മരടുകാർക്ക് സുഡാനിയുടെ പിന്തുണ, ഫ്രം നൈജീരിയ
text_fieldsകൊച്ചി: മരടിലെ അനധികൃത ഫ്ലാറ്റുകൾ പൊളിച്ചുനീക്കണമെന്ന സുപ്രീംകോടതി വിധിയോടെ താമസസ്ഥലം ഒഴിയേണ്ടിവരുന്നവർക് ക് പിന്തുണയുമായി 'സുഡാനി ഫ്രം നൈജീരിയ' നായകൻ സാമുവൽ റോബിൻസൺ. മനുഷ്യാവകാശ ലംഘനമാണ് നടക്കുന്നതെന്ന് താരം പറയുന്ന ു. സിനിമയിൽ സാമുവലിന്‍റെ സഹനടനായ സൗബിൻ ഷാഹിർ മരട് ഫ്ലാറ്റിലെ താമസക്കാരനാണ്.
ഫേസ്ബുക്കിലൂടെയാണ് സാമുവൽ റോബിൻസൺ ഫ്ലാറ്റ് ഉടമകൾക്ക് പിന്തുണ പ്രഖ്യാപിച്ചത്. യാതൊരു നഷ്ടപരിഹാരവും കൂടാതെ കുടുംബങ്ങളെ വീട്ടിൽ നിന്ന് ഇറക്കിവിടുകയെന്നത് അങ്ങേയറ്റം യുക്തിരഹിതമാണ്. കോടതി വിധിക്ക് സ്റ്റേ ഉണ്ടാകുമെന്നാണ് താൻ പ്രതീക്ഷിക്കുന്നത്. ഫ്ലാറ്റുടമകൾക്ക് അർഹമായ നഷ്ടപരിഹാരം കിട്ടുംവരെ സ്റ്റേ തുടരണമെന്നും ആഗ്രഹിക്കുന്നു.
ഇത്തരമൊരു വാർത്ത കേൾക്കേണ്ടിവന്നതിൽ താൻ അതീവ ദു:ഖിതനാണ്. വീട് തകർക്കുമ്പോൾ ജീവിതം തന്നെയാണ് തകർക്കപ്പെടുന്നത്. ഇത് ഭരണഘടനാവിരുദ്ധമാണ്. ആർട്ടിക്കിൾ 21ന്‍റെ ലംഘനമാണ്. മതിയായ നഷ്ടപരിഹാരവും സമയവും താമസക്കാർക്ക് നൽകേണ്ടതുണ്ട്. മനുഷ്യത്വം ഉയർത്തിപ്പിടിക്കേണ്ടതുണ്ടെന്നും സാമുവൽ അഭിപ്രായപ്പെട്ടു.
