മർകസിലേക്ക് കെ.എസ്.യു മാർച്ച്
text_fieldsകുന്ദമംഗലം: അംഗീകാരമില്ലാത്ത കോഴ്സ് നടത്തി വിദ്യാർഥികളെ വഞ്ചിച്ചതായി ആരോപിച്ച് സമരം നടത്തുന്ന മർകസിലെ എം.െഎ.ഇ.ടി വിദ്യാർഥികൾക്കുനേരെ കഴിഞ്ഞ ദിവസം നടന്ന പൊലീസ് ലാത്തിച്ചാർജിൽ പ്രതിഷേധിച്ച് കെ.എസ്.യു മർകസിലേക്ക് മാർച്ച് നടത്തി. കുന്ദമംഗലം അങ്ങാടിയിൽനിന്ന് തുടങ്ങിയ മാർച്ച് മർകസ് കവാടത്തിൽ പൊലീസ് തടഞ്ഞു.
അമ്പതോളം വിദ്യാർഥികൾ പെങ്കടുത്ത മാർച്ച് മർകസിലേക്ക് കയറാൻ ശ്രമിച്ചെങ്കിലും പൊലീസ് ബലംപ്രയോഗിച്ച് പിന്തിരിപ്പിക്കുകയായിരുന്നു. കെ.പി.സി.സി നിർവാഹക സമിതി അംഗം മൊയ്തീൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കെ.എസ്.യു ജില്ല പ്രസിഡൻറ് വി.ടി. നിഹാൽ അധ്യക്ഷത വഹിച്ചു. സുഫിയാൻ ചെറുവാടി, സുധിൻ സുരേഷ്, ജറിൽ ബോസ് എന്നിവർ സംസാരിച്ചു. മെഡിക്കൽ കോളജ് സി.െഎ മൂസ വള്ളിക്കാടെൻറ നേതൃത്വത്തിൽ കനത്ത പൊലീസ് ബന്തവസ്സിലാണ് മാർച്ച് നടന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
