You are here

രാജ്യത്തെ വലിയ കൾചറൽ സെൻറർ മർകസ്​ നോളജ്​ സിറ്റിയിൽ പൂർത്തിയാവുന്നു

  • ഉദ്‌ഘാടനം മാർച്ചിൽ

22:39 PM
19/09/2019
കോ​ഴി​ക്കോ​ട്‌: കൈ​ത​പ്പൊ​യി​ലി​ലെ മ​ർ​ക​സ്‌ നോ​ള​ജ്‌ സി​റ്റി​യി​ൽ പൂ​ർ​ത്തി​യാ​യ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ക​ൾ​ച​റ​ൽ സ​െൻറ​ർ അ​ടു​ത്ത മാ​ർ​ച്ചി​ൽ ഉ​ദ്‌​ഘാ​ട​നം ചെ​യ്യു​മെ​ന്ന്‌ നോ​ള​ജ്‌ സി​റ്റി എം.​ഡി ഡോ. ​അ​ബ്​​ദു​ൽ ഹ​ക്കീം അ​സ്‌​ഹ​രി അ​റി​യി​ച്ചു.
 രാ​ജ്യ​ത്തി​​െൻറ ച​രി​ത്ര-​സാം​സ്‌​കാ​രി​ക സ​വി​ശേ​ഷ​ത​ക​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും വ​ലി​യ ച​രി​ത്ര​സ്‌​മാ​ര​ക​മാ​യി​രി​ക്കും ക​ൾ​ച​റ​ൽ സ​െൻറ​​റെ​ന്ന്​ അ​ദ്ദേ​ഹം വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. പൈ​തൃ​ക മ്യൂ​സി​യം, ലൈ​ബ്ര​റി, ഗ​വേ​ഷ​ണ വി​ക​സ​ന കേ​ന്ദ്രം, സ്‌​പി​രി​ച്വ​ൽ എ​ൻ​ക്ലേ​വ്‌, ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഇ​വ​ൻ​റ്​ സ​െൻറ​ർ തു​ട​ങ്ങി​യ​വ സ​െൻറ​റി​​െൻറ ഭാ​ഗ​മാ​യി ഉ​ണ്ടാ​കും.

ലോ​ക​ത്ത്​ പ്ര​ചാ​രം നേ​ടി​യ ആ​റ്​ വാ​സ്​​തു​രീ​തി​ക​ൾ സ​മ​ന്വ​യി​പ്പി​ച്ച്​ ഒ​മ്പ​ത്‌ ഏ​ക്ക​റി​ലാ​ണ്‌ ഇ​തി​​െൻറ നി​ർ​മി​തി പൂ​ർ​ത്തി​യാ​യി​ട്ടു​ള്ള​ത്. അ​ർ​ധ​വൃ​ത്താ​കൃ​തി​യി​ൽ ഉ​രു​ക്കി​ൽ തീ​ർ​ക്കു​ന്ന കും​ഭ​ഗോ​പു​ര​ത്തി​ൽ പ​തി​നാ​യി​ര​ത്തോ​ളം പേ​രെ ഉ​ൾ​ക്കൊ​ള്ളാ​ൻ ക​ഴി​യും. കെ​ട്ടി​ട​ത്തി​ന്‌ മു​ക​ളി​ൽ 72,000 ച​തു​ര​ശ്ര അ​ടി​യി​ൽ വി​വി​ധ​യി​നം വൃ​ക്ഷ​ങ്ങ​ളും പൂ​ന്തോ​ട്ട​വു​മു​ണ്ടാ​കും. ആ​യി​ര​ങ്ങ​ൾ​ക്ക്​ തൊ​ഴി​ൽ സാ​ധ്യ​ത സൃ​ഷ്​​ടി​ക്കു​ന്ന ഈ ​പ​ദ്ധ​തി ലോ​ക വി​നോ​ദ​സ​ഞ്ചാ​ര ഭൂ​പ​ട​ത്തി​ലി​ടം നേ​ടാ​വു​ന്ന ത​ര​ത്തി​ലാ​ണ്​ രൂ​പ​ക​ൽ​പ​ന ചെ​യ്​​തി​ട്ടു​ള്ള​ത്. പ​ശ്ചി​മേ​ഷ്യ മാ​തൃ​ക​യി​ലു​ള്ള വാ​ണി​ജ്യ​കേ​ന്ദ്രം ‘സൂ​ക്ക്​’ ആ​ണ്​ മ​റ്റൊ​രു പ്ര​ത്യേ​ക​ത. 150ലേ​റെ ക​ട​ക​ൾ ഇ​തി​ലു​ണ്ടാ​കു​മെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ടാ​ല​ൻ​മാ​ർ​ക്ക്​ ​​െഡ​വ​ല​പ്പേ​ഴ്​​സാ​ണ്​ നി​ർ​മാ​ണ നേ​തൃ​ത്വം വ​ഹി​ച്ച​ത്. മ​ർ​ക​സ്‌ നോ​ള​ജ്‌ സി​റ്റി സി.​ഇ.​ഒ ഡോ. ​അ​ബ്​​ദു​ൽ സ​ലാം മു​ഹ​മ്മ​ദ്‌, ടാ​ല​ൻ​മാ​ർ​ക്ക്‌ ​െഡ​വ​ല​പ്പേ​ഴ്‌​സ്‌ എം.​ഡി എം. ​ഹ​ബീ​ബ്‌ റ​ഹ്മാ​ൻ, ഡ​യ​റ​ക്ട​ർ​മാ​രാ​യ ടി.​കെ. മു​ഹ​മ്മ​ദ്‌ ഷ​ക്കീ​ൽ, എ​ൻ. ഹി​ബ​ത്തു​ല്ല എ​ന്നി​വ​രും വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ സം​ബ​ന്ധി​ച്ചു. 
Loading...
COMMENTS