ഇരിക്കൂർ : വിവാഹ തട്ടിപ്പു വീരനായ പിടികിട്ടാപ്പുള്ളിയെ ഇരിക്കൂർ പോലീസ് അറസ്റ്റ് ചെയ്തു. തൃശൂർ കൊടുങ്ങല്ലൂർ കൈപ്പമംഗലം കോടത്തല്ലൂരിലെ പുത്തൻപറമ്പിൽ കബീറിനെയാണ് (37) സി.ഐ: സിബീഷ്, സീനിയർ സി.പി.ഒ: എ.ജയരാജ് എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത്.
2013 ജൂൺ 28ന് ഇരിക്കൂർ പൈസായിലെ 34കാരി കബീറിനെതിരെ പോലീസിൽ പരാതി നൽകിയിരുന്നു. തൃശൂരിൽ വിവാഹിതനായ ഇയാൾ അക്കാര്യം മറച്ചുവെച്ച് വയക്കാംകോട് പൈസായിലെ യുവതിയെ വിവാഹം കഴിക്കുകയും പണവും സ്വർണവും അടിച്ചുമാറ്റിയ ശേഷം കൂടുതൽ സ്ത്രീ ധനം ആവശ്യപ്പെട്ട് പീഡിപ്പിക്കുകയും ചെയ്തുവെന്നായിരു ന്നു പരാതി.
ഈ കേസിൽ അറസ്റ്റിലായ കബീർ ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിൽ ഇയാൾ കോടത്തല്ലൂരിലെ വീട്ടിലുണ്ടെന്ന് മനസിലാക്കി അവിടെ ചെന്നാണ് പിടികൂടിയത്.