Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Oct 2019 12:08 AM IST Updated On
date_range 21 Oct 2019 12:08 AM ISTമരട്: ഇനിയുമെത്താതെ 84 പേർ; നഷ്ടപരിഹാര അപേക്ഷ സമർപ്പിച്ചത് 241പേർ
text_fieldsbookmark_border
camera_alt??????? ????? ??????? ???????????????????? ????????????????????? ????????????. ????????? ????????-?????????? ????????????????? ??????????????????? ???????? ????????????????????? ??????
കൊച്ചി: മരടിലെ ഫ്ലാറ്റുകൾ പൊളിക്കലുമായി ബന്ധപ്പെട്ട് നഷ്ടപരിഹാരം നൽകുന്നതുൾെ പ്പടെ നടപടിക്രമങ്ങൾ പുരോഗമിക്കുമ്പോൾ ഇനിയുമെത്താത്തത് 84 ഫ്ലാറ്റുടമകൾ. ഇവരെക് കുറിച്ച് അധികൃതർക്കും ഫ്ലാറ്റുകളിൽ താമസിച്ചിരുന്നവർക്കും കൃത്യമായ വിവരങ്ങളില ്ലെന്നാണ് സൂചന. ഇക്കാര്യം കഴിഞ്ഞദിവസം സബ് കലക്ടർ സ്നേഹിൽ കുമാർ സിങ് വ്യക്തമാക്കിയി രുന്നു. ഫ്ലാറ്റ് സംരക്ഷണസമിതി ഭാരവാഹികളും ഇവരെക്കുറിച്ച് കൃത്യമായി ഒന്നും അറിയില്ലെന്ന് വ്യക്തമാക്കി.
ഇവരിൽ പലരും വിദേശരാജ്യങ്ങളിൽ ഉള്ളവരാകാമെന്നും കൂടുതൽ വിവരങ്ങളില്ലെന്നും പറയുന്നത് ഫ്ലാറ്റിൽനിന്ന് ഒഴിഞ്ഞവരാണ്. ഉടമസ്ഥാവകാശം ഉന്നയിക്കുകയോ നഷ്ടപരിഹാര അപേക്ഷ സമർപ്പിക്കുകയോ ചെയ്യാത്തവരുടെ കാര്യത്തിലുള്ള അന്തിമ തീരുമാനവും സുപ്രീംകോടതി നിശ്ചയിച്ച ജസ്റ്റിസ് ബാലകൃഷ്ണൻ നായർ കമ്മിറ്റിയുടേതാണ്. ഇതുസംബന്ധിച്ച തീരുമാനം അടുത്ത ദിവസങ്ങളിൽ ചർച്ച ചെയ്യുമെന്ന് ജസ്റ്റിസ് ബാലകൃഷ്ണൻ നായർ അറിയിച്ചു. പൊളിക്കാൻ ഉത്തരവിട്ട നാല് ഫ്ലാറ്റ് സമുച്ചയത്തിലെ 343 അപ്പാർട്മെൻറിൽ 326 എണ്ണത്തിനാണ് ഉടമകളുള്ളത്. ഇതിൽ നഷ്ടപരിഹാര അപേക്ഷ സമർപ്പിച്ചത് 241പേരും.
സത്യവാങ്മൂലം സമർപ്പിച്ചുതുടങ്ങി; അടുത്ത സിറ്റിങ് നാളെ
കൊച്ചി: ഫ്ലാറ്റുകളിൽനിന്ന് കുടിയൊഴിപ്പിക്കപ്പെട്ടതിനെത്തുടർന്ന് നഷ്ടപരിഹാരം അനുവദിക്കപ്പെട്ട ഉടമകൾ നഗരസഭയിൽ സത്യവാങ്മൂലം സമർപ്പിച്ചുതുടങ്ങി. അപേക്ഷ സമർപ്പിച്ച 241 ഉടമകളിൽ 107 പേർക്കാണ് നഷ്ടപരിഹാരം അനുവദിച്ചിട്ടുള്ളത്. ഇതിൽ 13 പേർക്ക് 25 ലക്ഷം രൂപ നൽകും. മറ്റുള്ളവർക്ക് കെട്ടിടത്തിെൻറ രജിസ്ട്രേഷൻ തുകക്ക് സമാന തുകയാണ് നൽകുന്നത്. രേഖകളുടെ അടിസ്ഥാനത്തിലാണ് ജസ്റ്റിസ് ബാലകൃഷ്ണൻ സമിതി തുക നിർണയിച്ചത്.
രണ്ടുദിവസത്തിനകം പണം അക്കൗണ്ടിലേക്ക് കൈമാറുമെന്ന് സബ് കലക്ടർ സ്നേഹിൽ കുമാർ സിങ് ശനിയാഴ്ച വ്യക്തമാക്കിയിരുന്നു. ഇതിന് ബാങ്ക് അക്കൗണ്ട് ഉൾെപ്പടെയുള്ള വിവരങ്ങൾ കൃത്യമായി നൽകണം. നഗരസഭയിൽനിന്ന് നൽകുന്ന അപേക്ഷഫോറവും മുദ്രപ്പത്രവും ഉൾെപ്പടെയാണ് സത്യവാങ്മൂലം നൽകുന്നത്. ചൊവ്വാഴ്ച ചേരുന്ന സമിതി സിറ്റിങ്ങിൽ നഷ്ടപരിഹാരം ഇതുവരെ ലഭിക്കാത്തവരെയും കൃത്യമായ അപേക്ഷകളുടെ അടിസ്ഥാനത്തിൽ പരിഗണിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story