Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഫ്ലാറ്റ്​​ ഒഴിയാൻ സമയം...

ഫ്ലാറ്റ്​​ ഒഴിയാൻ സമയം നീട്ടി നൽകില്ലെന്ന്​ മരട്​ നഗരസഭ

text_fields
bookmark_border
maradu-flat
cancel
camera_alt??????? ?????? ????????????? ?????????? ?????????????????? ?????????? ?.??? ??????????????????????

കൊച്ചി: മരടിലെ ഫ്ലാറ്റ്​ പൊളിക്കുന്നതുമായി ബന്ധ​പ്പെട്ട്​ നിലപാട്​ കടുപ്പിച്ച്​ മരട്​ നഗരസഭ. ഫ്ലാറ്റുടമകൾക്ക്​ ഒഴ​ിയാനുള്ള സമയം നീട്ടി നൽകില്ലെന്ന്​ നഗരസഭ അധികൃതർ അറിയിച്ചു. നേരത്തെ വിച്ഛേദിച്ചെങ്കിലും പിന്നീട്​ പ​ുനഃസ്ഥാപിച്ച വൈദ്യുതി, വെള്ളം കണക്ഷനുകൾ വ്യാഴാഴ്​ച വൈക​ുന്നേരത്തോടെ വിച്ഛേദിക്കുമെന്ന​ും നഗരസഭ സെക്രട്ടറി ആരിഫ്​ ഖാൻ വ്യക്തമാക്കി.

സാധനങ്ങളെല്ലാം പായ്​ക്ക്​ ചെയ്​ത്​ മറ്റൊരിടത്തേക്ക്​ മാറുന്നതിന്​ 48 മണിക്കൂർ എങ്ങനെ പര്യാപ്​തമാവുമെന്നാണ്​ ഫ്ലാറ്റുടമകൾ ചോദിക്കുന്നത്​. ഫ്ലാറ്റ്​ ഒഴിയാൻ ഒരാഴ്​ച കൂടി സമയം അനുവദിക്കണമെന്നാണ്​ ഫ്ലാറ്റുടമകൾ ആവശ്യപ്പെട്ടത്​. രണ്ട്​ ദിവസം കൊണ്ട്​ ഒഴിയുന്നത്​ പ്രായോഗികമല്ലെന്നും ഇവർ പറയുന്നു. പലർക്കും താൽ​കാലിക വാസസ്ഥലം ലഭിച്ചിട്ടില്ല. വ്യാഴാഴ്​ച വൈകുന്നേരത്തോടെ വൈദ്യുത ബന്ധം വിച്ഛേദിക്കുന്നതോടെ ലിഫ്​റ്റുകൾ ഉൾ​പ്പടെയുള്ളവ പ്രവർത്തിക്കാതാവും. ഇതോടെ മുകളിലെ നിലയിലുള്ള താമസക്കാർക്ക്​ ഭാരമുള്ള സാധനങ്ങളടക്കമുള്ളവ താ​േ​ഴക്ക്​ എത്തിക്കുന്നത്​ പ്രയാസകരമാവും.

ഫ്ലാറ്റ്​ കേസിൽ മൂന്നംഗ സമിതിയുടെ റിപ്പോർട്ട്​ റദ്ദാക്കണമെന്നാവശ്യപ്പെട്ട്​ ഉടമകൾ നൽകിയ ഹരജി നേര​ത്തേ സുപ്രീംകോടതി തള്ളിയിരുന്നു. മരടിലെ ഫ്ലാറ്റിൽ നിന്ന്​ ഒഴിയുന്നവർക്ക്​ താമസിക്കാനായി സർക്കാർ നൽകിയ അപ്പാർട്ടുമ​െൻറുകളിൽ ഒഴിവില്ലെന്ന പരാതിയും ഉയർന്നിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsmaradu flatmaradu municipality
News Summary - maradu flat; municipality will not give more time to vacate -kerala news
Next Story