മരട്: നിയമലംഘകരെ മൂന്നു മാസത്തിനകം പിടികൂടും-ക്രൈംബ്രാഞ്ച് എ.ഡി.ജി.പി
text_fieldsകൊച്ചി: മരടിൽ തീരദേശ പരിപാലന നിയമം ലംഘിച്ച് ഫ്ലാറ്റുകൾ നിർമിച്ചവർക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ച ു. എ.ഡി.ജി.പി ടോമിൻ ജെ.തച്ചങ്കരിയുടെ നേതൃത്വത്തിൽ ഞായറാഴ്ച ഉച്ചയോടെ ഫ്ലാറ്റുകളിലെത്തി പരിശോധന നടത്തി. നിയമലം ഘനം നടത്തി ഫ്ലാറ്റ് നിർമാണത്തിൽ പങ്കാളികളായ എല്ലാവരെയും മൂന്നു മാസത്തിനകം പിടികൂടുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഏറ്റവും മിടുക്കരായ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചിട്ടുണ്ട്. ആരെയും രക്ഷപ്പെടാന്‍ അനുവദിക്കില്ല. നിരപരാധികൾക്ക് കുഴപ്പമുണ്ടാകാനും പാടില്ല. അന്വേഷണ പുരോഗതി വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വ്യാഴാഴ്ചയാണ് ഫ്ലാറ്റ് വിൽപനയുമായി ബന്ധപ്പെട്ട് മരട് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസുകളുടെ അന്വേഷണം ക്രൈംബ്രാഞ്ചിന് നൽകി ഡി.ജി.പി ലോക്നാഥ് ബെഹ്റ ഉത്തരവിട്ടത്. ക്രൈംബ്രാഞ്ചിനൊപ്പം ലോക്കൽ പൊലീസും സംഘത്തിലുണ്ട്. എറണാകുളം ക്രൈംബ്രാഞ്ച് എസ്.പി വി.എം മുഹമ്മദ് റഫീഖിെൻറ നേതൃത്വത്തിലുള്ള സംഘത്തിെൻറ മേൽനോട്ട ചുമതല ഐ.ജി ഗോപേഷ് അഗർവാളിനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
