Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമാർക്ക് ദാന വിവാദം:...

മാർക്ക് ദാന വിവാദം: മന്ത്രി ജലീൽ പങ്കെടുത്ത അദാലത്ത്​ ക്രമവിരുദ്ധമെന്ന്​ ഗവർണർ

text_fields
bookmark_border
മാർക്ക് ദാന വിവാദം: മന്ത്രി ജലീൽ പങ്കെടുത്ത അദാലത്ത്​ ക്രമവിരുദ്ധമെന്ന്​ ഗവർണർ
cancel

തിരുവനന്തപുരം: സാ​േങ്കതിക സർവകലാശാലയിൽ മന്ത്രി കെ.ടി. ജലീലും പ്രൈവറ്റ് സെക്രട്ടറിമാരും സർവകലാശാല ഉദ്യോഗസ്ഥര ും പങ്കെടുത്ത്‌ ഫയൽ അദാലത്ത് സംഘടിപ്പിച്ചതും തീരുമാനങ്ങൾ കൈക്കൊണ്ടതും ക്രമവിരുദ്ധമെന്ന്​ ഗവർണർ ആരിഫ്​ മുഹമ ്മദ്​ ഖാ​​​െൻറ ഉത്തരവ്​. മന്ത്രിയുടെ നിർദേശാനുസരണം സർവകലാശാല അദാലത്ത്​ സംഘടിപ്പിച്ചതും, തോറ്റ ബി.ടെക് വിദ്യാ ർഥിയെ​ മൂന്നാം മൂല്യനിർണയം നടത്തി വിജയിപ്പിക്കാൻ തീരുമാനിച്ചതും ചോദ്യം ചെയ്ത് സേവ് യൂനിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി നൽകിയ പരാതിയിലാണ് ​ചാൻസലർ കൂടിയായ ഗവർണർ തെളിവെടുപ്പ്​ നടത്തി ഉത്തരവിറക്കിയത്​.

സർവകലാശാല അധികൃതർക്ക് നിർദേശങ്ങളും ശിപാർശകളും നൽകാനായി അദാലത്തുകൾ സംഘടിപ്പിക്കാമെന്ന്​ സർവകലാശാല ചട്ടങ്ങൾ അനുശാസിക്കുന്നില്ല. മന്ത്രിയെയും പ്രൈവറ്റ് സെക്രട്ടറിമാരെയും ഉദ്യോഗസ്​ഥരെയും ഉൾപ്പെടുത്തി ഫയൽ അദാലത്ത്​ കമ്മിറ്റി രൂപവത്​കരിച്ചതും തീരുമാനങ്ങൾ കൈക്കൊണ്ടതും യൂനിവേഴ്സിറ്റി ചട്ടങ്ങളിലെ വ്യവസ്ഥകൾക്ക് വിരുദ്ധമായ നടപടിയാണെന്ന് വ്യക്തമാക്കാൻ തനിക്ക് ഒരു മടിയും ഇല്ലെന്ന് ഗവർണറുടെ ഉത്തരവിൽ പറയുന്നു.

സർവകലാശാല സ്വയംഭരണ സ്ഥാപനം ആയതിനാൽ അതി​​​െൻറ ആഭ്യന്തരകാര്യങ്ങളിൽ സംസ്​ഥാന സർക്കാർ ഇടപെടാൻ പാടില്ലെന്ന 2003ലെ സുപ്രീംകോടതി ഉത്തരവും ഗവർണർ ചൂണ്ടിക്കാട്ടി. നടന്നതൊക്കെ നടന്നുകഴിഞ്ഞ സ്ഥിതിക്ക് അദാലത്തിൽ കൈക്കൊണ്ട തീരുമാനങ്ങളുടെ ന്യായാന്യായങ്ങളിലേക്ക് കടക്കുന്നി​െല്ലന്നും മേലിൽ ചട്ടങ്ങളും നടപടിക്രമങ്ങളും സർവകലാശാല അധികൃതർ കൃത്യമായി പാലിക്കണമെന്നും ഗവർണർ വ്യക്തമാക്കി.

തോറ്റ ബി.ടെക് വിദ്യാർഥിയുടെ ഉത്തരക്കടലാസ് മൂന്നാമത് മൂല്യനിർണയം നടത്തിയ അദാലത്ത്​ തീരുമാനം റദ്ദാക്കണമെന്ന പരാതിക്കാര​​​െൻറ ആവശ്യത്തിന്മേൽ വിദ്യാർഥിയുടെ ഭാവിയെ കരുതി ഇടപെടുന്നില്ലെന്നും ഉത്തരവിൽ പറയുന്നു. എന്നാൽ, ഇത് ഒരു കീഴ്വഴക്കമായി കാണരുത്​. പരീക്ഷ നടത്തിപ്പിലും ഫലപ്രഖ്യാപനത്തിലും ഉണ്ടാകുന്ന ക്രമക്കേടുകൾ സർവകലാശാലയുടെ സൽപ്പേരിനെ ബാധിക്കുമെന്നും ഗവർണറുടെ ഉത്തരവിൽ പറയുന്നു.

പരാതി നൽകിയ സേവ് യൂനിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി ചെയർമാൻ ആർ.എസ്​ ശശികുമാർ, സെക്രട്ടറി എം. ഷാജർഖാൻ എന്നിവർക്ക് വേണ്ടി അഭിഭാഷകൻ ജോർജ് പൂന്തോട്ടവും സാങ്കേതിക സർവകലാശാല വൈസ്​ചാൻസലർ ഡോ.എം.എസ്​ രാജശ്രീക്ക് വേണ്ടി യൂനിവേഴ്സിറ്റി സ്​റ്റാൻഡിങ്​ കൗൺസൽ എൽവിൻ പീറ്ററുമാണ്​ തെളിവെടുപ്പിൽ ഹാജരായത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newskt jaleelmark donation scam
News Summary - mark donation dispute
Next Story