Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവള്ളംകളിക്കൊരുങ്ങി...

വള്ളംകളിക്കൊരുങ്ങി മറൈന്‍ഡ്രൈവ്; ചാമ്പ്യന്‍സ് ബോട്ട് ലീഗ് 16 മുതല്‍

text_fields
bookmark_border
വള്ളംകളിക്കൊരുങ്ങി മറൈന്‍ഡ്രൈവ്; ചാമ്പ്യന്‍സ് ബോട്ട് ലീഗ് 16 മുതല്‍
cancel

കൊ​ച്ചി: മ​റൈ​ന്‍ഡ്രൈ​വി​ൽ ന​ട​ക്കു​ന്ന ചാ​മ്പ്യ​ന്‍സ് ബോ​ട്ട് ലീ​ഗ് വ​ള്ളം​ക​ളി സെ​പ്റ്റം​ബ​ര്‍ 16 മു​ത​ല്‍. ക​ഴി​ഞ്ഞ​വ​ര്‍ഷം ഉ​ണ്ടാ​യ പോ​രാ​യ്മ​ക​ള്‍ പ​രി​ഹ​രി​ച്ച് മി​ക​ച്ച രീ​തി​യി​ല്‍ മ​ത്സ​ര​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ക്കാ​ൻ ന​ട​ത്തി​പ്പ്​ ച​ര്‍ച്ച ചെ​യ്യാ​ന്‍ ചേ​ര്‍ന്ന യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി. വി​ദേ​ശ സ​ഞ്ചാ​രി​ക​ള്‍ക്ക്​ ഉ​ള്‍പ്പെ​ടെ ആ​സ്വ​ദി​ക്കാ​വു​ന്ന രീ​തി​യി​ലാ​ണ് ചാ​മ്പ്യ​ന്‍സ് ബോ​ട്ട് ലീ​ഗ്(​സി.​ബി.​എ​ല്‍) വ​ള്ളം​ക​ളി മ​ത്സ​ര​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്ന് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ടി.​ജെ. വി​നോ​ദ് എം.​എ​ല്‍.​എ പ​റ​ഞ്ഞു.

മ​റൈ​ന്‍ഡ്രൈ​വി​ല്‍ സാ​ങ്കേ​തി​ക സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ട്രാ​ക്കി​ന്‍റെ പ​രി​ശോ​ധ​ന ന​ട​പ​ടി​ക​ള്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ട്രാ​ക്കി​ന്‍റെ ചി​ല ഭാ​ഗ​ങ്ങ​ളി​ല്‍ എ​ക്ക​ല്‍ മ​ണ്ണ് അ​ടി​ഞ്ഞു​കൂ​ടി​യി​ട്ടു​ണ്ട്.മ​ണ്ണ് നീ​ക്കി കാ​യ​ലി​ന്‍റെ ആ​ഴം കൂ​ട്ടാ​ൻ തീ​രു​മാ​ന​മാ​യി. സി.​ബി.​എ​ല്ലി​ന്‍റെ അ​നു​ബ​ന്ധ പ​രി​പാ​ടി​യാ​യി ചെ​റു​വ​ള്ള​ങ്ങ​ളു​ടെ മ​ത്സ​ര​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ക്കും. ചാ​മ്പ്യ​ന്‍സ് ബോ​ട്ട് ലീ​ഗ് മ​ത്സ​ര​ത്തി​ന്‍റെ മൂ​ന്നാം പ​തി​പ്പാ​ണ് ഇ​ത്ത​വ​ണ ന​ട​ക്കു​ന്ന​ത്. ജി​ല്ല​യി​ല്‍ മ​റൈ​ന്‍ഡ്രൈ​വ്, പി​റ​വം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് സി.​ബി.​എ​ല്‍ മ​ത്സ​ര​ങ്ങ​ള്‍.

ജി.​സി.​ഡി.​എ ചെ​യ​ര്‍മാ​ന്‍ കെ. ​ച​ന്ദ്ര​ന്‍പി​ള്ള, ടൂ​റി​സം റീ​ജ​ന​ല്‍ ജോ. ​ഡ​യ​റ​ക്ട​ര്‍ എ. ​ഷാ​ഹു​ല്‍ ഹ​മീ​ദ്, ടൂ​റി​സം ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ സ​ത്യ​ജി​ത്ത് ശ​ങ്ക​ര്‍, സി.​ബി.​എ​ല്‍ ടെ​ക്‌​നി​ക്ക​ല്‍ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ കേ​ശ​വ​കു​റു​പ്പ്, എ.​എം. ഇ​ക്ബാ​ല്‍, കെ.​കെ. ഷാ​ജു തു​ട​ങ്ങി​യ​വ​ര്‍ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.യോ​ഗ​ത്തി​നു​ശേ​ഷം എം.​എ​ല്‍.​എ​യു​ടെ​യും ക​ല​ക്ട​റു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ മ​റൈ​ന്‍ഡ്രൈ​വി​ലെ ഫി​നി​ഷി​ങ്​ പോ​യ​ന്‍റ്​ സ​ന്ദ​ര്‍ശി​ച്ച്​ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ വി​ല​യി​രു​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Marine DriveChampions Boat League
News Summary - Marine Drive ready for boating; Champions Boat League from 16
Next Story