വൈവാഹിക തര്‍ക്കങ്ങളില്‍ കേരളം മുന്നില്‍; തീര്‍പ്പാക്കാനുള്ളത് 52,446 കേസുകള്‍
text_fieldsന്യൂഡല്‍ഹി: വിവാഹം, വിവാഹജീവിതം എന്നിവയുമായി ബന്ധപ്പെട്ട ഏറ്റവും കൂടുതല്‍ കേസുകള്‍ കേരളത്തിലെന്ന് നീതിന്യായ വകുപ്പിന്‍െറ കണക്ക്. 52,000ത്തിലേറെ വിവാഹതര്‍ക്ക കേസുകളാണ് കേരളത്തിലെ കുടുംബകോടതികളില്‍ നിലവിലുള്ളത്. 2016 നവംബര്‍ വരെയുള്ള കണക്കാണിത്. ഈ ഗണത്തിലെ ആദ്യ 10 സംസ്ഥാനങ്ങളില്‍ ഒന്നാമതാണ് കേരളത്തിന്‍െറ സ്ഥാനം. 19 സംസ്ഥാനങ്ങളിലായി തീര്‍പ്പു കാത്തുകിടക്കുന്ന കുടുംബകോടതികളിലെ കേസുകളിലേതിനേക്കാള്‍ കൂടുതലാണ് കേരളത്തില്‍ മാത്രമുള്ളതെന്നും നീതിന്യായ വകുപ്പ് ചൂണ്ടിക്കാട്ടുന്നു.
രാജ്യത്തെ മൊത്തം ജനസംഖ്യയുടെ മൂന്നു ശതമാനത്തില്‍ താഴെ വരുന്ന കേരളത്തില്‍ യു.പി, പശ്ചിമ ബംഗാള്‍, തമിഴ്നാട്, രാജസ്ഥാന്‍, കര്‍ണാടക, ഗുജറാത്ത്, ആന്ധ്രപ്രദേശ്, തെലങ്കാന, ഒഡിഷ എന്നീ സംസ്ഥാനങ്ങളില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ കേസുകള്‍ കണ്ടത്തെിയിട്ടുണ്ട്. 2013ല്‍ കേരളത്തിലെ 28 കുടുംബകോടതികളിലായി 43,914 കേസുകളും 2014ല്‍ 53,564ഉം 2015ല്‍ 51,288ഉം കേസുകളും തീര്‍പ്പാക്കിയിട്ടുണ്ട്. നിലവില്‍ 52,446 കേസുകളാണ് തീര്‍പ്പാക്കാനുള്ളത്.
ഈ പട്ടികയില്‍ മുന്നിലായിരുന്ന തമിഴ്നാടിനെ മറികടന്നാണ് കേരളം ഒന്നാമതത്തെിയത്. ഇപ്പോള്‍ തമിഴ്നാട് 37,618 കേസുമായി അഞ്ചാം സ്ഥാനത്താണ്. കേരളത്തേക്കാള്‍ മൂന്നു മടങ്ങ് ജനസംഖ്യയുള്ള ബിഹാറാണ് രണ്ടാം സ്ഥാനത്ത്. മധ്യപ്രദേശ് മൂന്നാം സ്ഥാനത്തും. ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള യു.പിയില്‍ 76 കുടുംബകോടതികളിലായി 5,466 കേസുകള്‍ മാത്രമാണുള്ളത്. ഹിമാചല്‍പ്രദേശ്, മേഘാലയ എന്നിവിടങ്ങളില്‍ കുടുംബകോടതികള്‍പോലും ഇല്ളെന്ന് നീതിന്യായ വകുപ്പ് പറയുന്നു. വിവാഹമോചനത്തിനു പുറമെ കുട്ടികളുടെ സംരക്ഷണാവകാശം, ജീവനാംശം, വൈവാഹികജീവിതത്തിലെ അവകാശങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് കുടുംബകോടതികളില്‍ പരിഗണിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
