേ​ശി​ലെ സ​ർ​ക്കാ​ർ സം​വി​ധാ​നം ത​ന്നെ ദു​രു​പ​യോ​ഗം ചെ​യ്ത് പ്രാ​യ​പൂ​ർ​ത്തി​യാ​യി​ട്ടി​ല്ലെ​ന്ന് വ​രു​ത്തി​ത്തീ​ർ​ക്കു​ക​യാ​ണെ​ന്നു​മാ​യി​രു​ന്നു ഹ​ര​ജി​ക്കാ​ര​ന്റെ വാ​ദം. ത​ങ്ങ​ൾ കേ​ര​ള​ത്തി​ൽ വി​വാ​ഹി​ത​രാ​യി ജീ​വി​ക്കു​ക​യാ​ണ്.

പെ​ൺ​കു​ട്ടി​യും താ​നും ര​ണ്ട് മ​ത​ത്തി​ൽ​പെ​ട്ട​തി​നാ​ൽ മ​ധ്യ​പ്ര​ദേ​ശി​ലെ​ത്തി​യാ​ൽ ദു​ര​ഭി​മാ​ന കൊ​ല​ക്ക് ഇ​ര​യാ​കാ​നി​ട​യു​ണ്ട്. സം​ര​ക്ഷ​ണ ഉ​ത്ത​ര​വി​ല്ലാ​തെ അ​വി​ടെ വ​രെ യാ​ത്ര​ ചെ​യ്ത്​ നി​യ​മ​സ​ഹാ​യം തേ​ടാ​ൻ ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ സാ​ധ്യ​മ​ല്ല. അ​തി​നാ​ൽ, ട്രാ​ൻ​സി​റ്റ് ജാ​മ്യം അ​നു​വ​ദി​ക്കാ​നു​ള്ള അ​ധി​കാ​രം പ്ര​യോ​ഗി​ക്ക​ണ​മെ​ന്നും ഹ​ര​ജി​ക്കാ​ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു. പെ​ൺ​കു​ട്ടി​ക്ക്​ പ്രാ​യ​പൂ​ർ​ത്തി​യാ​യെ​ന്ന് തെ​ളി​യി​ക്കാ​ൻ ജ​ന​ന സ​ർ​ട്ടി​ഫി​ക്ക​റ്റ​ട​ക്കം ഹ​ര​ജി​ക്കാ​ര​ൻ ഹാ​ജ​രാ​ക്കി. അ​തേ​സ​മ​യം, പെ​ൺ​കു​ട്ടി​യു​ടെ തെ​റ്റാ​യ ജ​ന​ന സ​ർ​ട്ടി​ഫി​ക്ക​റ്റാ​ണ് ഹ​ര​ജി​ക്കാ​ര​ൻ ഹാ​ജ​രാ​ക്കി​യ​തെ​ന്നാ​യി​രു​ന്നു എ.​എ​സ്.​ജി​യു​ടെ വാ​ദം. ക്ഷേ​ത്ര​ത്തി​ൽ ന​ട​ന്ന വി​വാ​ഹ​ത്തി​ന്​ സാ​ധു​ത​യി​ല്ലാ​ത്ത​തി​നാ​ൽ ത​ദ്ദേ​ശ സ്ഥാ​പ​നം ന​ൽ​കി​യ സ​ർ​ട്ടി​ഫി​ക്ക​റ്റും നി​യ​മ​പ​ര​മ​ല്ല. യു​വാ​വി​നെ​തി​രെ ​മാ​ത്ര​മാ​ണ്​ കേ​സു​ള്ള​ത്. പെ​ൺ​കു​ട്ടി കേ​സി​ലെ ഇ​ര​യാ​ണ്. പോ​ക്സോ വ​കു​പ്പ്, പ​ട്ടി​ക ജാ​തി പ​ട്ടി​ക വ​ർ​ഗ പീ​ഡ​ന നി​രോ​ധ​ന നി​യ​മം എ​ന്നി​വ പ്ര​കാ​ര​മു​ള്ള കു​റ്റ​ങ്ങ​ൾ ചു​മ​ത്തി​യി​ട്ടു​ണ്ട്.

പ​ത്ത്​ വ​ർ​ഷ​ത്തി​ല​ധി​കം ശി​ക്ഷ കി​ട്ടു​ന്ന കേ​സു​ക​ളി​ൽ ജാ​മ്യം അ​നു​വ​ദി​ക്കാ​നാ​വി​ല്ലെ​ന്നും വി​ശ​ദീ​ക​രി​ച്ചു. എ​ന്നാ​ൽ, ഹ​ര​ജി​ക്കാ​ര​ൻ ഹാ​ജ​രാ​ക്കി​യ രേ​ഖ​ക​ളി​ൽ​നി​ന്ന് പെ​ൺ​കു​ട്ടി​ക്ക് 18 തി​ക​ഞ്ഞു​വെ​ന്ന്​ പ്ര​ഥ​മ​ദൃ​ഷ്ട്യാ വ്യ​ക്​​ത​മാ​ണെ​ന്ന്​ കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. വോ​ട്ട​ർ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ്, ബാ​ങ്ക്​ പാ​സ്​ ബു​ക്ക്​ എ​ന്നി​വ​യി​ലും പ്രാ​യ​പൂ​ർ​ത്തി​യാ​യ​താ​യാ​ണ്​ കാ​ണു​ന്ന​ത്. ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ൽ വ​കു​പ്പ്​ മാ​ത്ര​മാ​ണ്​ എ​ഫ്.​ഐ.​ആ​റി​ൽ ഉ​ള്ള​തെ​ങ്കി​ലും പ​ട്ടി​ക വി​ഭാ​ഗ പീ​ഡ​ന നി​രോ​ധ​ന നി​യ​മം, ശൈ​ശ​വ വി​വാ​ഹ നി​രോ​ധ​ന നി​യ​മ​മ​ട​ക്കം ചു​മ​ത്തി​യി​ട്ടു​ണ്ടെ​ന്ന്​ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ സ​ത്യ​വാ​ങ്​​മൂ​ല​ത്തി​ൽ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala High CourtMarriegeInter religion
News Summary - Marriage of 'Kumbh Mela viral girl': High Court stays husband's arrest for one month
Next Story