മരടിന്റെ ബാക്കിപത്രം: കായൽ സുരക്ഷിതമല്ലെന്ന് വിദഗ്ധർ
text_fieldsകൊച്ചി: നാല് ഫ്ലാറ്റുകൾ നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിച്ചുമാറ്റിയ മരടിലെ കായ ലുകൾ പൂർണ സുരക്ഷിതമോ? തൽക്കാലത്തേക്കെങ്കിലും അങ്ങനെയല്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ഫ്ലാറ്റുകൾ പൊളിച്ചതുവഴി അന്തരീക്ഷവും കായലും പ്രതീക്ഷിച്ചത്ര മലിന ീകരിക്കപ്പെട്ടിട്ടില്ലെന്നാണ് ഇതിനു നേതൃത്വം നൽകിയവർ പറയുന്നത്. എന്നാൽ, അവശി ഷ്ടങ്ങൾ കുറച്ചെങ്കിലും പതിച്ചതും കോൺക്രീറ്റ് കൂനകളിൽനിന്ന് ഇപ്പോഴും പടരുന് ന പൊടിയും കായലിനു ഭീഷണിയാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ആൽഫ സെറീൻ ഫ്ലാറ്റിെൻറ രണ്ടാം ടവറിെൻറ കുറച്ചുഭാഗം കായലിൽ പതിച്ചിട്ടുണ്ട്. ആൽഫ, ജെയിൻ കോറൽ കോവ്, ഗോൾഡൻ കായലോരം ഫ്ലാറ്റുകൾ പൊളിച്ചപ്പോൾ ഏറെനേരം വൻതോതിൽ പൊടിപടലങ്ങൾ സമീപത്തെ കായലിൽ പാറിവീഴുകയും വെള്ളത്തിെൻറ നിറം മാറുകയും ചെയ്തിരുന്നു. പൊടിശല്യം ഇപ്പോഴും അടങ്ങിയിട്ടില്ല. കായലിൽ വീഴുന്ന പൊടി താഴേക്കടിഞ്ഞ് അടിത്തട്ടിലെ ചെറുജീവികളുടെ ആവാസവ്യവസ്ഥയെ ബാധിക്കുമെന്ന് കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനത്തിലെ (സി.എം.എഫ്.ആർ.ഐ) മൊളസ്കൻ ഫിഷറീസ് ഡിവിഷൻ മേധാവിയും പ്രിൻസിപ്പൽ സയൻറിസ്റ്റുമായ ഡോ. കെ. സുനിൽ മുഹമ്മദ് പറയുന്നു.
മത്സ്യങ്ങൾ ഭക്ഷണമാക്കുന്ന ചെറുജീവികളുടെ നിലനിൽപിന് ഇത് ഭീഷണിയാണ്. തൂത്തുക്കുടിയിലെ താപ വൈദ്യുതി നിലയങ്ങളിൽനിന്നുള്ള പറക്കുന്ന ചാരം (ൈഫ്ല ആഷ്) എന്ന പൊടിപടലം കടലിൽ വീണത് മത്സ്യങ്ങൾക്ക് കടുത്ത ഭീഷണിയായിരുന്നു. അത്ര ഉയർന്ന തോതിലല്ലെങ്കിലും സമാന സാഹചര്യം മരടിലെ കായലുകളിലുമുണ്ട്.
മരടിൽ നടത്തിയ പഠനത്തിൽ അന്തരീക്ഷ, ജല മലിനീകരണം കാര്യമായില്ലെന്നാണ് പ്രാഥമിക നിഗമനമെന്ന് കേരള ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ് സർവകലാശാലയിലെ (കുഫോസ്) സ്കൂൾ ഓഫ് ഫിഷറീസ് എൻവയൺമെൻറ് ഡയറക്ടർ ഡോ. കെ.പി. സുഭാഷ്ചന്ദ്രൻ പറഞ്ഞു. അവശിഷ്ടങ്ങളും പൊടിയും കായലിെൻറ അഴിമുഖം ഭാഗത്ത് കാര്യമായി എത്തിയിട്ടില്ല.
എന്നാൽ, ഫ്ലാറ്റുകൾ പൊളിച്ചഭാഗത്ത് മത്സ്യസമ്പത്തിനു താൽക്കാലിക ഭീഷണി ഉണ്ടായേക്കാം. വേലിയേറ്റമുള്ള ഭാഗമാണെന്നത് ദീർഘകാല പ്രത്യാഘാതം കുറയാൻ സഹായിക്കും. ഫ്ലാറ്റുകൾ പൊളിച്ചതിനു ശേഷമുള്ള അന്തരീക്ഷം, ജലഘടന, ചളിയുടെ അവസ്ഥാന്തരങ്ങൾ എന്നിവയെക്കുറിച്ച് സർവകലാശാല പഠനം നടത്തുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ശക്തമായ മഴ പെയ്താൽ ഇലകളിലും മറ്റും തങ്ങിയിരിക്കുന്ന പൊടിയും കോൺക്രീറ്റ് കൂനയിൽനിന്നുള്ള മാലിന്യവും ഒഴുകി കായലിലെത്തുമെന്നതും മറ്റൊരു ഭീഷണിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.