Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമരട്​ നഗരസഭാ...

മരട്​ നഗരസഭാ സെക്രട്ടറിയെ ഫ്ലാറ്റുടമകൾ തടഞ്ഞു

text_fields
bookmark_border
maradu-municipal-secretary-blocked
cancel

കൊച്ചി: മരടിൽ പൊളിച്ചു നീക്കാൻ സുപ്രീം കോടതി ഉത്തരവിട്ട ഫ്ലാറ്റുകളുടെ ഉടമകൾ നഗരസഭ സെക്രട്ടറിയെ തടഞ്ഞു. ഫ് ലാറ്റിൽ നിന്ന്​ ഒഴിയുന്നതിനെ തുടർന്ന്​ പുനരധിവാസം ആവശ്യപ്പെട്ട്​ നഗരസഭക്ക്​ നൽകേണ്ടതായ അപേക്ഷയുടെ മാതൃക​ ച ുവരിൽ പതിക്കാനായി എത്തിയപ്പോഴായിരുന്നു തടഞ്ഞത്​.

എം. സ്വരാജ്​ എം.എൽ.എയും ഇൗ സമയം സ്ഥലത്തുണ്ടായിരുന്നു. നഗരസഭയുടെ ഭാഗത്തു നിന്ന്​ നിയമപരമായല്ല കാര്യങ്ങൾ നടക്കുന്നതെന്നും ഫ്ലാറ്റുടമകൾക്ക്​ വ്യക്തിപരമായി യാതൊരു വിധ നോട്ടീസുകളും നൽകിയിട്ടില്ലെന്നും എം. സ്വരാജ്​ പറഞ്ഞു. സെക്രട്ടറി പ്രകോപനമുണ്ടാക്കുകയാണെന്നും സ്വരാജ്​ കൂട്ടി​ച്ചേർത്തു. അൽപ നേരത്തെ പ്രതിഷേധത്തിനൊടുവിൽ സെക്രട്ടറി നോട്ടീസ്​ ഫ്ലാറ്റി​​െൻറ ചുവരിൽ പതിച്ചു.

പുനരധിവാസം ആവശ്യമുള്ളവർ തിങ്കളാഴ്​ച വൈകുന്നേരം മൂന്ന്​ മണിക്കുള്ളിൽ നിശ്ചിതമാതൃകയിൽ അപേക്ഷ നൽകണമെന്നും അല്ലാത്ത പക്ഷം അവർക്ക്​ പുനരധിവാസം ആവശ്യമില്ലെന്ന്​ കണക്കാക്കി തുടർനടപടികൾ സ്വീകരിക്കുമെന്നും നോട്ടീസിൽ പറയുന്നു.

അതേസമയം, എവിടെയെങ്കിലും പതിച്ച നോട്ടീസി​​െൻറ പേരിൽ തങ്ങൾ ഫ്ലാറ്റിൽനിന്ന്​ ഒഴിഞ്ഞു പോവില്ലെന്നും തങ്ങൾക്ക്​ വ്യക്തിപരമായി നോട്ടീസൊന്നും നൽകിയി​ട്ടില്ലെന്നും ഫ്ലാറ്റുടമകൾ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmaradumalayalam newsmaradu flatmaradu municipality
News Summary - maradu municipal secretary blocked by flat owners -kerala news
Next Story