ന്യൂനപക്ഷ വിദ്യാർഥികൾക്കുള്ള ‘മാർഗദീപം’ സ്കോളർഷിപ് ഉടൻ
text_fieldsതിരുവനന്തപുരം: ഒന്നുമുതൽ എട്ടുവരെ ക്ലാസുകളിലെ ന്യൂനപക്ഷ വിദ്യാർഥികൾക്കായി ആവിഷ്കരിച്ച ‘മാർഗദീപം’ സ്കോളർഷിപ് ഉടൻ നടപ്പാക്കുമെന്ന് മന്ത്രി വി. അബ്ദുറഹിമാൻ നിയമസഭയിൽ അറിയിച്ചു. ഇതിന് 2024-25 വർഷം 20 കോടി രൂപ ബജറ്റ് വിഹിതമായി അനുവദിച്ചിട്ടുണ്ട്. പദ്ധതി ആരംഭിക്കുന്നതിന് ഓൺലൈൻ പോർട്ടൽ സജ്ജമായി. ഭരണാനുമതിക്ക് നടപടി സ്വീകരിച്ചുവരുന്നു.
യോഗ്യത പരീക്ഷയിൽ 55 ശതമാനം മാർക്ക് നേടിയവർക്ക് 2023-24 സാമ്പത്തികവർഷം മുതൽ രാജ്യത്തെ പ്രധാന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഉപരിപഠനം (പി.ജി, പിഎച്ച്.ഡി) നടത്തുന്നതിന് ന്യൂനപക്ഷക്ഷേമ വകുപ്പ് മുഖേന സ്കോളർഷിപ് നൽകുന്നുണ്ട്. ബി.പി.എൽ വിഭാഗത്തിന് മുൻഗണനയുണ്ട്. കേരളത്തിലെ സ്ഥിരതാമസക്കാരായ ന്യൂനപക്ഷ വിഭാഗക്കാർക്കാണ് സ്കോളർഷിപ്. പെൺകുട്ടികൾക്ക് 50 ശതമാനം സംവരണമുണ്ട്. നിശ്ചിതശതമാനം പെൺകുട്ടികൾ ഇല്ലാത്തപക്ഷം അർഹരായ ആൺകുട്ടികളെയും പരിഗണിക്കും. കോഴ്സ് കാലയളവിൽ ഒറ്റത്തവണയായി അരലക്ഷം രൂപയാണ് സ്കോളർഷിപ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

