Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമാർക്കുദാനം...

മാർക്കുദാനം റദ്ദാക്കാനെടുത്ത തീരുമാനവും വിവാദത്തി​േലക്ക്​

text_fields
bookmark_border
മാർക്കുദാനം റദ്ദാക്കാനെടുത്ത തീരുമാനവും വിവാദത്തി​േലക്ക്​
cancel

കോ​ട്ട​യം: മാ​ർ​ക്കു​ദാ​നം റ​ദ്ദാ​ക്കാ​ൻ എം.​ജി സ​ര്‍വ​ക​ലാ​ശാ​ല സി​ൻ​ഡി​​ക്കേ​റ്റ്​ എ​ടു​ത്ത തീ​രു​മാ​ന ​വും ഇ​തി​ന്​ പു​റ​ത്തി​റ​ക്കി​യ ഉ​ത്ത​ര​വും പു​തി​യ വി​വാ​ദ​ത്തി​ലേ​ക്ക്. സ​ർ​വ​ക​ലാ​ശാ​ല വ​ഴി​വി​ട്ട്​ ന ​ൽ​കി​യ മാ​ർ​ക്കു​ദാ​ന​ത്തി​ലൂ​ടെ വി​ജ​യി​ച്ച​വ​രു​ടെ ബി​രു​ദം ഒ​രു​കാ​ര​ണ​വ​ശാ​ലും ന​ഷ്​​ട​മാ​കാ​ത്ത​വ ി​ധ​മു​ള്ള ഉ​ത്ത​ര​വാ​ണ്​ ക​ഴി​ഞ്ഞ​മാ​സം 24ന്​ ​ചേ​ർ​ന്ന സി​ൻ​ഡി​ക്കേ​റ്റ് യോ​ഗ​ത്തി​ന്​ ശേ​ഷം പു​റ​ത്തി​ റ​ക്കി​യ​ത്.

ഇ​തി​ന്​ പി​ന്നി​ൽ സി​ൻ​ഡി​ക്കേ​റ്റും മാ​ർ​ക്കു​​ദാ​നം ല​ഭി​ച്ച​വ​രും ത​മ്മി​ൽ ഒ​ത്തു​ക​ ളി​ച്ചെ​ന്ന ആ​രോ​പ​ണ​വും പു​റ​ത്തു​വ​ന്നു.

സ​ർ​വ​ക​ലാ​ശാ​ല ച​ട്ട​ങ്ങ​ൾ​ക്ക്​ വി​രു​ദ്ധ​മാ​യി ഇ​റ​ക്കി​യ ഉ​ത്ത​ര​വ്​ അ​ന​ധി​കൃ​ത​മാ​യി മാ​ർ​ക്ക് ​ല​ഭി​ച്ച​വ​രെ സ​ഹാ​യി​ക്കാ​നാ​ണെ​ന്ന ആ​ക്ഷേ​പ​വും ഉ​യ​ർ​ന്നു. അ​ക്കാ​ദ​മി​ക്​ കൗ​ൺ​സി​​ൽ വി​ളി​ക്കാ​തെ​യും ചാ​ൻ​സ​ല​ർ കൂ​ടി​യാ​യ ഗ​വ​ർ​ണ​റു​ടെ അ​നു​മ​തി ഇ​ല്ലാ​തെ​യും ഇ​ക്കാ​ര്യ​ത്തി​ൽ തീ​രു​മാ​നം എ​ടു​ക്കാ​നാ​വി​ല്ലെ​ന്നി​രി​െ​ക്ക ഇ​തെ​ല്ലാം കാ​റ്റി​ൽ​പ​റ​ത്തി സി​ൻ​ഡി​ക്കേ​റ്റ്​ ധി​റു​തി​പി​ടി​ച്ച്​ പു​തി​യ ഉ​ത്ത​ര​വ്​ ഇ​റ​ക്കു​ക​യാ​യി​രു​ന്നു.

ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്​​ഥ​ർ​ക്കി​ട​യി​ലും ഇ​ക്കാ​ര്യ​ത്തി​ൽ ഭി​ന്നാ​ഭി​പ്രാ​യ​മു​ണ്ട്​. ഉ​ത്ത​ര​വി​​െൻറ ആ​ധി​കാ​രി​ക​ത​യും ചി​ല​ർ ചോ​ദ്യം ചെ​യ്യു​ന്നു​ണ്ട്. ഇ​തി​ന്​ ചാ​ൻ​സ​ല​റു​ടെ അ​നു​മ​തി ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ്​ വി​വ​രം. മാ​ർ​ക്കു​ദാ​നം റ​ദ്ദാ​ക്കി​യ ഉ​ത്ത​ര​വ്​ പു​റ​ത്തു​വ​ന്ന്​ ഒ​രു​മാ​സ​മാ​യി​ട്ടും തു​ട​ർ​ന​ട​പ​ടി​ക​ളും ഉ​ണ്ടാ​യി​ട്ടി​ല്ല. ചാ​ൻ​സ​ല​റു​ടെ അ​നു​മ​തി കി​ട്ടാ​ത്ത​താ​ണ്​ ഇ​തി​ന്​ കാ​ര​ണ​മെ​ന്നാ​ണ്​ സൂ​ച​ന.

മാർക്ക്ദാന വിവാദം: ഗവർണർ വി.സിമാരുടെ യോഗം വിളിക്കും
കൊ​ച്ചി: സം​സ്ഥാ​ന​ത്തെ സ​ര്‍വ​ക​ലാ​ശാ​ല​ക​ളി​ലെ മാ​ര്‍ക്ക് ദാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ വൈ​സ് ചാ​ന്‍സ​ല​ര്‍മാ​രു​ടെ അ​ടി​യ​ന്ത​ര യോ​ഗം വി​ളി​ക്കു​മെ​ന്ന് ഗ​വ​ര്‍ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍. കൊ​ച്ചി​യി​ലാ​യി​രി​ക്കും യോ​ഗം. പ​രീ​ക്ഷ​ക​ളു​ടെ വി​ശ്വാ​സ്യ​ത നി​ല​നി​ര്‍ത്തു​ന്ന​തി​ല്‍ ഒ​രു വി​ട്ടു​വീ​ഴ്ച​യും ഉ​ണ്ടാ​കി​ല്ലെ​ന്നും ഗ​വ​ർ​ണ​ർ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട്​ പ​റ​ഞ്ഞു. എം.​ജി സ​ർ​വ​ക​ലാ​ശാ​ല മാ​ര്‍ക്ക് ദാ​നം റ​ദ്ദാ​ക്കി​യ​താ​യി അ​റി​ഞ്ഞി​ട്ടു​ണ്ട്. ഇ​ത്ത​രം കാ​ര്യ​ങ്ങ​ള്‍ ആ​വ​ര്‍ത്തി​ക്കാ​തി​രി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കും.

സി​ന്‍ഡി​ക്കേ​റ്റ് അ​ധി​കാ​ര​പ​രി​ധി​ക്ക​പ്പു​റം പ്ര​വ​ര്‍ത്തി​ച്ചെ​ന്ന് മ​ന​സ്സി​ലാ​ക്കി സ്വ​യം തെ​റ്റ് തി​രു​ത്തി​യി​ട്ടു​ണ്ട്. മാ​ര്‍ക്ക് ത​ട്ടി​പ്പ് കേ​സി​ല്‍ ക​ര്‍ശ​ന ന​ട​പ​ടി എ​ടു​ക്കു​മെ​ന്ന് വൈ​സ് ചാ​ന്‍സ​ല​ര്‍ അ​റി​യി​ച്ചി​ട്ടു​ണ്ട്. വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ കേ​ര​ളം ഒ​ന്നാ​മ​താ​ണ്. അ​ത് നി​ല​നി​ർ​ത്താ​നു​ള്ള ഉ​ത്ത​ര​വാ​ദി​ത്തം വൈ​സ് ചാ​ൻ​സ​ല​ർ​മാ​ർ​ക്കു​ൾ​പ്പെ​ടെ എ​ല്ലാ​വ​ർ​ക്കു​മു​ണ്ടെ​ന്നും ഗ​വ​ർ​ണ​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmg universitymark donation
News Summary - mark donation controversy
Next Story