മർകസ് സമ്മേളനം: ഇന്ന് ഗതാഗത നിയന്ത്രണം
text_fieldsകോഴിക്കോട്: മർകസ് സമ്മേളനവുമായി ബന്ധപ്പെട്ട് ഞായറാഴ്ച ഉച്ചക്ക് രണ്ടുമുതൽ രാത്രി 10 വരെ കാരന്തൂർ മേഖലയിൽ ട്രാഫിക് പൊലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. മെഡിക്കൽ കോളജ് വഴി പടനിലം, െകാടുവള്ളി, മുക്കം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ മുണ്ടിക്കൽ താഴത്തുനിന്നും വലത്തോട്ടുതിരിഞ്ഞ് െപരിങ്ങളം ജങ്ഷനിൽനിന്ന് ഇടത്തോട്ടുതിരിഞ്ഞ് എം.എൽ.എ റോഡ് വഴി കുന്ദമംഗലത്ത് എൻ.എച്ചിൽ കയറി പടനിലം, കൊടുവള്ളി, മുക്കം ഭാഗങ്ങളിലേക്ക് പോകണം.
െകാടുവള്ളി, പടനിലം ഭാഗത്തുനിന്നും കോഴിക്കോേട്ടക്ക് വരുന്ന വാഹനങ്ങൾ പത്താംമൈലിൽനിന്ന് ഇടത്തോട്ട് തിരിഞ്ഞ് പൊയ്യ, പിലാശ്ശേരി റോഡിൽ കയറി വരട്ട്യാക്ക്, െചത്തുകടവ്, പെരിങ്ങളം, മുണ്ടിക്കൽതാഴം, മെഡിക്കൽ കോളജ് വഴി പോകണം. മുക്കം ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ ചെത്തുകടവിൽനിന്ന് ഇടത്തോട്ട് തിരിഞ്ഞ് പെരിങ്ങളം, മുണ്ടിക്കൽതാഴം, മെഡിക്കൽ കോളജ് വഴി പോകണം. കോഴിക്കോട്-വയനാട് റോഡിലൂടെ വെള്ളിമാട്കുന്ന് വഴി മുക്കം, കൊടുവള്ളി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ മൂഴിക്കലിൽനിന്ന് ഇടത്തോട്ട് തിരിഞ്ഞ് മല്ലിശ്ശേരി താഴത്തുനിന്ന് വലത്തോട്ട് തിരിഞ്ഞ് പൊട്ടൻമുറി, കുരുവട്ടൂർ, പയിമ്പ്ര, പത്താംമൈൽ വഴി പോകണം. രാമനാട്ടുകര, തൊണ്ടയാട് ബൈപാസ് വഴി തെക്കുഭാഗത്തുനിന്നും സമ്മേളന നഗരിയിലേക്ക് വരുന്ന വാഹനങ്ങൾ നേതാജി ജങ്ഷനിൽനിന്നും ചേവരമ്പലം, ഇരിങ്ങാടൻ പള്ളി, മുണ്ടിക്കൽതാഴം വഴി കാരന്തൂരിലെത്തി ഇടത്തോട്ടുതിരിഞ്ഞ് വെള്ളിമാട്കുന്ന് ജെ.ഡി.ടി പാർക്കിങ് ഗ്രൗണ്ടിൽ പാർക്ക് െചയ്യണം. കാസർകോട്, കണ്ണൂർ, വടകര, െകായിലാണ്ടി, പേരാമ്പ്ര ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ ൈബപാസിൽ മലാപ്പറമ്പ്-പാച്ചാക്കിൽ നിന്നുതിരിഞ്ഞ് ചേവരമ്പലം, മുണ്ടിക്കൽതാഴം വഴി കാരന്തൂരിലെത്തി ഇടത്തോട്ടുതിരിഞ്ഞ് വെള്ളിമാട്കുന്ന് ജെ.ഡി.ടി ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം.
അരീക്കോട്, മുക്കം ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ ചാത്തമംഗലത്തെ നിർദിഷ്ട പാർക്കിങ് ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം. വയനാട് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ താമരശ്ശേരി, െകാടുവള്ളി വഴി പത്താംമൈൽ ജങ്ഷനിൽനിന്നും ഇടത്തോട്ട് തിരിഞ്ഞ് പിലാശ്ശേരി റോഡിലെ നിർദിഷ്ട പാർക്കിങ് ഗ്രൗണ്ടിൽ പാർക്കുെചയ്യണം. ഇവിടെ ആളുകൾ ഇറങ്ങി സമ്മേളന സ്ഥലത്തേക്ക് നടന്നുപോകണം. സമ്മേളന സ്ഥലത്തേക്ക് വാഹനം അനുവദിക്കില്ലെന്ന് ട്രാഫിക് നോർത്ത് അസി. കമീഷണർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
