കുട്ടികളെ തട്ടികൊണ്ടു പോകാനെത്തിയയാളന്ന് സംശയിച്ച് നാട്ടുകാർ പോലീസിന് കൈമാറിയത് മാർക്കറ്റിങ് എക്സിക്യുട്ടീവിനെ
text_fieldsമൂവാറ്റുപുഴ: കുട്ടികളെ തട്ടികൊണ്ടു പോകാനെത്തിയയാളന്ന് സംശയിച്ച് കറി പൗഡർ വിൽപനക്കെത്തിയ മാർക്കറ്റിങ്
എക്സിക്യുട്ടീ വിനെ നാട്ടുകാർ തടഞ്ഞുവച്ച് പോലീസിന് കൈമാറി. തിങ്കളാഴ്ച വൈകിട്ട് രണ്ടാർ കോട്ടപ്പുറം കവലയിലാണ് സംഭവം. സ്വകാര്യ കമ്പനിയുടെ കറി പൗഡർ വിൽപനക്കായി വീട്ടിലെത്തിയ യുവാവിനോട് വീട്ടുകാരിയായ വയോധിക, വിവരങ്ങൾ ചോദിചങ്കിലും വ്യക്തമായ മറുപടി നൽകാൻ തയ്യാറാകാത്തതാണ് പ്രശ്നങ്ങൾക്കിടയാക്കിയത്. സംയശു തോന്നിയ ഇവർ അറിയിച്ചതനുസരിച്ച് എത്തിയ നാട്ടുകാർ യുവാവിനെ തടഞ്ഞുവച്ച് പോലീസിന് കൈമാറുകയായിരുന്നു.
കഴിഞ്ഞയാഴ്ച കുട്ടികളെ തട്ടിക്കൊണ്ടു പോകൽ ശ്രമങ്ങൾ തുടർച്ചയായി നടന്ന മൂവാറ്റുപുഴ മേഖലയിൽ പരിചയമില്ലാത്തവർ ആരെത്തിയാലും നാട്ടുകാരുടെ നിരീക്ഷണത്തിലാണ്.
മൂവാറ്റുപുഴയിൽ നിന്ന് പല ദിവസങ്ങളിലായി മൂന്നു കുട്ടികളെ തട്ടിക്കൊണ്ടു പോകാൻ ശ്രമം നടന്നുവെന്ന പരാതികളിൽ പ്രതികൾ പിടിക്കപ്പെടാതെ വന്നതോടെ ജനങ്ങൾ നിരീക്ഷണം ശക്തമാക്കിയിരുന്നു.ഇതിനിടെയാണ് കറി പൗഡർ വിൽപനക്ക് ഇയാൾ എത്തിയത് '. പോലീസിന്റെ ചോദ്യം ചെയ്യലിൽ അസ്വഭാവികമായി ഒന്നും കണ്ടെത്താൻ കഴിയാതെ വന്നതോടെ ഇയാളെ വിട്ടയച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.