Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightChanganasserychevron_rightമൃ​ത​ദേ​ഹം ഇ​ത്ര...

മൃ​ത​ദേ​ഹം ഇ​ത്ര പെ​​ട്ടെ​ന്ന്​ അ​ഴു​കു​മോ ?; സം​ശ​യ​ങ്ങ​ളുമായി ജിഷ്​ണുവിന്‍റെ ബന്ധുക്കൾ

text_fields
bookmark_border
മൃ​ത​ദേ​ഹം ഇ​ത്ര പെ​​ട്ടെ​ന്ന്​ അ​ഴു​കു​മോ ?; സം​ശ​യ​ങ്ങ​ളുമായി ജിഷ്​ണുവിന്‍റെ ബന്ധുക്കൾ
cancel
camera_alt1. ജി​ഷ്​​ണു ഹ​രി​ദാ​സ് 2. മറിയപ്പള്ളിയിൽ കണ്ടെത്തിയ അസ്ഥികൂടം

കോട്ടയം: നാട്ടകം മറിയപ്പള്ളിയിൽ അസ്ഥികൂടം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന്​ കാണാതായ ജിഷ്​ണുവി​​െൻറ ബന്ധുക്കൾ. ജിഷ്​ണു ജോലി ചെയ്​തിരുന്ന കുമരകത്തെ ബാറുമായി ബന്ധപ്പെട്ട സംഭവങ്ങളാകാം ഇതിനുപിന്നിലെന്നാണ്​ ആരോപിക്കുന്നത്​. കമ്പ്യൂട്ടർ വിഭാഗത്തിൽ ജോലി ചെയ്​തിരുന്നതിനാൽ അക്കൗണ്ട്​സ്​, സ്​റ്റോക്ക്​ സംബന്ധിച്ചും ജിഷ്​ണുവിന്​ ധാരണയുണ്ടാകും. ഇ​തുസംബന്ധിച്ച വിശദ അന്വേഷണം ആവശ്യപ്പെട്ട്​ ബന്ധുക്കൾ ജില്ല പൊലീസ് മേധാവി ജി. ജയദേവിന്​ പരാതി നൽകി.​ മരണം സംബന്ധിച്ച ദുരൂഹതകളും പരാതിയിൽ ഉന്നയിക്കുന്നു.

ബി.കോം കഴിഞ്ഞ്​ രണ്ടുവർഷം മുമ്പാണ്​ ജിഷ്​ണു ബാർ ഹോട്ടലിൽ ​ജോലിക്ക്​ പോയിത്തുടങ്ങിയത്​. സഹോദരൻ വിഷ്​ണു അബൂദബിയിലാണ്​. സാമ്പത്തികമായോ കുടുംബപരമായോ പ്രശ്​നങ്ങളില്ലാത്ത ആൾ എന്തിന്​ ആത്മഹത്യ ചെയ്യണമെന്നാണ്​ ബന്ധുക്കളുടെ ചോദ്യം. അമ്മയുമായാണ്​ കൂടുതൽ അടുപ്പം. എന്തുണ്ടെങ്കിലും അമ്മയോട്​ പറയുമായിരുന്നു. രാവിലെ പതിവുപോലെ ​​ജോലിക്ക്​ പോയതാണ്​. വൈകീട്ട്​ ബാറിലെ ജീവനക്കാർ അന്വേഷിച്ചെത്തിയപ്പോൾ മാത്രമാണ്​ കാണാനില്ലെന്ന്​ അറിഞ്ഞത്​.

പിറ്റേന്ന്​ രാവിലെ ബാറിൽ അന്വേഷിച്ചപ്പോൾ സെക്യൂരിറ്റി ജീവനക്കാരൻ പറഞ്ഞത്​ കോട്ടയം ഭാഗത്തേക്കുള്ള ബസിൽ കയറി പോയെന്നാണ്​. അത്​ വിശ്വസിക്കുന്നില്ല. ബാറിന്​ മുന്നിലെത്തിയ ജിഷ്​ണുവിന്​ എന്തോ സംഭവിച്ചെന്നാണ്​ കരുതുന്നതെന്നും ബന്ധുക്കൾ ആരോപിക്കുന്നു. ജിഷ്​ണുവിനെ​േപാലെ ആരോഗ്യവാനായ യുവാവിന്​ ഷർട്ടിൽ തൂങ്ങിമരിക്കാനാകില്ല. സ്വർണമാല കാണാത്തതും സ്​മാർട്ട്​ ​ഫോൺ ഇത്ര ദിവസം മഴയിലും മണ്ണിലും കിടന്നിട്ടും കേടാകാതിരുന്നതും അസ്ഥികൂടം കണ്ടെത്തിയ സ്ഥലത്തെ ലഹരിമാഫിയയുടെ സാന്നിധ്യവും വീട്ടുകാരുടെ സംശയങ്ങൾക്ക്​ ആക്കംകൂട്ടുന്നു.

എന്നാൽ, ബാറുമായി ബന്ധപ്പെട്ട്​ പ്രശ്​നങ്ങളില്ലെന്നാണ്​ മനസ്സിലായതെന്ന്​ ​അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു​​. ഡി.എൻ.എ പരിശോധനക്കുശേഷമേ കേസിൽ മുന്നോട്ടുപോകാനാകൂവെന്നും ഇതിന്​ സാമ്പിൾ ശേഖരിച്ചതായും ചിങ്ങവനം സ്​റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്‌ടർ ബിൻസ്​ ജോസഫ്​ പറഞ്ഞു. തിരുവനന്തപുരത്തെ ഫോറൻസിക് ലാബിൽനിന്ന്​ ഫലം ലഭിക്കാൻ 14 മുതൽ 20 ദിവസം വരെ വേണ്ടിവരുമെന്നാണ്​ സൂചന.

മൃ​ത​ദേ​ഹം ഇ​ത്ര പെ​​ട്ടെ​ന്ന്​ അ​ഴു​കു​മോ ?

കോ​ട്ട​യം: ജി​ഷ്​​ണു​വി​​െൻറ ബ​ന്ധു​ക്ക​ൾ ഉ​ന്ന​യി​ക്കു​ന്ന പ്ര​ധാ​ന സം​ശ​യ​ങ്ങ​ളി​ലൊ​ന്ന്​ 24 ദി​വ​സം​കൊ​ണ്ട്​​ മൃ​ത​ദേ​ഹം അ​ഴു​കി അ​സ്ഥി​കൂ​ടം മാ​ത്ര​മാ​കു​മോ എ​ന്നാ​ണ്. എ​ന്നാ​ൽ, മൃ​ത​ദേ​ഹം ഇ​ത്ര പെ​​ട്ടെ​ന്ന്​ അ​ഴു​കാ​ൻ സാ​ധ്യ​ത​യി​ല്ലെ​ന്ന്​ പ​റ​യാ​നാ​വി​ല്ലെ​ന്നാ​ണ്​ ഫോ​റ​ൻ​സി​ക്​ വി​ദ​ഗ്​​ധ​രു​ടെ വി​ശ​ദീ​ക​ര​ണം. സ്ഥ​ല​ത്തി​​െൻറ പ്ര​ത്യേ​ക​ത അ​നു​സ​രി​ച്ച്​ അ​ഴു​കി​യേ​ക്കാം.

അ​സ്ഥി​കൂ​ടം മാ​ത്രം പ​രി​ശോ​ധി​ച്ച്​ അ​ക്കാ​ര്യം പ​റ​യാ​നു​മാ​വി​ല്ല. ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ൾ ഇ​ല്ലാ​ത്ത​തി​നാ​ൽ പ​രി​ശോ​ധ​ന​ക്ക്​ സ​മ​യ​മെ​ടു​ക്കും. പ്രാ​യം സം​ബ​ന്ധി​ച്ചും അ​ന്തി​മ വി​ല​യി​രു​ത്ത​ലി​ൽ എ​ത്താ​നാ​യി​ട്ടി​ല്ല. ഡി.​എ​ൻ.​എ പ​രി​ശോ​ധ​ന ക​ഴി​യാ​തെ കൃ​ത്യ​മാ​യ നി​രീ​ക്ഷ​ണം ന​ട​ത്താ​നാ​വി​ല്ലെ​ന്നും ഫോ​റ​ൻ​സി​ക്​ വി​ഭാ​ഗം അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

ഫോണി​​െൻറ ഡിസ്​പ്ലേയിൽ മാതാവി​​െൻറയും യേശുവി​​െൻറയും ചിത്രം

കോ​ട്ട​യം: ജി​ഷ്​​ണു​വി​​െൻറ മൊ​ബൈ​ൽ ഫോ​ൺ ക​ണ്ടെ​ടു​ത്ത​പ്പോ​ൾ ഡി​സ്​​േ​പ്ല​യി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത് മാ​താ​വി​​െൻറ​യും യേ​ശു​വി​​െൻറ​യും ചി​ത്രം. നേ​ര​േ​ത്ത ജി​ഷ്​​ണു​വി​​െൻറ പ​ട​മാ​യി​രു​ന്നു ഉ​ണ്ടാ​യി​രു​ന്ന​തെ​ന്നാ​ണ്​ വീ​ട്ടു​കാ​ർ ന​ൽ​കി​യ വി​വ​രം. വൈ​ക്കം വെ​ച്ചൂ​ർ മു​ത്തി​പ്പ​ള്ളി​യി​ൽ ജി​ഷ്​​ണു പോ​കാ​റു​ണ്ടെ​ന്ന്​ അ​ന്വേ​ഷ​ണ​ത്തി​ൽ അ​റി​വാ​യി​ട്ടു​ണ്ട്. അ​തു​കൊ​ണ്ട്​ മാ​താ​വി​​െൻറ​യും യേ​ശു​വി​​െൻറ​യും പ​ടം​ ക​ണ്ട​തി​ൽ അ​സ്വാ​ഭാ​വി​ക​ത​യി​ല്ലെ​ന്നാ​ണ്​ പൊ​ലീ​സ്​ നി​ല​പാ​ട്.

ഡി​സ്​​പ്ലേ മാ​റി​യ​ത്​​ എ​പ്പോ​ഴാ​െ​ണ​ന്ന്​ ശാ​സ്​​ത്രീ​യ പ​രി​ശോ​ധ​ന​യി​ലൂ​ടെ ക​ണ്ടെ​ത്താ​നാ​കും. ഫോ​ൺ വി​ളി​ക​ൾ പ​രി​ശോ​ധി​ച്ച​തി​ൽ സം​ശ​യാ​സ്​​പ​ദ​മാ​യി ഒ​ന്നും ക​ണ്ടി​ല്ല. മൊ​ബൈ​ൽ ഫോ​ൺ കൂ​ടു​ത​ൽ പ​രി​ശോ​ധ​ന​ക്ക്​ സൈ​ബ​ർ സെ​ല്ലി​ന്​ കൈ​മാ​റി. ​​​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Skeleton CaseMariyappally Skeleton Case
News Summary - Mariyappally Skeleton Case
Next Story