സദാചാര ഗുണ്ടായിസം തടയുന്നതിൽ വീഴ്ചപറ്റി -മുഖ്യമന്ത്രി
text_fieldsതിരുവന്തപുരം: കൊച്ചിയിൽ ശിവസേനയുടെ നേതൃത്വത്തിൽ അരങ്ങേറിയ സദാചാര ഗുണ്ടായിസത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 20 ശിവസേന പ്രവർത്തകർക്കെതിരെ സംഭവുമായി ബന്ധപ്പെട്ട് കേസെടുത്തിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. നടപടിയെടുക്കാൻ വൈകിയാൽ പൊലീസിനെതിരെയും കൃത്യവിലോപത്തിന് നടപടിയുണ്ടാവുമെന്നും പിണറായി നിയമസഭയിൽ പറഞ്ഞു. ഇവർക്കെതിരെ ഗുണ്ടാ നിയമം ചുമത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
കൊച്ചി മറൈൻ ഡ്രൈവിൽ നടപ്പാതയിൽ ഇരുന്നവരെ ശിവസേനക്കാർ ആക്രമിച്ച സംഭവം സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ഹെബി ഇൗഡനാണ് അടിയന്തര പ്രമേയത്തിന് അനുമതി തേടിയത്. ശിവസേനക്ക് പൊലീസ് ഒത്താശ ചെയ്തെന്നും പൊലീസ് നോക്കി നിൽക്കുകയായിരുന്നെന്നും ഹൈബി ഇൗഡൻ എം.എൽ.എ കുറ്റപ്പെടുത്തി.
വനിത ദിനത്തില്‍ എറണാകുളം മറൈന്‍ഡ്രൈവിലെ നടപ്പാതയിലിരുന്ന യുവതീ യുവാക്കളെ പ്രകടനമായത്തെിയ ശിവസേന പ്രവര്‍ത്തകര്‍ ചൂരൽ കൊണ്ട് അടിച്ചോടിച്ചത്. ബുധനാഴ്ച വൈകുന്നേരം നാലു മണിയോടെയാണ് സംഭവം. ‘പെണ്‍കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമം തടയുക, മറൈന്‍ഡ്രൈവിലെ കുട ചൂടി പ്രേമം നിര്‍ത്തുക’ എന്ന ബാനറുമായി പ്രകടനമായെത്തിയ ഇരുപത്തിയഞ്ചോളം ശിവസേന പ്രവര്‍ത്തകരാണ് മറൈന്‍ഡ്രൈവിന്‍െറ വടക്കേ അറ്റത്തുള്ള അബ്ദുല്‍ കലാം മാര്‍ഗ് വാക് വേയില്‍ ഒരുമിച്ച് ഇരിക്കുകയായിരുന്ന യുവതീയുവാക്കളെ അടിച്ചോടിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
