Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജെയ്​ൻ കോറൽകോവ്...

ജെയ്​ൻ കോറൽകോവ് പൊളിച്ചു; ഇനി ഗോൾഡൻ കായലോരം -VIDEO

text_fields
bookmark_border
ജെയ്​ൻ കോറൽകോവ് പൊളിച്ചു; ഇനി ഗോൾഡൻ കായലോരം -VIDEO
cancel

കൊച്ചി; മരടിൽ അവശേഷിക്കുന്ന ഫ്ലാറ്റുകളിൽ ഒന്നായ ജെയ്​ൻ കോറൽകോവും നിയന്ത്രിത സ്ഫോടനത്തോടെ തകർത്തു. 10.59 ന് അ വസാന സൈറൺ മുഴങ്ങുകയും 11.03ന് തന്നെ ഫ്ലാറ്റ് നിലംപൊത്തുകയുമായിരുന്നു.എച്ച്.ടു.ഒ ഫ്ലാറ്റിൽ നിയന്ത്രിത സ്ഫോടനം ന ടത്തിയ എഡിഫൈസ് കമ്പനിയാണ് ഈ ഫ്ലാറ്റും പൊളിച്ചത്.

72.8 കിലോ സ്ഫോടക വസ്തുക്കളാണ് കെട്ടിടത്തില്‍ നിറച്ചിരുന്നത്. കെട്ടിടം 49 ഡിഗ്രി ചെരിഞ്ഞ് പുറകി ലേക്കാണ് വീണത്. 26,400 ടണ്‍ അവശിഷ്ടങ്ങളുണ്ടായി. 17 നില തകരാനെടുത്തത് 9 സെക്കന്‍റാണ്. 10.30ന് ആദ്യ സൈറണ്‍ മുഴങ്ങി. 10.55ന് രണ ്ടാമത്തെ സൈറണും. 11.03ന് മണിക്ക് മൂന്നാമത്തെ സൈറണ്‍ മുഴങ്ങിയതോടെയാണ് ജെയിന്‍ കോറല്‍ കോവില്‍ സ്ഫോടനം നടന്നത്. 122 അപ ്പാർട്ട്​മ​​​​​​​​​​​​​​​െൻറുകളാണ് ജെയ്​ൻ കോറൽകോവിലുണ്ടായിരുന്നത്.

​ഗോൾഡൻ കായലോരം ഫ്ലാറ്റ്​ രണ്ട്​ മണിക്കാണ്​ തകർക്കുക. ഫ്ലാറ്റ്​ പൊളിക്കുന്നതിന്​ മുന്നോടിയായി പ്രദേശത്ത്​ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. പൊളിക്കുന്നതില്‍ ഏറ്റവും ചെറിയ ഫ്ലാറ്റാണ് ഗോള്‍ഡന്‍ കായലോരം. 1.30ന് 200 മീറ്റർ പരിധിയിലെ എല്ലാ റോഡുകളും ‌അടയ്ക്കും. സ്ഫോടനശേഷം 2.05ന് ദേശീയപാത തുറക്കും. 2.30 ന് എല്ലാ റോഡുകളും തുറക്കും. ഒഴിപ്പിക്കപ്പെട്ടവർക്ക് വീടുകളിലേക്കും കെട്ടിങ്ങളിലേക്കും മടങ്ങാം.

ഫോട്ടോ -പി. അഭിജിത്ത്

ശ​നി​യാ​ഴ്ച രാ​വി​ലെ 11.17ന് ​ന​ട​ന്ന ആ​ദ്യ നി​യ​ന്ത്രി​ത സ്ഫോ​ട​ന​ത്തി​ൽ കു‍ണ്ട​ന്നൂ​ർ-​തേ​വ​ര മേ​ൽ​പാ​ല​ത്തി​നു​സ​മീ​പ​ത്തെ ഹോ​ളി​ഫെ​യ്ത്ത് എ​ച്ച്.​ടു.​ഒ എ​ന്ന ആ​ദ്യ ഫ്ലാ​റ്റ് നി​ലം പ​തി​ച്ചിരുന്നു. 11.42ന് ​കാ​യ​ലി​ന് എ​തി​ർ​വ​ശ​െ​ത്ത ആ​ൽ​ഫ സെ​റീ​​​​​​​​​​​​​​​​​​​​​െൻറ ര​ണ്ടാം ട​വ​റും 11.43ന് ​ഒ​ന്നാം ട​വ​റും ത​രി​പ്പ​ണ​മാ​യി. ഇ​ന്ത്യ​യി​ൽ നി​യ​ന്ത്രി​ത സ്ഫോ​ട​ന​ത്തി​ലൂ​ടെ ത​ക​ർ​ത്ത ഏ​റ്റ​വും വ​ലി​യ കെ​ട്ടി​ട​മെ​ന്ന റെ​ക്കോ​ഡാ​ണ് ഹോ​ളി​ഫെ​യ്ത്ത് നേ​ടി​യ​ത്. നേ​ര​േത്ത ഇ​ത് ചെ​ന്നൈ മൗ​ലി​വാ​ക്ക​ത്തെ 11 നി​ല കെ​ട്ടി​ട​ത്തി​നാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmaradu flatmaradu flat demolition
News Summary - Mardu flat-Kerala news
Next Story