മർകസ് വിദ്യാർഥി സമരം: പൊലീസ് സ്റ്റേഷൻ ഉപരോധം അവസാനിപ്പിച്ചു
text_fieldsകുന്ദമംഗലം: മർകസ് വിദ്യാർഥി സമരവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത യൂത്ത് ലീഗ് നേതാവിനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് നടത്തിയ പൊലീസ് സ്റ്റേഷൻ ഉപരോധം അവസാനിപ്പിച്ചു. ആവശ്യം ന്യായമെങ്കിൽ പരിഗണിക്കാമെന്ന് എസ്.പി ഉറപ്പ് നൽകിയ സാഹചര്യത്തിലാണ് എം.കെ. മുനീർ എം.എൽ.എ, ഡി.സി.സി പ്രസിഡൻറ് ടി. സിദ്ദീഖ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന ഉപരോധം രാത്രി രണ്ടോടെ അവസാനിപ്പിച്ചത്. കുറ്റക്കാരല്ലാത്തവരെ അറസ്റ്റ് ചെയ്യില്ലെന്ന് പൊലീസ് ഉറപ്പു നൽകിയതായി എം.കെ മുനീർ മാധ്യമങ്ങളോട് പറഞ്ഞു.
െവള്ളിയാഴ്ച മർകസ് പരിസരത്തുണ്ടായ അനിഷ്ട സംഭവവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിലാണ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറും പന്തീർപാടം സ്വദേശിയുമായ ഒ. സലീമിനെ ഞായറാഴ്ച വൈകീേട്ടാടെ കുന്ദമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. പന്തീർപാടത്തെ പള്ളിയിൽ നിന്ന് നോമ്പുതുറന്ന് നമസ്കരിച്ച ശേഷം പുറത്തിറങ്ങിയപ്പോൾ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. സ്റ്റേഷനിലെത്തിച്ചതിനു പിന്നാലെ രാത്രി എേട്ടാടെയാണ് നൂറുകണക്കിനാളുകൾ സ്റ്റേഷനു മുന്നിൽ തടിച്ചുകൂടിയത്. സലീമിനെ സ്റ്റേഷൻ ജാമ്യത്തിൽ വിടണമെന്നാവശ്യപ്പെട്ടായിരുന്നു നാട്ടുകാരുടെ പ്രതിഷേധം.
വെള്ളിയാഴ്ച മർകസിനു മുന്നിൽ പൊലീസും വിദ്യാർഥികളും ഏറ്റുമുട്ടിയപ്പോൾ പൊതുമുതൽ നശിപ്പിച്ചതിനും പൊലീസിെൻറ കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും ഇരുനൂറോളം പേരെ പ്രതിചേർത്ത് കേെസടുത്തിരുന്നു. കേസിൽ അന്നുതന്നെ എട്ടുപേെര റിമാൻഡും ചെയ്തു. ഇതുമായി ബന്ധപ്പെട്ടാണ് സലീമിനെ അറസ്റ്റ് ചെയ്തത് എന്നാണ് പൊലീസ് പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
