മാരാമൺ കൺവെൻഷനെതിരായ പരാമർശത്തിൽ ശശികലക്കെതിരെ പരാതി
text_fieldsപത്തനംതിട്ട: മാരാമൺ കൺവെൻഷനെതിരായ പരാമർശത്തിൽ ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികലക്കെതിരെ പരാതി. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സാംജി ഇടമുറി പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്കാണ് പരാതി നൽകിയത്.
വിദ്വേഷ പരാമർശം നടത്തിയ ശശികലക്കെതിരെ കേസെടുക്കണമെന്നാണ് പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. മതവിദ്വേഷം ലക്ഷ്യമിട്ടാണ് പരാമർശമെന്നും പരാതിയിൽ പറയുന്നു. 131ാമത് മാരമൺ കൺവെൻഷൻ വേദിയുടെ ചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ചുകൊണ്ടായിരുന്നു ശശികലയുടെ വിവാദ പരാമർശം.
‘പമ്പ ഒരു നദിയല്ലേ? കല്ലിട്ടുകെട്ടി തിരിച്ചാണ് വേദി ഉണ്ടാക്കുന്നത്. അത് സ്വന്തം ഭൂമിയാണെന്ന തോന്നലും ചിലർക്ക് വന്നിട്ടുണ്ടെന്നായിരുന്നു പരാമർശം. ശശികലക്കെതിരെ ഡി.വൈ.എഫ്.ഐയും രംഗത്തുവന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

