Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തുറമുഖ വികസനത്തിന് മാരിടൈം ലാൻഡ് ബാങ്ക്; ബിൽ ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും

text_fields
bookmark_border
മാരിടൈം ബോർഡ് നിയമം പൊളിച്ചെഴുതും
തുറമുഖ വികസനത്തിന് മാരിടൈം ലാൻഡ് ബാങ്ക്; ബിൽ ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും
cancel

തിരുവനന്തപുരം: സംസ്ഥാനത്തെ തുറമുഖ നഗരമാക്കി മാറ്റാൻ ലക്ഷ്യമിട്ട് സർക്കാർ ബജറ്റിൽ പ്രഖ്യാപിച്ച ‘മിഷൻ സമുദ്ര’ പദ്ധതി മുൻനിർത്തി കേരള മാരിടൈം ബോർഡ് നിയമം സമൂലമായി പൊളിച്ചെഴുതാൻ ലക്ഷ്യമിടുന്ന ഭേദഗതി ബിൽ ബുധനാഴ്ച മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ അവതരിപ്പിക്കും. തുറമുഖ വികസനത്തിനായി പ്രത്യേക ലാൻഡ് ബാങ്ക് രൂപവത്കരിക്കലും ദീർഘകാല കരാറുകളുടെ കാലാവധി പ്രത്യേക വ്യവസ്ഥകളോടെ നീട്ടൽ, ഉൾനാടൻ ജലഗതാഗതത്തിന് പ്രത്യേക ഫണ്ട് രൂപവത്കരിക്കൽ, എൻഫോഴ്‌സ്‌മെന്റ് വിഭാഗം സജ്ജമാക്കൽ തുടങ്ങിയ പുതിയ വ്യവസ്ഥകളോടെയാണ് ഭേദഗതി ബിൽ കൊണ്ടുവരുന്നത്.

തിങ്കളാഴ്ച ചേർന്ന പ്രത്യേക മന്ത്രിസഭ യോഗം അംഗീകരിച്ച കരട് ബിൽ ചൊവ്വാഴ്ചയാണ് പ്രസിദ്ധീകരിച്ചത്. തുറമുഖങ്ങളുടെയും അനുബന്ധ വ്യവസായങ്ങളുടെയും വികസനത്തിനായി സംസ്ഥാനത്തിന്റെ ഉടമസ്ഥതയിലുള്ള ഭൂമി ഉൾപ്പെടുത്തി സ്റ്റേറ്റ് മാരിടൈം ലാൻഡ് ബാങ്ക് രൂപവത്കരിക്കാനാണ് ബില്ലിലെ പ്രധാന നിർദേശം. തുറമുഖ വികസനം, മാരിടൈം വ്യവസായം, ലോജിസ്റ്റിക്സ് തുടങ്ങിയ ആവശ്യങ്ങൾക്കായി ഈ ഭൂമി വിനിയോഗിക്കാം. നിർദിഷ്ട നടപടിക്രമങ്ങൾ പാലിച്ച് സർക്കാർ വകുപ്പുകളുടെ കൈവശമുള്ള ചില തുറമുഖ മേഖലയിലെ ഭൂമി ബോർഡിന് കൈമാറാനും വ്യവസ്ഥയുണ്ട്.

തുറമുഖ പദ്ധതികളുമായി ബന്ധപ്പെട്ട കരാറുകൾ, പാട്ടങ്ങൾ, ലൈസൻസുകൾ, സ്വകാര്യ പങ്കാളിത്ത പദ്ധതികൾ എന്നിവയുടെ കാലാവധി നീട്ടുന്നതിന് ബിൽ വ്യവസ്ഥകൾ മുന്നോട്ടുവെക്കുന്നു. അധിക നിക്ഷേപമോ കൂടുതൽ സമയമോ ആവശ്യമായ പദ്ധതികളിൽ സാഹചര്യങ്ങൾ വിലയിരുത്തി സർക്കാർ അനുമതിയോടെ കാലാവധി നീട്ടാൻ കഴിയും. നിലവിൽ 30 വർഷമാണ് കാലാവധി. ഉൾനാടൻ ജലഗതാഗതവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കായി പ്രത്യേക ഫണ്ട് രൂപവത്കരിക്കാനും മാരിടൈം ബോർഡിനുള്ളിൽ പ്രത്യേക എൻഫോഴ്‌സ്‌മെന്റ് വിഭാഗം രൂപവത്കരിക്കാനും ബില്ലിൽ വ്യവസ്ഥയുണ്ട്.

നിയമ ഭേദഗതിയിലൂടെ മാരിടൈം ബോർഡിന്‍റെ ഘടന തന്നെ പൊളിച്ചെഴുതും. കരട് ബില്ലിൽ മുഖ്യമന്ത്രിക്കാണ് അധ്യക്ഷ സ്ഥാനം. 2017ലെ നിയമപ്രകാരം സർക്കാർ നാമനിർദേശം ചെയ്യുന്ന, ഷിപ്പിങ്ങിലും മാരിടൈം നിയമത്തിലും പരിജ്ഞാനമുള്ളയാളാണ് ബോർഡ് ചെയർമാൻ.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Maritime Land Bank for Port Development; Bill to Be Introduced in the Assembly Today
Next Story