മറയൂർ ശർക്കരയും ഭൗമസൂചിക പദവിയും
text_fieldsഅഞ്ചുനാട് കരിമ്പ് ഉൽപാദന വിപണന സംഘം നടത്തിയ പ്രവർത്തനങ്ങളാണ് പ്രശസ്തമായ മറയൂർ ശർക്കരയെ ഭൗമസൂചിക പദവിയിലെത്തിച്ചത്. സംഘത്തിനുകീഴിൽ 1800 ഏക്കർ കരിമ്പ്കൃഷി ഉണ്ടായിരുന്നു. മുൻ എം.പി പി.ടി. തോമസ് മുൻകൈയെടുത്ത് കരിമ്പ്കൃഷിയെ ഇടുക്കി കാർഷിക പാക്കേജിൽ ഉൾപ്പെടുത്തി, സബ്സിഡി അനുവദിക്കാൻ തുടങ്ങിയതോടെയാണ് മേഖലയിൽ കരിമ്പ്കൃഷി വ്യാപകമായത്. ഒരേക്കർ കരിമ്പ്കൃഷിക്ക് 20,000 രൂപയായിരുന്നു സബ്സിഡി. ഇപ്പോൾ ഈ സബ്സിഡി നിർത്തിവെച്ചിരിക്കയാണ്.
മണ്ണുത്തിയിലെ കേരള കാർഷിക സർവകലാശാല (കെ.എ.യു) ബൗദ്ധിക സ്വത്തവകാശ കോഓഡിനേറ്ററും പ്രഫസറുമായ ഡോ. സി.ആർ. എൽസിയുടെ പഠനത്തിലെ കണ്ടെത്തലുകളും മറയൂർ ശർക്കരയെ ഭൗമസൂചിക പദവിയിലേക്ക് നയിച്ചു. കരിമ്പ് ഉൽപാദന മേഖലയിലെ കാലാവസ്ഥ, മണ്ണ്, ഉൽപാദനരീതി, കൃഷിചെയ്യുന്ന കരിമ്പിന്റെ ഇനങ്ങൾ, കൃഷിയിലും ശർക്കര ഉൽപാദനത്തിലും ഉൾപ്പെട്ടിരിക്കുന്ന പരമ്പരാഗത അറിവും വൈദഗ്ധ്യവും ഉൾപ്പെടെ ഉൽപന്നത്തിന്റെ തനതായ ഗുണങ്ങൾ തുടങ്ങിയവയാണ് പഠനവിധേയമാക്കിയത്. ചെന്നൈയിലെ ജിയോഗ്രാഫിക്കൽ ഇൻഡിക്കേഷൻ രജിസ്ട്രി 2019 മാർച്ച് ആറിന് ശർക്കരക്ക് ജി.ഐ ടാഗും നൽകിയിരുന്നു. (Geographical Indication -GI Tag 613)
ഇന്ത്യയിൽ ഉൽപാദിപ്പിക്കുന്നതിൽ മറയൂർ ശർക്കരയിൽ മാത്രമാണ് ഇരുമ്പിന്റെ അംശവും, കാൽസ്യത്തിന്റെ അംശവും, കൂടാതെ ധാരാളം ആൻറിഓക്സിഡൻറുകൾ അടങ്ങിയിട്ടുള്ളത്. ഒരുപാട് ഗുണങ്ങൾ ഉള്ളതാണെങ്കിലും മറയൂർ ശർക്കര ഉൽപാദകർ ഏറെ വെല്ലുവിളികളും നേരിടുന്നുണ്ട്. ഇതിൽ പ്രധാനം വ്യാജമായി മറയൂർ ശർക്കര വിൽക്കപ്പെടുന്നതാണ്. ഏകദേശം 140 നു മുകളിൽ വ്യാജ ബ്രാൻഡുകൾ വ്യാജ മറയൂർ ശർക്കര വിപണിയിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

