Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപതിവുതെറ്റാതെ...

പതിവുതെറ്റാതെ മറിയക്കുട്ടി തലച്ചുമടുമായി മലയാറ്റൂർ കുരിശുമുടിയിൽ

text_fields
bookmark_border
പതിവുതെറ്റാതെ മറിയക്കുട്ടി തലച്ചുമടുമായി മലയാറ്റൂർ കുരിശുമുടിയിൽ
cancel
camera_alt

മറിയക്കുട്ടി തലച്ചുമടുമായി മലയാറ്റൂർ

കുരിശുമുടിയിലേക്ക്

കാ​ല​ടി: ഇ​ക്കു​റി​യും പ​തി​വ് തെ​റ്റാ​തെ മ​റി​യ​ക്കു​ട്ടി മ​ല​യാ​റ്റൂ​ർ കു​രി​ശു​മു​ടി​യി​ൽ സാ​ധ​ന​ങ്ങ​ൾ ക​യ​റ്റാ​ൻ എ​ത്തി. 82 വ​യ​സ്സാ​ണ് കാ​ട​പ്പാ​റ വി​മ​ല​ഗി​രി മ​ലേ​ക്കു​ടി വീ​ട്ടി​ൽ മ​റി​യ​ക്കു​ട്ടി​ക്ക്. 12 വ​യ​സ്സ്​ മു​ത​ലാ​ണ് അ​ടി​വാ​ര​ത്ത് നി​ന്ന് മ​ല​മു​ക​ളി​ലേ​ക്ക് വെ​ള്ളം, പ​ല​ച​ര​ക്ക് സാ​ധ​ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ എ​ത്തി​ക്കു​ന്ന ജോ​ലി​​ക്കെ​ത്തി​യ​തെ​ന്ന്​ വ​യോ​ധി​ക പ​റ​യു​ന്നു.

മ​ക​ൻ അ​പ്രേ​മും സ​മാ​ന​മാ​യ തൊ​ഴി​ലു​മാ​യി ഇ​വി​ടെ​യു​ണ്ട്. ഉ​രു​ണ്ട പാ​റ​ക്ക​ല്ലു​ക​ൾ നി​റ​ഞ്ഞു​കി​ട​ക്കു​ന്ന കു​ത്ത​നെ ക​യ​റ്റ​മു​ള്ള മ​ല ക​യ​റാ​ൻ ഇ​വ​ർ​ക്ക് കൂ​ട്ടു​ള്ള​ത് ഊ​ന്നു​വ​ടി മാ​ത്ര​മാ​ണ്. വ​ന​ത്തി​ൽ പോ​യി വി​റ​ക് ശേ​ഖ​രി​ച്ച് വി​ൽ​പ​ന ന​ട​ത്തി​യാ​ണ് ജീ​വി​തം മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കു​ന്ന​ത്.

തീ​ർ​ഥാ​ട​ന സ​മ​യ​ത്ത് പ​തി​വ് തെ​റ്റാ​തെ ഇ​വി​ടെ എ​ത്തും. കു​രി​ശു​മു​ടി​യി​ൽ​നി​ന്ന് പൊ​ൻ​പ​ണം ഇ​റ​ക്കു​മ്പോ​ഴും മു​ൻ​നി​ര​യി​ൽ മ​റി​യ​ക്കു​ട്ടി ഉ​ണ്ടാ​വും. ക​ഴി​ഞ്ഞ വ​ർ​ഷം മ​ല​യാ​റ്റൂ​ർ മ​ഹാ ഇ​ട​വ​ക​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​വ​രെ ആ​ദ​രി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ernakulam NewsMalayatur kurisumudiMariyakutty Pension
News Summary - Mariyakutty again in Malayatur kurisumudi
Next Story