മർകസുദ്ദഅ്വ മുജാഹിദ് സംസ്ഥാന സമ്മേളനം മലപ്പുറത്ത്
text_fieldsകോഴിക്കോട്: കെ.എന്‍.എം മര്‍കസുദ്ദഅ്വ സംസ്ഥാന സമിതിയുടെയും പോഷക സംഘടനകളുടെയും സംയുക്താഭിമുഖ്യത്തില്‍ പത്താമത് മുജാഹിദ് സംസ്ഥാന സമ്മേളനം ഡിസംബര്‍ 28 മുതൽ 31 വരെ മലപ്പുറത്ത് നടക്കും. സംസ്ഥാന പ്രസിഡന്റ് ഡോ. ഇ.കെ. അഹമ്മദ് കുട്ടി സമ്മേളന പ്രഖ്യാപനം നടത്തി.
കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് എ. അബ്ദുല്‍ ഹമീദ് മദീനി അധ്യക്ഷത വഹിച്ചു. മര്‍കസുദ്ദഅ്വ ജനറൽ സെക്രട്ടറി സി.പി. ഉമർ സുല്ലമി ആമുഖ ഭാഷണം നടത്തി.
എം. അഹമ്മദ് കുട്ടി മദനി, അഡ്വ. മുഹമ്മദ് ഹനീഫ, കെ.പി. അബ്ദുറഹിമാന് സുല്ലമി, സി. മമ്മു കോട്ടക്കല്‍, സി. അബ്ദുല്ലതീഫ് മാസ്റ്റര്‍, അബ്ദുസ്സലാം പുത്തൂര്‍, കെ.പി. അബ്ദുറഹ്മാന് ഖുബ, കെ.എം. ഹമീദലി ചാലിയം, ആദില്‍ നസീഫ് മങ്കട, അയ്യൂബ് എടവനക്കാട്, ഷാനവാസ് ചാലിയം, വി.സി. മറിയക്കുട്ടി സുല്ലമിയ്യ, സഫൂറ തിരുവണ്ണൂര്‍, സജ്ന പട്ടേല്‍താഴം, തഹലിയ നരിക്കുനി എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

