Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഫ്ലാറ്റുകൾ പൊളിക്കാൻ...

ഫ്ലാറ്റുകൾ പൊളിക്കാൻ സാവകാശം തേടി മരട്​ നഗരസഭ സുപ്രീംകോടതിയിലേക്ക്​

text_fields
bookmark_border
ഫ്ലാറ്റുകൾ പൊളിക്കാൻ സാവകാശം തേടി മരട്​ നഗരസഭ സുപ്രീംകോടതിയിലേക്ക്​
cancel

കൊ​ച്ചി: തീ​ര​ദേ​ശ​നി​യ​മം ലം​ഘി​ച്ച്​ നി​ർ​മി​ച്ച അ​ഞ്ച്​ ഫ്ലാ​റ്റ്​ പൊ​ളി​ക്കാ​ൻ സ​മ​യം നീ​ട്ടി​ന​ൽ​ക ​ണ​മെ​ന്ന ഉ​ട​മ​ക​ളു​ടെ ആ​വ​ശ്യം സു​പ്രീം​കോ​ട​തി ത​ള്ളി​യ​തി​നു​പി​ന്നാ​ലെ സാ​വ​കാ​ശം തേ​ടി​ മ​ര​ട്​ ന​ ഗ​ര​സ​ഭ​യും സു​പ്രീം​കോ​ട​തി​യി​ലേ​ക്ക്. ഒ​രാ​ഴ്​​ച​ക്ക​കം ഹ​ര​ജി സ​മ​ർ​പ്പി​ക്കു​മെ​ന്ന്​ ന​ഗ​ര​സ​ഭ ചെ ​യ​ർ​പേ​ഴ്​​സ​ൻ ടി.​എ​ച്ച്. ന​ദീ​റ പ​റ​ഞ്ഞു.

ബ​ദ​ൽ സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തു​വ​രെ ഫ്ലാ​റ്റു​ക​ൾ പൊ​ളി​ച്ചു​മാ​റ്റാ​ൻ സ​മ​യം നീ​ട്ടി ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ്​ ഉ​ട​മ​ക​ൾ സു​പ്രീം​കോ​ട​തി​യി​ൽ ഹ​ര​ജി ന​ൽ​കി​യ​ത്. എ​ന്നാ​ൽ, ഉ​ട​മ​ക​ൾ​ക്ക്​ ന​ഷ്​​ട​പ​രി​ഹാ​രം തേ​ടി ഉ​ചി​ത​വേ​ദി​ക​ളെ സ​മീ​പി​ക്കാ​മെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി​യ കോ​ട​തി ആ​വ​ശ്യം നി​ര​സി​ച്ചു. ഹോ​ളി​ഫെ​യ്​​ത്ത്, ആ​ൽ​ഫ ​വെ​ഞ്ചേ്ഴ്​​സ്, ഗോ​ൾ​ഡ​ൻ കാ​യ​ലോ​രം, ജ​യി​ൻ കോ​റ​ൽ​കോ​വ്, ഹോ​ളി​ഡേ ഹെ​റി​റ്റേ​ജ്​ ഫ്ലാ​റ്റ്​ സ​മു​ച്ച​യ​ങ്ങ​ൾ ഒ​രു​മാ​സ​ത്തി​ന​കം പൊ​ളി​ക്കാ​നാ​ണ്​ സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വ്.

ചു​രു​ങ്ങി​യ സ​മ​യ​ത്തി​നു​ള്ളി​ൽ ഫ്ലാ​റ്റു​ക​ൾ പൊ​ളി​ച്ചു​മാ​റ്റു​ന്ന​തി​ലെ സാ​​ങ്കേ​തി​ക​വും പ്രാ​യോ​ഗി​ക​വു​മാ​യ ത​ട​സ്സ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി സാ​വ​കാ​ശം ആ​വ​ശ്യ​പ്പെ​ടാ​നാ​ണ്​ ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്ന്​ ചെ​യ​ർ​പേ​ഴ്​​സ​ൻ പ​റ​ഞ്ഞു. പൊ​ളി​ച്ചു​മാ​റ്റു​ന്ന​തി​നു​മു​​മ്പ്​ വി​വി​ധ വ​കു​പ്പു​ക​ളു​മാ​യി വി​ശ​ദ കൂ​ടി​യാ​ലോ​ച​ന​ക​ളും ഏ​കോ​പ​ന​വും ആ​വ​ശ്യ​മാ​ണ്. പൊ​ളി​ക്കു​ന്ന കെ​ട്ടി​ട​ങ്ങ​ളു​ടെ അ​വ​ശി​ഷ്​​ട​ങ്ങ​ൾ ശാ​സ്​​ത്രീ​യ​മാ​യി സൂ​ക്ഷി​ക്കു​ന്ന​തും പ​രി​സ്ഥി​തി​ക്ക്​ കോ​ട്ടം ത​ട്ടാ​ത്ത​വി​ധം സം​സ്​​ക​രി​ക്കു​ന്ന​തു​മ​ട​ക്കം വി​ഷ​യ​ങ്ങ​ളും വ​ലി​യ വെ​ല്ലു​വി​ളി​യാ​ണ്.

സു​പ്രീം​കോ​ട​തി വി​ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ന​ഗ​ര​സ​ഭ പ​രി​ധി​യി​ൽ കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​ന്​ അ​നു​മ​തി ന​ൽ​കു​ന്ന ന​ട​പ​ടി ക​ർ​ശ​ന​മാ​ക്കി​യ​താ​യും ചെ​യ​ർ​പേ​ഴ്​​സ​ൻ അ​റി​യി​ച്ചു. വി​ശ​ദ പ​രി​ശോ​ധ​ന​ക്കു​ശേ​​ഷ​മേ അ​നു​മ​തി ന​ൽ​കു​ന്നു​ള്ളൂ. ന​ഗ​ര​സ​ഭ പ​രി​ധി​യി​ൽ നി​ർ​മാ​ണം ന​ട​ക്കു​ന്ന ചി​ല കെ​ട്ടി​ട​ങ്ങ​ൾ​ക്ക്​ സ്​​റ്റോ​പ്​ മെ​മ്മോ ന​ൽ​കി​യി​ട്ടു​ണ്ട്.

ഈ ​മാ​സം എ​ട്ടി​നാ​ണ്​ ഫ്ലാ​റ്റു​ക​ൾ പൊ​ളി​ച്ചു​മാ​റ്റാ​ൻ സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​ട്ട​ത്. ഇ​നി ര​ണ്ടാ​ഴ്​​ച​കൂ​ടി​യാ​ണ്​ ശേ​ഷി​ക്കു​ന്ന​ത്. ഇ​തി​നു​ള്ളി​ൽ പൊ​ളി​ച്ചു​മാ​റ്റു​ന്ന​ത്​ ക​ന​ത്ത വെ​ല്ലു​വി​ളി​യാ​ണ്.
അ​തേ​സ​മ​യം, സാ​വ​കാ​ശം ആ​വ​ശ്യ​പ്പെ​ട്ട് ന​ഗ​ര​സ​ഭ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ക്കാ​ൻ വൈ​കു​ന്ന​തി​നെ​തി​രെ​യും വി​മ​ർ​ശ​ന​മു​ണ്ട്. ഫ്ലാ​റ്റു​ട​മ​ക​ളു​ടെ സ​മാ​ന​ഹ​ര​ജി കോ​ട​തി ത​ള്ളി​യ സാ​ഹ​ച​ര്യ​ത്തി​ൽ ന​ഗ​ര​സ​ഭ​യു​ടെ നീ​ക്കം എ​ത്ര​ക​ണ്ട്​ വി​ജ​യി​ക്കും എ​ന്ന​താ​ണ്​ സം​ശ​യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:maradu flat
News Summary - maradu flats-kerala news
Next Story