Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമരടിലെ ഫ്ലാറ്റുകാർക്ക്...

മരടിലെ ഫ്ലാറ്റുകാർക്ക് പട്ടിണിയോണം; ന​ഗ​ര​സ​ഭ​ക്ക്​ മു​ന്നി​ൽ നി​രാ​ഹാ​ര​ സമരം

text_fields
bookmark_border
മരടിലെ ഫ്ലാറ്റുകാർക്ക് പട്ടിണിയോണം; ന​ഗ​ര​സ​ഭ​ക്ക്​ മു​ന്നി​ൽ നി​രാ​ഹാ​ര​ സമരം
cancel

കൊ​ച്ചി: ലോ​ക​മെ​ങ്ങും മ​ല​യാ​ളി​ക​ൾ ഇ​ന്ന് ഓ​ണ​മാ​ഘോ​ഷി​ക്കു​മ്പോ​ൾ സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​നെ​ത്ത ു​ട​ർ​ന്ന് പൊ​ളി​ച്ചു മാ​റ്റാ​ൻ തീ​രു​മാ​നിച്ച മരടിലെ ഫ്ലാ​റ്റു​ക​ളി​ലെ താമസക്കാർ പ​ട്ടി​ണി​സ​മ​ര​ത്തി​ൽ. നാ​ല് ഫ്ലാ​റ്റു​ക​ളി​ലെ ആ​യി​ര​ത്തി​ലേ​റെ പേ​രാ​ണ് മ​ര​ട് ന​ഗ​ര​സ​ഭ കാ​ര്യാ​ല​യ​ത്തി​ന്​ മു​ന്നി​ൽ നി​രാ​ ഹാ​ര സ​മ​രം നടത്തുന്നത്. സമരം ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്തു.

ഫ്ലാറ്റുകൾ പൊളിക്കുന്നതിനെതിരെ സർക്കാർ സുപ്രീംകോടതിയിൽ പുനഃപരിശോധനാ ഹരജി നൽകണമെന്ന് ഹൈബി ഈഡൻ ആവശ്യപ്പെട്ടു. രാ​വി​ലെ പ​ത്തു​മു​ത​ൽ ആരംഭിച്ച സമരം വൈ​കീ​ട്ട് ഓ​ഫി​സ് അ​ട​ക്കു​ന്ന​തു​വ​രെ സ​മ​രം തു​ട​രു​മെ​ന്ന് സ​മി​തി ചെ​യ​ർ​മാ​ൻ അ​ഡ്വ. ഷം​സു​ദ്ദീ​ൻ പ​റ​ഞ്ഞു. സ്ത്രീ​ക​ളും കു​ട്ടി​ക​ളും പ്രാ​യ​മാ​യ​വ​രു​മെ​ല്ലാം സ​മ​ര​ത്തി​നെ​ത്തിയെന്നും ഇ​ത് ജീ​വി​ത പോ​രാ​ട്ട​മാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ത​ങ്ങ​ൾ​ക്ക് അ​നു​കൂ​ല​മാ​യ തീ​രു​മാ​ന​മോ ഉ​റ​പ്പോ ല​ഭി​ക്കും​വ​രെ പ്ര​തി​ഷേ​ധ​വും സ​മ​ര​വും തു​ട​രാ​ൻ ത​ന്നെ​യാ​ണ് ഫ്ലാ​റ്റു​ട​മ​ക​ളു​ടെ തീ​രു​മാ​നം. ഇ​ക്കാ​ര​ണ​ത്താ​ലാ​ണ് ഫ്ലാ​റ്റ് സം​ര​ക്ഷ​ണ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഓ​ണ​സ​ദ്യ​യും പൂ​ക്ക​ള​വും ആ​ഘോ​ഷ​വു​മെ​ല്ലാം ഒ​ഴി​വാ​ക്കി കു​ണ്ട​ന്നൂ​ർ കെ.​ആ​ർ.​എ​ൽ റോ​ഡി​ലു​ള്ള ന​ഗ​ര​സ​ഭ​ക്കു മു​ന്നി​ൽ ഉ​പ​വാ​സ​മി​രി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsmaradu flatOnam 2019
News Summary - maradu flat hunger strike-kerala news
Next Story