Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമരട്​ ഫ്ലാറ്റ്​:...

മരട്​ ഫ്ലാറ്റ്​: സർക്കാർ സർവകക്ഷി യോഗം വിളിച്ചു

text_fields
bookmark_border
pinarayi
cancel

തിരുവനന്തപുരം: മരടിലെ ഫ്ലാറ്റ് പ്രശ്നം ചർച്ച ചെയ്യാൻ സർക്കാർ സർവകക്ഷി യോഗം വിളിച്ചു. ചൊവ്വാഴ്​ച വൈകീട്ട്​ മൂന്നിന്​ തിരുവനന്തപുരത്താണ്​ യോഗം. അതേസമയം, പ്രതിപക്ഷ നേതാവുമായി കൂടിയാലോചിക്കാതെ യോഗത്തി​​​െൻറ തീയതിയ ും സമയവും തീരുമാനിച്ചത്​ വിവാദമായി. ഫ്ലാറ്റ്​ പൊളിക്കാൻ കോടതി അനുവദിച്ച സമയം വെള്ളിയാഴ്​ച അവസാനിക്കുന്ന സാ ഹചര്യത്തിലാണ്​ യോഗം വിളിച്ചത്​. ഫ്ലാറ്റുടമകൾക്ക്​ ഒഴിയാൻ സർക്കാർ അനുവദിച്ച സമയം ​ഞായറാഴ്​ച കഴിഞ്ഞെങ്കിലും ആരും മാറിയിട്ടില്ല.

പ്രശ്​നം ചർച്ചചെയ്യാൻ സർവകക്ഷി യോഗം വിളിക്കണമെന്ന്​ പ്രതിപക്ഷം ആവശ്യപ്പെട്ടിരുന ്നു. എന്നാൽ, തന്നോട്​ ആലോചിക്കാതെ യോഗം തീരുമാനിച്ചതി​െനതിരെ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല രംഗത്ത്​ വന്നു. അതൃപ്​തി പരസ്യമായി പ്രകടിപ്പിച്ച ചെന്നിത്തല, യോഗത്തിൽ പ​െങ്കടുത്തേക്കില്ലെന്ന സൂചനയും നൽകി. ‘പ്രതിപക ്ഷ നേതാവുമായി കൂടി​യാലോചിച്ചാണ്​ എല്ലാ മുഖ്യമന്ത്രിമാരും സർവകക്ഷി യോഗങ്ങളുടെ തീയതി തീരുമാനിക്കുന്നത്​. ഇ വിടെ അതുണ്ടായിട്ടില്ലെ’ന്ന്​ പ്രതിപക്ഷ നേതാവ്​ പറഞ്ഞു. താൻ പ​െങ്കടു​േത്തക്കില്ലെങ്കിലും യു.ഡി.എഫ്​ നേതൃത്വം പ​െങ്കടുക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി.

അതിനിടെ, മരടിലെ ഫ്ലാറ്റ്​ സമുച്ചയം പൊളിക്കണമെന്ന സുപ്രീ ംകോടതി വിധി നടപ്പാക്കണമെന്ന്​ എൽ.ഡി.എഫിലെ രണ്ടാമത്തെ കക്ഷിയായ സി.പി.​െഎ വ്യക്തമാക്കി. നിയമം ലംഘിച്ച്​ ഫ്ലാറ്റ ്​ നിർമിച്ചത്​ നിർമാതാക്കാ​ൾ ആണെന്നും അവരെ സംരക്ഷിക്കാൻ സി.പി.​െഎ കൂട്ടുനിൽക്കില്ലെന്നും സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പ്രതികരിച്ചു. ഫ്ലാറ്റുടമകളുടെ പ്രശ്​നം മനസ്സിലാക്കുന്നു. മാനുഷിക വിഷയമെന്ന നിലയിലാണ്​ സർവകക ്ഷി യോഗം വിളിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സർവകക്ഷിയോഗം; പ്രതീക്ഷയോടെ 350 കുടുംബം
കൊച്ചി: സകലതിലും പ്രതീക്ഷയറ്റ് സ്വന്തം കിടപ്പാടത്തിൽനിന്ന്​ ഇറങ്ങേണ്ടിവരുമോ എന്ന ആശങ്കയിൽ ഏറെ നാളായി മരടിലെ ഫ്ലാറ്റുകളിൽ കഴിഞ്ഞിരുന്നവർക്ക് ശുഭവാർത്തയായാണ് സർവകക്ഷിയോഗം നടത്താനുള്ള തീരുമാനം. ഉറപ്പൊന്നുമില്ലെങ്കിലും സർവകക്ഷി യോഗത്തിൽ തങ്ങൾക്ക് പറയാനുള്ളത് സർക്കാറിനുമുന്നിൽ അവതരിപ്പിക്കാനും അതുവഴി അനുകൂല നിലപാട് അധികൃതർ കൈക്കൊണ്ടേക്കുമെന്നുമുള്ള വിശ്വാസത്തിലാണ് ഫ്ലാറ്റിലെ ഓരോ താമസക്കാരും.

നെട്ടൂരിലെ ആൽഫ സെറീൻ, ജയിൻ ഹൗസിങ്​, കുണ്ടന്നൂരിലെ ഹോളിഫെയ്ത്ത്, കണ്ണാടിക്കാട് ഗോൾഡൻ കായലോരം ഫ്ലാറ്റുകൾ പൊളിക്കാനാണ് സുപ്രീംകോടതി അന്ത്യശാസനം പുറപ്പെടുവിച്ചത്. എന്തുവന്നാലും പൊളിക്കണമെന്ന സുപ്രീംകോടതി നിലപാടിനെത്തുടർന്ന് സംസ്ഥാന സർക്കാറും മരട് നഗരസഭയും പ്രാഥമിക നടപടികളുമായി രംഗത്തുവന്നിരുന്നു. എന്നാൽ, ആയുസ്സി​​​െൻറ സമ്പാദ്യംകൊണ്ട് സ്വന്തമാക്കിയ ഫ്ലാറ്റുകളിൽനിന്ന് കൊന്നാലും ഇറങ്ങില്ലെന്ന നിലപാടുമായി മുന്നൂറ്റമ്പതോളം കുടുംബങ്ങൾ അണിനിരന്നു.

ഒഴിപ്പിക്കൽ നോട്ടീസുൾ​െപ്പടെയുള്ള സർക്കാർ നടപടികൾ ഒരുവശത്തും നിരാഹാര സമരം, നഗരസഭക്കുമുന്നിൽ കുത്തിയിരിക്കൽ തുടങ്ങിയ പ്രതിഷേധങ്ങളുമായി ‍ഫ്ലാറ്റുടമകൾ മറുവശത്തും മുന്നോട്ടുപോയിക്കൊണ്ടിരുന്ന കാഴ്ചയാണ് കഴിഞ്ഞ ഒരാഴ്ചയിലേറെയായി മരടിൽ അരങ്ങേറുന്നത്. ഇതിനിടെ, ഒഴിഞ്ഞുപോവാനുള്ള കാലാവധി ഞായറാഴ്ച അവസാനിക്കുകയും ചെയ്തു. ഇനിയെന്തു ചെയ്യുമെന്ന ആശങ്ക തുടരുന്നതിനിടെയാണ് ചൊവ്വാഴ്ച സർവകക്ഷി യോഗം ചേരുമെന്ന തിരുവനന്തപുരത്തുനിന്നുള്ള വാർത്തയെത്തിയത്.

ഔദ്യോഗികവിവരം കിട്ടിയില്ലെങ്കിലും തങ്ങളുടെ സങ്കടം പങ്കുവെക്കാനുള്ള അവസരമായാണ് ഫ്ലാറ്റുടമകൾ യോഗത്തെ കാണുന്നത്. നോട്ടീസ് കാലാവധി അവസാനിച്ചിട്ടും ഇനിയെന്ത്​ ചെയ്യണമെന്ന നിർദേശം ലഭിക്കാത്ത നഗരസഭയും സർവകക്ഷി യോഗത്തിനായുള്ള കാത്തിരിപ്പിലാണ്.

മരട്: സമയം അവസാനിച്ചു; അറുതിയില്ലാതെ ആശങ്ക

കൊച്ചി: സുപ്രീംകോടതി പൊളിക്കാന്‍ ഉത്തരവിട്ട മരടിലെ നാല് ഫ്ലാറ്റുകളില്‍നിന്ന് താമസക്കാർക്ക് ഒഴിയാനുള്ള നഗരസഭ നോട്ടീസി​​​െൻറ കാലാവധി ഞായറാഴ്ച വൈകീട്ട്​ അവസാനിച്ചു. നഗരസഭ നിർബന്ധിതമായി ഇറക്കാനുള്ള നടപടികളൊന്നും കൈക്കൊണ്ടിട്ടില്ലെങ്കിലും ഫ്ലാറ്റിലെ കുടുംബങ്ങൾ ആശങ്കയുടെ മുൾമുനയിലാണ്. സർക്കാർ ചൊവ്വാഴ്ച തിരുവനന്തപുരത്ത് സർവകക്ഷിയോഗം വിളിച്ചതാണ് ഏക പ്രതീക്ഷ.
നാല് ഫ്ലാറ്റുകളിലെ മുന്നൂറ്റമ്പതോളം കുടുംബങ്ങൾ അഞ്ചുദിവസത്തിനകം സാധനസാമഗ്രികളുമായി ഒഴിഞ്ഞുപോകണമെന്ന നോട്ടീസ് കഴിഞ്ഞ പത്തിനാണ് ഫ്ലാറ്റുകളുടെ പുറംമതിലിൽ നഗരസഭ ഉദ്യോഗസ്ഥർ പതിപ്പിച്ചത്. ഇതേതുടർന്ന് പ്രതിഷേധങ്ങളും സമരങ്ങളും ശക്തമായിരുന്നു. നോട്ടീസ് കാലാവധി അവസാനിച്ചെങ്കിലും നഗരസഭക്കുമുന്നിലും ഫ്ലാറ്റിലുമായി പ്രതിഷേധം തുടരാനാണ് ഫ്ലാറ്റ് സംരക്ഷണ സമിതിയുടെ തീരുമാനം.

രാഷ്​ട്രീയക്കാരും മറ്റുമായി നിരവധി പേർ ഫ്ലാറ്റിലെ താമസക്കാർക്ക് പിന്തുണയുമായി ഞായറാഴ്ചയും ഫ്ലാറ്റിലെത്തിയിരുന്നു. ഇതിനിടെ ഹോളിഫെയ്ത്തിലെ ഒരു ഫ്ലാറ്റുടമ തങ്ങൾക്ക് ലഭിച്ച നഗരസഭ നോട്ടീസ് നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടി തിങ്കളാഴ്ച ഹൈക്കോടതിയിൽ റിട്ട് പെറ്റീഷൻ നൽകുന്നുണ്ട്. ഫ്ലാറ്റുമായി നിലവില്‍ ബന്ധമില്ലെന്ന് വ്യക്തമാക്കി മരടിലെ ആല്‍ഫ സെറീൻ ഫ്ലാറ്റ് നിര്‍മാതാക്കളായ ആൽഫ വെൻച്വേഴ്സ് കഴിഞ്ഞ ദിവസം മരട് നഗരസഭ സെക്രട്ടറിക്ക് കത്ത് നല്‍കി. സുപ്രീംകോടതി അന്ത്യശാസനം നൽകിയതിനെത്തുടർന്നാണ് പ്രതിഷേധങ്ങള്‍ക്കും സമരങ്ങള്‍ക്കുമിടയിൽ നഗരസഭ കുടിയൊഴിപ്പിക്കൽ നോട്ടീസ് നൽകിയത്. നെട്ടൂരിലെ ആൽഫ സെറീൻ, ജയിൻ ഹൗസിങ്​, കുണ്ടന്നൂരിലെ ഹോളി ഫെയ്ത്ത്, കണ്ണാടിക്കാട് ഗോൾഡൻ കായലോരം ഫ്ലാറ്റുകൾ പൊളിക്കാനാണ് കഴിഞ്ഞ മേയ് എട്ടിന് സുപ്രീംകോടതി ഉത്തരവിട്ടത്.

ഫ്ലാറ്റുകളില്‍നിന്ന് കുടുംബങ്ങളെ ഒഴിപ്പിക്കുമ്പോള്‍ പുനരധിവാസം വേണ്ടിവരുന്നവരുടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന ജില്ല ഭരണകൂടത്തി​​​െൻറ നിര്‍ദേശപ്രകാരം 343 കുടുംബങ്ങളുടെ കണക്ക് കഴിഞ്ഞ ദിവസം നഗരസഭ കലക്ടര്‍ക്ക് കൈമാറിയിരുന്നു. സർവകക്ഷി യോഗം വിളിച്ച സാഹചര്യത്തിൽ തുടർന്ന് ഇനി യോഗത്തിനുശേഷം സർക്കാർ നിർദേശമനുസരിച്ചായിരിക്കും തുടർനടപടികളെന്നും അതുവരെ ഫ്ലാറ്റ് ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് ഒന്നും ചെയ്യില്ലെന്നും നഗരസഭ ചെയർപേഴ്സൻ ടി.എച്ച്. നദീറ വ്യക്തമാക്കി.

ഫ്ലാറ്റുടമകൾക്ക് രാഷ്​ട്രീയ പിന്തുണയേറുന്നു; ഒഴിയേണ്ടിവന്നാൽ ഫാക്ട് ക്വാർട്ടേഴ്സിൽ സൗകര്യം

മരട്: ഫ്ലാറ്റ് വിഷയവുമായി ബന്ധപ്പെട്ട് മരടിൽ നടക്കുന്ന ഫ്ലാറ്റുടമകളുടെ സമരത്തിന് രാഷ്​ട്രീയ പിന്തുണയേറുന്നു. ഞായറാഴ്​ച മുൻ മന്ത്രി പി.കെ. ശ്രീമതി, മുൻ കേന്ദ്ര സഹമന്ത്രി പി.സി. തോമസ്, ഐ.എൻ.ടി.യു.സി പ്രവർത്തകർ എന്നിവർ ഫ്ലാറ്റിലെ സമരപ്പന്തലിലെത്തി പിന്തുണയർപ്പിച്ചു.
ഒഴിയേണ്ടിവന്നാൽ താമസക്കാർക്ക്​ ഏലൂരിലെ ഫാക്ട് ക്വാർട്ടേഴ്‌സിൽ സൗകര്യം ഒരുക്കാൻ കലക്ടർ നിർദേശം നൽകിയിട്ടുണ്ട്​.

ഒഴിയി​െല്ലന്ന കർക്കശ നിലപാടിലുറച്ച് ഫ്ലാറ്റുടമകൾ നഗരസഭ കവാടത്തിന് മുന്നിൽ ആരംഭിച്ച സമരം ഞായറാഴ്ച കുണ്ടന്നൂരിലെ ഹോളിഫെയ്ത്ത് ഫ്ലാറ്റ് സമുച്ചയത്തിലേക്ക് മാറ്റി. നഗരസഭ സെക്രട്ടറി നൽകിയ നോട്ടീസിലെ സമയപരിധി ഞായറാഴ്ച വൈകീട്ടോടെ അവസാനിച്ചു. എന്നാൽ, സംസ്ഥാന സർക്കാറി​​​െൻറ നിർ​േദശപ്രകാരമായിരിക്കും തുടർനടപടികളെന്ന് മരട് നഗരസഭ സെക്രട്ടറി മുഹമ്മദ് ആരിഫ് ഖാൻ പറഞ്ഞു.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsmaradu flatPinarayi VijayanPinarayi VijayanPinarayi VijayanPinarayi Vijayan
News Summary - Maradu flat issue-Kerala news
Next Story