You are here

ചിന്നമ്മ ഇറങ്ങിയാൽ ഇല്ലാതാവുക സുമതിയുടെ ജീവിതംകൂടി

maradu-flat

കൊ​ച്ചി: ‘എ​ട്ടു വ​ർ​ഷാ​യി​ട്ട് ഞാ​നീ ‍ഫ്ലാ​റ്റി​ല് ഈ ​ചി​ന്ന​മ്മേ​ടെ കൂ​ടെ​യു​ണ്ട്. എ​നി​ക്ക് 72 വ​യ​സ്സാ​യി, അ​വ​ർ​ക്ക് 75ഉം. ​എ​ന്നാ​ലും ഞാ​ന​വ​രെ അ​മ്മ​ച്ചീ​ന്നാ വി​ളി​ക്ക്യാ. ഇ​വ​രെ രാ​വും പ​ക​ലും നോ​ക്കു​ന്ന​തും പ​രി​ച​രി​ക്കു​ന്ന​തു​മൊ​ക്കെ പ്രാ​യ​മു​ള്ള ഞാ​ൻ ത​ന്നെ​യാ​ണ്. അ​വ​ർ​ക്കൊ​രു കൂ​ട്ടും, എ​​​െൻറ കു​ടും​ബ​ത്തി​ലേ​ക്കൊ​രു വ​രു​മാ​ന​വും ആ​വും. ജോ​ലി​യൊ​ന്നും പ​ഴ​യ​പോ​ലെ ചെ​യ്യാ​ൻ വ​യ്യ, അ​തോ​ണ്ട് മ​ക​ളും മ​രു​മ​ക​ളും വ​ന്നി​ട്ട് പ​ണി​യൊ​ക്കെ ചെ​യ്തു​പോ​വും. 

ഞ​ങ്ങ​ളി​വി​ടെ പൈ​സ​ക്കാ​രി​യാ​ണെ​ന്നോ പ​ണി​ക്കാ​രി​യാ​ണെ​ന്നോ വ്യ​ത്യാ​സ​മി​ല്ലാ​തെ ക​ഴി​യാ​ണ്, അ​തി​​​െൻറ​ടി​യി​ല​ല്ലേ എ​ല്ലാം ഇ​ല്ലാ​താ​ക്കും​വി​ധം ഇ​ങ്ങ​നൊ​രു ഉ​ത്ത​ര​വു വ​ന്ന​ത്, ചി​ന്ന​മ്മ ഇ​റ​ങ്ങേ​ണ്ടി​വ​ന്നാ​ൽ ​െൻ​റ കു​ടും​ബോം പ​ട്ടി​ണി​യാ​വും’ -മ​ര​ട് ന​ഗ​ര​സ​ഭ കാ​ര്യാ​ല​യ​ത്തി​നു മു​ന്നി​ലെ സ​മ​ര​പ്പ​ന്ത​ലി​ൽ​നി​ന്ന് എ​​​െൻറ വീ​ട് പൊ​ളി​ക്ക​രു​തേ എ​ന്ന പ്ല​ക്കാ​ർ​ഡും ഉ​യ​ർ​ത്തി​പ്പി​ടി​ച്ച് സു​മ​തി പ​റ​യു​ന്ന​ത് ത​​​െൻറ ജീ​വി​ത​ക​ഥ​യാ​ണ്, തൊ​ട്ട​ടു​ത്ത്​ കൈ​പി​ടി​ച്ച് ചി​ന്ന​മ്മ​യു​മാ​യു​ള്ള സ്നേ​ഹ​ബ​ന്ധ​ത്തെ​ക്കു​റി​ച്ചാ​ണ്, ഫ്ലാ​റ്റ് ഒ​ഴി​യേ​ണ്ടി​വ​ന്നാ​ലു​ള്ള ദു​രി​ത​ത്തെ​ക്കു​റി​ച്ചു​മാ​ണ്. 

മ​ര​ട് കു​ണ്ട​ന്നൂ​ർ-​വി​ല്ലി​ങ്ട​ൺ ഐ​ല​ൻ​ഡ് റോ​ഡ​രി​കി​ലെ ഹോ​ളി​ഫെ​യ്ത്ത് ഫ്ലാ​റ്റ്​ സ​മു​ച്ച​യ​ത്തി​ലെ​ താ​മ​സ​ക്കാ​രി​യാ​ണ് കോ​ട്ട​യം സ്വ​ദേ​ശി ചി​ന്ന​മ്മ. കാ​ഴ്ച​ക്ക് ത​ക​രാ​റു​ണ്ടാ​യി​രു​ന്ന ഇ​വ​ർ കൊ​ച്ചി ന​ഗ​ര​ത്തി​ലെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യു​ടെ സൗ​ക​ര്യാ​ർ​ഥ​മാ​ണ് ഫ്ലാ​റ്റി​ൽ താ​മ​സി​ക്കു​ന്ന​ത്. മ​ക​ളു​ടെ പേ​രി​ലു​ള്ള ഫ്ലാ​റ്റി​ൽ കൂ​ട്ടി​നാ​യി സു​മ​തി​യെ​യും ഏ​ർ​പ്പാ​ടാ​ക്കി. കാ​ഴ്ച​യി​ല്ലാ​ത്ത​പ്പോ​ൾ കാ​ഴ്ച​യാ​യ​തും സു​മ​തി​ത​ന്നെ. അ​വ​ർ​ക്കു മാ​ത്ര​മ​ല്ല, പാ​ച​കം ചെ​യ്യാ​ൻ ഫ്ലാ​റ്റി​ലെ​ത്തു​ന്ന മ​ക​ൾ ജ​യ​ക്കും ശു​ചീ​ക​ര​ണ ജോ​ലി​ക്കാ​യി എ​ത്തു​ന്ന മ​രു​മ​ക​ൾ ദീ​പ​ക്കും ഇ​വ​രെ കോ​ട്ട​യ​ത്തേ​ക്കും ആ​ശു​പ​ത്രി​യി​ലേ​ക്കു​മെ​ല്ലാം വാ​ഹ​ന​ത്തി​ൽ കൊ​ണ്ടു​പോ​വു​ന്ന ചെ​റു​മ​ക​ൻ ശ്രീ​ഹ​രി​ക്കു​മെ​ല്ലാം ചി​ന്ന​മ്മ​യു​ടെ കു​ടും​ബം വ​രു​മാ​ന​മേ​കു​ന്നു​ണ്ട്. 
സു​മ​തി​യു​ടെ ഭ​ർ​ത്താ​വ് അ​ഞ്ചു വ​ർ​ഷം മു​മ്പ് മ​രി​ച്ചു. വ​യ​റ്റി​ലെ രോ​ഗ​ത്തി​ന്​ ചി​കി​ത്സ തു​ട​രു​ന്ന ഇ​വ​ർ, ക​ഴി​ക്കു​ന്ന മ​രു​ന്നും കൈ​യി​ൽ ക​രു​തി​യാ​ണ് സ​മ​ര​പ്പ​ന്ത​ലി​ലെ​ത്തി​യ​ത്. സ​ത്യ​ഗ്ര​ഹം തു​ട​ങ്ങി​യ​തു​മു​ത​ൽ മൂ​ന്ന​ര​വ​രെ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളെ​ല്ലാം അ​വ​ഗ​ണി​ച്ച് ഇ​രു​വ​രും പ്ര​തി​ഷേ​ധ​ത്തി​ലു​ണ്ടാ​യി​രു​ന്നു. സു​മ​തി​യെ​പ്പോ​ലെ നി​ര​വ​ധി പാ​വ​പ്പെ​ട്ട ജോ​ലി​ക്കാ​ർ കൂ​ടി​യാ​ണ് ഫ്ലാ​റ്റ് പൊ​ളി​ക്കു​മോ എ​ന്ന ആ​ശ​ങ്ക​യും നെ​ഞ്ചി​ലേ​റ്റി ക​ഴി​യു​ന്ന​ത്. 

Loading...
COMMENTS