മരട് ഫ്ലാറ്റ്: മോക് ഡ്രിൽ വിജയകരം
text_fieldsകൊച്ചി: മരട് ഫ്ലാറ്റ് പൊളിക്കുന്നതിന് മുന്നോടിയായി നടത്തിയ മോക് ഡ്രിൽ വിജയകരമാണെന്ന് ഐ.ജി വിജയ് സ ാക്കറെ. പൊലീസും ഫയർഫോഴ്സും സജ്ജമാണ്. ചില മാറ്റങ്ങൾ വരുത്താൻ നിർദേശിച്ചിട്ടുണ്ട്. സൈറൺ കുറച്ച് കൂടി ഉയർ ന്ന സ്ഥലങ്ങളിലേക്ക് മാറ്റി സ്ഥാപിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
ആൽഫ സെറിൻ, എച്ച്.ടു.ഒ ഫ്ലാറ്റുകളിലാണ് മോക്ഡ്രിൽ നടത്തിയത്. ആൽഫ സെറിനിൽ നാല് സെക്കൻഡിൽ സ്ഫോടനം പൂർത്തിയാകും. സ്ഫോടന വിദഗ്ധൻ സർവാത്തെ ഫ്ലാറ്റ് പൊളിക്കുന്നതുമായി ബന്ധപ്പെട്ട ഒരുക്കങ്ങളിൽ തൃപ്തി രേഖപ്പെടുത്തി.
നാളെ രാവിലെ 11നു കുണ്ടന്നൂർ എച്ച്2 ഒ ഹോളിഫെയ്ത്തിലും അഞ്ച് മിനിറ്റിനു ശേഷം നെട്ടൂർ ആൽഫ സെറീനിലെ ഇരട്ട ടവറുകളിലും സ്ഫോടനം നടക്കും. ഹോളി ഫെയ്ത്തിലെ സ്ഫോടനത്തിന് ശേഷം പൊടിപടലങ്ങൾ അടങ്ങാൻ താമസമെടുത്താൽ 11. 05 എന്ന സമയത്തിൽ മിനിറ്റുകളുടെ വ്യത്യാസം ഉണ്ടായേക്കാം. ഇതിന് മുന്നോടിയായാണ് മോക്ഡ്രിൽ നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
