ഫ്ലാറ്റുകൾ പൊളിക്കാൻ നടപടിയുമായി മുന്നോട്ടുപോകും –മരട് നഗരസഭ
text_fieldsകൊച്ചി: മരടിലെ ഫ്ലാറ്റുകൾ പൊളിക്കുന്നതിനെതിരെ നിർമാതാക്കൾ നൽകിയ പുനഃപരിശോ ധനഹരജിയും സുപ്രീംകോടതി തള്ളിയ സാഹചര്യത്തിൽ വിധി നടപ്പാക്കാൻ നടപടിയെടുക്കുമെന്ന് മരട് നഗരസഭ. വിധിയുടെ വിശദാംശങ്ങൾ ലഭിക്കുന്ന മുറക്ക് ഫ്ലാറ്റുകൾ പൊളിക്കാനുള്ള നടപടിയുമായി മുന്നോട്ടുപോകുമെന്ന് നഗരസഭ ചെയർപേഴ്സൻ ടി.എച്ച്. നദീറ പറഞ്ഞു.
പൊളിക്കുന്നതിന് വലിയ സാമ്പത്തികച്ചെലവ് വരും. സർക്കാർ സഹായം കൂടിയുണ്ടെങ്കിെല വിധി സുഗമമായി നടപ്പാക്കാനാകൂ. ഇതുമായി ബന്ധപ്പെട്ട സാങ്കേതികവും സാമ്പത്തികവുമായ കാര്യങ്ങൾ ഉൾപ്പെടുത്തി നേരേത്തതന്നെ സർക്കാറിന് വിശദ അപേക്ഷ നൽകിയിരുന്നു. ഫ്ലാറ്റ് നിർമാതാക്കൾ ചട്ടങ്ങൾ മറികടന്നതാണ് കോടതിവിധിക്ക് കാരണം. ഭാവിയിൽ ഇത്തരം അനധികൃത നിർമാണങ്ങൾ ഉണ്ടാകാതിരിക്കാൻ ശക്തമായ നടപടിയെടുക്കുമെന്നും ചെയർപേഴ്സൻ പറഞ്ഞു.
