രക്തദാനത്തിൽ മാതൃകയായി മാർക്കോ
text_fields1. രക്തം നൽകിയ മാർക്കോ 2. എക്കോ രക്തം സ്വീകരിക്കുന്നു
പാലക്കാട്: ‘രക്തദാനം മഹാദാനം’ എന്ന ചൊല്ല് മനുഷ്യനു മാത്രമല്ല, മൃഗങ്ങൾക്കും പ്രധാനമാണെന്ന് തെളിയിച്ചിരിക്കുകയാണ് റോട്ട് വീലർ ഇനത്തിൽപെട്ട മാർക്കോ. കൂറ്റനാട് സ്വദേശി കിഷോറിന്റെ അമേരിക്കൻ ബുള്ളി ഇനത്തിൽപെട്ട എക്കോ എന്ന നായ്, ചെള്ളുപനി ബാധിച്ച് മണ്ണുത്തി മൃഗാശുപത്രിയിൽ ചികിത്സയിലിരിക്കെ രക്തത്തിലെ കൗണ്ട് കുറഞ്ഞ് ഗുരുതരാവസ്ഥയിലായി.
‘റെഡ് ഈസ് ബ്ലഡ്’ കേരള ചാരിറ്റബ്ൾ സൊസൈറ്റി രക്തദാതാവിനെ കണ്ടെത്താൻ ശ്രമിക്കുന്നതിനിടെയാണ് രക്ഷകനായി കുന്നംകുളം സ്വദേശി സാബുവിന്റെ ഉടമസ്ഥതയിലുള്ള മാർക്കോ എന്ന നായ് എത്തിയത്. മണ്ണുത്തി മൃഗാശുപത്രിയിലെത്തി മാർക്കോ രക്തം നൽകി. രക്തം നൽകുന്ന നായ്ക്കൾക്ക് നല്ല ആരോഗ്യവും 30 കിലോഗ്രാം ഭാരവും വേണം.
ഇത്തരം നായ്ക്കൾ ഉണ്ടായിരുന്നെങ്കിലും പല ഉടമസ്ഥരും വിസമ്മതിച്ചു. ഈ സാഹചര്യത്തിൽ മാർക്കോയുടെ ഉടമ സാബുവിന്റെ മാതൃക അഭിനന്ദനം അർഹിക്കുന്നതായും സന്നദ്ധ രക്തദാനത്തെ പ്രോത്സാഹിപ്പിക്കാൻ എല്ലാവരും മുന്നോട്ടുവരണമെന്നും റെഡ് ഈസ് ബ്ലഡ് കേരള സംസ്ഥാന പ്രസിഡന്റ് പ്രഖിൽ പട്ടാമ്പി പറഞ്ഞു.

