പൊളിഞ്ഞുവീഴുക 12 സെക്കൻഡിൽ
text_fieldsരാജ്യം കണ്ട ഏറ്റവും വലിയ കെട്ടിടസമുച്ചയം പൊളിക്കലിനാണ് എറണാകുളം ജില്ലയിലെ മരട് നഗരസഭ ഇന്നും നാളെയും സാക്ഷ്യം വഹിക്കുക. തീരദേശ പരിപാലന നിയമം (സി.ആർ.ഇസഡ്) ലംഘിച്ച ് നിർമിച്ച ഹോളിഫെയ്ത്ത് എച്ച്.ടു.ഒ, ആൽഫ സെറീൻ ഇരട്ട ടവർ, ഗോൾഡൻ കായലോരം, ജയിൻ കോറൽ ക േവ് എന്നീ ഫ്ലാറ്റ് സമുച്ചയങ്ങൾ നിയന്ത്രിത സ്ഫോടനത്തിലൂടെ ഒരു കുന്ന് കോൺക്രീറ്റ് അവശ ിഷ്ടമാകും. ശനിയാഴ്ച തകർന്നടിയുക ഹോളിഫെയ്ത്തും ആൽഫ സെറീനുമാണ്. ഞായറാഴ്ച കായല ോരവും ജയിനും.
നിയമലംഘനങ്ങളുടെ പതിറ്റാണ്ട്
ഒരു പതിറ്റാണ്ട് മുമ്പ് നടന്ന നിയമലംഘനങ്ങളുടെ കുടപിടിച്ചെത്തിയ വിവാദമാണ് പൊളിഞ്ഞു വീഴുന്നത്. 2006ൽ, മരട് ഗ്രാമപഞ്ചായത്തായിരുന്ന കാലത്ത് അനധികൃതമായി അനുമതി നൽകിയ ഫ്ലാറ്റുകളുടെ നിർമാ ണം പുരോഗമിക്കവേ, പഞ്ചായത്ത് വിജിലൻസ് വിഭാഗമാണ് അഴിമതിയും ക്രമക്കേടും കണ്ടുപിടിച്ചത്. നിർമാണാനുമതി റദ്ദാക്കാനുള്ള പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഉത്തരവു പ്രകാരം പഞ്ചായത്ത് സെക്രട്ടറി നോട്ടിസ് നൽകിയതോടെ തുടങ്ങുന്നു നിയമനടപടികൾ. നിർമാതാക്കൾ ഹൈകോടതിയെ സമീപിച്ച് അനുകൂല വിധി നേടി.
ഇതിനിടെ, മരട് നഗരസഭയായി. അപ്പോഴേക്കും വർഷങ്ങൾ കടന്നുപോയി. ഇതിനകം നഗരസഭ കെട്ടിട നമ്പർ നൽകിയ ഫ്ലാറ്റുകൾ വിറ്റഴിച്ചു. വാങ്ങിയവർ താമസം തുടങ്ങി. ഹൈകോടതി വിധിക്കെതിരെ നഗരസഭയും േകരള കോസ്റ്റൽ സോൺ മാനേജ്മെൻറ് അതോറിറ്റി(കെ.സി.ഇസഡ്.എം.എ)യും ഹൈകോടതിയെ സമീപിച്ചെങ്കിലും ഹരജികൾ തള്ളി. തുടർന്ന് കൃത്യം നാലുവർഷം മുമ്പ്, 2016 ജനുവരിയിൽ കെ.സി.ഇസഡ്.എം.എ സുപ്രീംകോടതിയെ സമീപിച്ചു. മരട് ഫ്ലാറ്റ് പൊളിക്കലുമായി ബന്ധപ്പെട്ട ചരിത്ര നടപടികളിലെ വഴിത്തിരിവ് അതാണ്.
പൊളിക്കാൻ വിധിച്ചത് ജസ്റ്റിസ് അരുൺ മിശ്ര
ഫ്ലാറ്റ് സമുച്ചയങ്ങൾ സി.ആർ.ഇസഡ് രണ്ടിലാണോ മൂന്നിലാണോ എന്നു പഠിച്ച് റിപ്പോർട്ട് നൽകാൻ സുപ്രീംകോടതി നിയോഗിച്ച തദ്ദേശ സെക്രട്ടറി, ജില്ല കലക്ടർ, മരട് നഗരസഭ സെക്രട്ടറി എന്നിവരടങ്ങുന്ന സമിതി സി.ആർ.ഇസഡ് ത്രീയിലാണെന്ന് ചൂണ്ടിക്കാട്ടി റിപ്പോർട്ട് നൽകി. ഇതിെൻറ അടിസ്ഥാനത്തിലാണ് മേയ് എട്ടിന് ജസ്റ്റിസ് അരുൺ മിശ്രയുടെ ചരിത്രപ്രധാനമായ പൊളിക്കൽ വിധി വന്നത്. ഇതിെനതിരെ താമസക്കാരും രാഷ്ട്രീയപാർട്ടികളും സർക്കാറും പല തവണ എതിർപ്പുമായി എത്തിയെങ്കിലും വിലപ്പോയില്ല. സംസ്ഥാനത്തെ നിയമലംഘനങ്ങൾ ചൂണ്ടിക്കാട്ടി, പൊളിക്കണമെന്ന അന്ത്യശാസനം ജസ്റ്റിസ് അരുൺ മിശ്ര ആവർത്തിച്ചതോടെ പ്രതിഷേധിച്ചവരെല്ലാം പത്തിതാഴ്ത്തി. പിന്നീടങ്ങോട്ട് പൊളിക്കലിെൻറ മുന്നൊരുമായിരുന്നു. നാല് ഫ്ലാറ്റുകളിലെ 350ലേറെ കുടുംബങ്ങളെ പുനരധിവസിപ്പിച്ചും നഷ്ടപരിഹാര നടപടിക്രമങ്ങൾ തുടങ്ങിയും പൊളിക്കൽ നടപടികൾക്ക് വേഗമേറി. നേതൃത്വം നൽകാൻ സബ്കലക്ടർ സ്നേഹിൽ കുമാർ സിങിെൻറ നേതൃത്വത്തിലുള്ള സാങ്കേതിക സമിതിയെ നിശ്ചയിച്ചു. ഇതിനിടെ അനധികൃത ഫ്ലാറ്റ് നിർമിച്ചവർക്കെതിരെയും അനുമതി നൽകിയ പഞ്ചായത്ത് ഭരണസമിതി, ഉദ്യോഗസ്ഥ വൃന്ദങ്ങൾക്കെതിരെയുമുള്ള ക്രൈംബ്രാഞ്ച് അന്വേഷണവും പുരോഗമിക്കുന്നു.
മുഴുവനാളുകളെയും ഒഴിപ്പിക്കും
പൊളിക്കലുമായി ബന്ധപ്പെട്ട് അതീവ സുരക്ഷ സന്നാഹങ്ങളാണ് ഒരുക്കിയിട്ടുള്ളത്. പ്രദേശത്ത് രാവിലെ എട്ടുമുതൽ വൈകീട്ട് നാലുവരെ നിരോധനാജ്ഞ പ്രഖ്യാപിക്കും. പൊളിച്ചുമാറ്റുന്ന ഫ്ലാറ്റുകളുടെ 200 മീറ്റർ ചുറ്റളവിലാകും കർശന നിയന്ത്രണം. രാവിലെ എട്ടിനകം പ്രദേശത്തെ മുഴുവനാളുകളെയും ഒഴിപ്പിക്കും. ഇതിനായി നൂറുകണക്കിന് പൊലീസുകാരും മറ്റുവകുപ്പുദ്യോഗസ്ഥരും രംഗത്തെത്തും.
വെറും 12 സെക്കൻഡ് നീളുന്ന സ്ഫോടനമാണ് ഫ്ലാറ്റുകളെ നിലംപരിശാക്കുക. ഹോളിഫെയ്ത്ത്, കായലോരം, ജയ്ൻ എന്നിവ എഡിഫൈസ് എൻജിനീയറിങ്, ജെറ്റ് ഡെമോളിഷൻ എന്നീ കമ്പനികൾ ചേർന്ന് തകർക്കുമ്പോൾ ആൽഫയുടെ രണ്ടു കെട്ടിടങ്ങൾ തകർക്കേണ്ട ജോലി വിജയ് സ്റ്റീൽസിനാണ്. ചുമരുകളിൽ ദ്വാരങ്ങളിട്ടാണ് അമോണിയം നൈട്രേറ്റ് അടങ്ങിയ സ്ഫോടകവസ്തുക്കൾ നിറച്ചത്. ആൽഫയിൽ 343 കിലോ വീതവും ഹോളിഫെയ്ത്തിൽ 212 കിലോയും കായലോരത്ത് 960 കിലോയും ജെയിനിൽ 372 കിലോയും സ്ഫോടകവസ്തുക്കൾ നിറച്ചു. ആൽഫയിൽ 21,400 ടൺ, കായലോരത്ത് 7,100 ടൺ, ജയിനിൽ 26,400 ടൺ, ഹോളിഫെയ്ത്തിൽ 21,450 ടൺ എന്നിങ്ങനെയാണ് പ്രതീക്ഷിക്കുന്ന അവശിഷ്ടത്തിെൻറ അളവ്.
കെട്ടിടങ്ങൾ പൊളിക്കുന്നതിെൻറ അവസാന നിമിഷവും തങ്ങളുടെ വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുമോയെന്ന പരിസരവാസികളുടെ ആശങ്ക അവസാനിച്ചിട്ടില്ല. സ്ഫോടനത്തിൽ നാല് ഫ്ലാറ്റുകൾ ഇല്ലാതാവുന്നതോടെ സംസ്ഥാനത്തെ അനധികൃത നിർമാണ പ്രവർത്തനങ്ങൾ ഇല്ലാതാവുമോ എന്ന ചോദ്യം പ്രസക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
